മാസങ്ങളോളം ഒരേ ഓഫീസ്, ഒരേ ജീവിതം; ആരും സ്വപ്നം കാണുന്ന ആ ജോലി രാജിവച്ച് യുവാവ്

Published : Jul 28, 2026, 09:27 AM IST
Vidhu Verma

Synopsis

'ഞാൻ ജോലി ചെയ്യാൻ ആഗ്രഹിച്ച കമ്പനിയാണ് ഉപേക്ഷിച്ചത്. സത്യസന്ധമായി പറഞ്ഞാൽ, എനിക്ക് എന്ത് വികാരമാണ് തോന്നിയതെന്ന് ഉറപ്പില്ല. ഒരു വശത്ത് സന്തോഷം, മറുവശത്ത് ഞാൻ എടുത്തത് ശരിയായ തീരുമാനമാണോ എന്ന സംശയം' എന്നും വിധു പറയുന്നു.

ഏറെ കൊതിച്ചിട്ട് കിട്ടുന്ന ജോലി, ആരെങ്കിലും ഉപേക്ഷിക്കുമോ? അങ്ങനെ ഉപേക്ഷിക്കുന്ന അനേകം യുവാക്കളുണ്ട് ഇന്ന്. അതുപോലെ, മൈക്രോസോഫ്റ്റിലെ സ്വപ്നതുല്യമായ ജോലി ഉപേക്ഷിച്ചിരിക്കയാണ് ഈ യുവാവും. അതിന്റെ കാരണവും സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിധു വർമ്മ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. 2025 ഡിസംബറിലാണ് യുവാവ് ഹൈദരാബാദിലെ മൈക്രോസോഫ്റ്റിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ചേർന്നത്. 'സ്വപ്നം കണ്ട ജോലി ലഭിക്കുന്നതാണ് എല്ലാത്തിന്റെയും സന്തോഷകരമായ അന്ത്യം എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ അത് ഉപേക്ഷിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് ആരും പറഞ്ഞു തരുന്നില്ല' എന്നാണ് വീഡിയോയുടെ തുടക്കത്തിൽ വിധു വർമ്മ പറയുന്നത്.

'മാസങ്ങളോളം എന്റെ ജീവിതം ഓട്ടോപൈലറ്റിലായിരുന്നു. ഒരേ ദിനചര്യ, ഒരേ ഓഫീസ്, ഒരേ ബാഡ്ജ്. ഒടുവിൽ ഒരു ദിവസം ഞാൻ രാജി വെച്ചു' വിധു പറയുന്നു. ഇത്രയും കാലം ജോലി ചെയ്യാൻ ആഗ്രഹിച്ച കമ്പനി വിടുന്നത് പലതരം വികാരങ്ങളാണ് നൽകിയത്. 'ഞാൻ ജോലി ചെയ്യാൻ ആഗ്രഹിച്ച കമ്പനിയാണ് ഉപേക്ഷിച്ചത്. സത്യസന്ധമായി പറഞ്ഞാൽ, എനിക്ക് എന്ത് വികാരമാണ് തോന്നിയതെന്ന് ഉറപ്പില്ല. ഒരു വശത്ത് സന്തോഷം, മറുവശത്ത് ഞാൻ എടുത്തത് ശരിയായ തീരുമാനമാണോ എന്ന സംശയം' എന്നും വിധു പറയുന്നു.

നോട്ടീസ് പീരീഡ് തനിക്ക് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകി. ആ സമയത്ത് ഒരു യാത്ര നടത്തുകയും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചിലവഴിക്കുകയും ചെയ്തു. ഇത് കരിയറിനെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് നൽകാൻ സഹായിച്ചു. 'ഏതൊരു സ്വപ്നവും ഒടുവിൽ നിങ്ങളുടെ പുതിയ സാധാരണ ജീവിതമായി മാറും. ലക്ഷ്യങ്ങൾ വലുതാകുന്നു, ഭയങ്ങൾ വ്യത്യസ്തമാകുന്നു. വളരുക എന്നാൽ ഒരു ലക്ഷ്യസ്ഥാനത്ത് എത്തുക എന്ന് മാത്രമല്ല, അടുത്ത ഘട്ടം തിരഞ്ഞെടുക്കാനുള്ള ധൈര്യം കാണിക്കുക എന്നത് കൂടിയാണ്' എന്നും വിധു പറയുന്നു.

 

 

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സ്വപ്നം കണ്ട ജോലി ഉപേക്ഷിക്കുന്നത് ഒന്നിന്റെയും അവസാനമല്ല, പുതിയ തുടക്കവും കൂടിയാണ് എന്ന് പോസ്റ്റും കമന്റുകളും ഓർമ്മിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

തലയോട്ടിയിൽ മസ്തിഷ്കം പോലെ മടക്കുകൾ; 11 മാസം നീണ്ട ചികിത്സയിൽ അപൂർവ രോഗാവസ്ഥയിൽ നിന്ന് യുവാവിന് ആശ്വാസം
ഐടി കമ്പനിയിലെ ജോലി വേണ്ടെന്നുവച്ച് അരിക്കച്ചവടം, യുവാവ് നേടുന്നത് വർഷം 25 ലക്ഷം