Same sex penguins : മുട്ടയ്ക്ക് അടയിരുന്ന് ​സ്വവർ​ഗാനുരാ​ഗികളായ ആൺപെൻ​ഗ്വിനുകൾ, കുഞ്ഞ് പിറന്നു!

Published : Jan 31, 2022, 10:43 AM IST
Same sex penguins : മുട്ടയ്ക്ക് അടയിരുന്ന് ​സ്വവർ​ഗാനുരാ​ഗികളായ ആൺപെൻ​ഗ്വിനുകൾ, കുഞ്ഞ് പിറന്നു!

Synopsis

എല്‍മറും ലിമയും കുഞ്ഞിനെ നന്നായി നോക്കുകയും ചെയ്യുന്നു എന്നും ഫോക്സ് പറഞ്ഞു. ഇതില്‍, പൂര്‍ണമായും വിജയിച്ചു കഴിഞ്ഞാല്‍ ഭാവിയിലും ഇതുപോലെ മുട്ട വളര്‍ത്തിയെടുക്കുന്നതിന് ഇരുവരെയും പരിഗണിക്കുമെന്നും ഫോക്സ് പറഞ്ഞു. 

ന്യൂയോർക്ക് മൃഗശാലയിലെ സ്വവർ​ഗാനുരാ​ഗികളായ ഒരു ജോടി ആൺ ഹംബോൾട്ട് പെൻഗ്വിനുകൾ(Same sex penguins) ഒരു പെൻ​ഗ്വിൻ കുഞ്ഞിന്‍റെ വളർത്തു മാതാപിതാക്കളായി. എൽമറും ലിമയും(Elmer and Lima) മൃഗശാലയില്‍ ഇങ്ങനെ കുഞ്ഞിനെ സംരക്ഷിക്കുന്ന ആദ്യത്തെ സ്വവര്‍ഗാനുരാഗികളാണ് എന്ന് സിറാക്കൂസിലെ റോസാമണ്ട് ഗിഫോർഡ് മൃഗശാല പറയുന്നു. എന്നിരുന്നാലും, ഗേ ദമ്പതികളായ പെന്‍ഗ്വിനുകള്‍ കുഞ്ഞുങ്ങളെ വളര്‍ത്തിയ സംഭവങ്ങൾ പലയിടങ്ങളിലുമുണ്ടായിട്ടുണ്ട്. 

നേരത്തെ മുട്ട അശ്രദ്ധമായി പൊട്ടിച്ചു കളഞ്ഞതിന്‍റെ ചരിത്രമുള്ള ഒരു ജോഡി ഇണകളുടെ മുട്ടയാണ് എല്‍മറും ലിമയും സംരക്ഷിച്ചത്. ഏതായാലും, എല്‍മറും ലിമയും മുട്ട നന്നായി നോക്കി. പുതുവര്‍ഷദിനത്തിലാണ് കുഞ്ഞ് പിറന്നത്. ഇവര്‍ മുട്ട നന്നായി നോക്കുമോ എന്നറിയാന്‍ ആദ്യം വിദഗ്ധര്‍ ഒരു ഡമ്മി മുട്ട വച്ച് പരീക്ഷണം നടത്തിയിരുന്നു. അതില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് യഥാര്‍ത്ഥ മുട്ട വയ്ക്കാന്‍ തീരുമാനിച്ചത്. 

എല്ലാ പെൻഗ്വിൻ ജോഡികളും മുട്ടയ്ക്ക് അടയിരിക്കുന്ന കാര്യത്തിൽ അത്ര നല്ലവരല്ല. എന്നാൽ, എൽമറും ലിമയും മുട്ട സംരക്ഷിക്കുന്നതിന്‍റെ എല്ലാ മേഖലകളിലും മാതൃകാപരമായിരുന്നു എന്ന് മൃഗശാല ഡയറക്ടർ ടെഡ് ഫോക്സ് പറഞ്ഞു. എല്‍മറും ലിമയും ടെസ്റ്റ് വിജയിച്ചശേഷം, ഉദ്യോഗസ്ഥർ ഡമ്മി മുട്ട നീക്കം ചെയ്യുകയും പകരം യഥാർത്ഥ മുട്ട വയ്ക്കുകയും ചെയ്തു. രണ്ടുപേരും മുട്ടയ്ക്ക് മാറിമാറി അടയിരുന്നു, ഫോക്സ് പറഞ്ഞു. 

എല്‍മറും ലിമയും കുഞ്ഞിനെ നന്നായി നോക്കുകയും ചെയ്യുന്നു എന്നും ഫോക്സ് പറഞ്ഞു. ഇതില്‍, പൂര്‍ണമായും വിജയിച്ചു കഴിഞ്ഞാല്‍ ഭാവിയിലും ഇതുപോലെ മുട്ട വളര്‍ത്തിയെടുക്കുന്നതിന് ഇരുവരെയും പരിഗണിക്കുമെന്നും ഫോക്സ് പറഞ്ഞു. തെക്കേ അമേരിക്കയിലെ പസഫിക് തീരത്തുള്ള ഹംബോൾട്ട് പെൻഗ്വിനുകൾ, ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്ച്വര്‍ പട്ടികയില്‍ അപകടഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ്. 

പെൻ​ഗ്വിനുകളിലെ സ്വവർ​ഗാനുരാ​ഗ പ്രവണതകൾ

ബ്രൂസ് ബ്രെ‌യ്‌ഗ്‌മില്‍ എന്ന കനേഡിയൻ ജൈവശാസ്ത്രജ്ഞൻ 1999 -ൽ  പ്രസിദ്ധപ്പെടുത്തിയ Biological Exuberance: Animal Homosexuality and Natural Diversity എന്ന ഗവേഷണ പുസ്തകത്തിൽ, ലോകത്തിലാകെ 450 -ലധികം ജീവിവർഗ്ഗങ്ങളിൽ സ്വവർഗാനുരാഗപ്രവണതകൾ കണ്ടെത്തപ്പെട്ടതിന്റെ തെളിവുകൾ നൽകിയിട്ടുണ്ട്. 1911 മുതൽക്ക് തന്നെ പെൻഗ്വിനുകൾക്കിടയിലെ സ്വവർഗാനുരാഗ പ്രവണതകളെപ്പറ്റി നിരവധി പഠനങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്. ആൺ-ആൺ, പെൺ-പെൺ ഇണകൾക്കിടയിൽ അനുരാഗപ്രകടനങ്ങളും, ലൈംഗികബന്ധങ്ങളും, നെസ്റ്റിങ് അടക്കമുള്ള കുഞ്ഞുങ്ങളെ പോറ്റാൻ നേരം സ്വാഭാവികമായി പ്രകടിപ്പിക്കുന്ന കരുതലുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിനു മുമ്പ് 2014 -ൽ യുകെ, ന്യൂസിലണ്ടിലും ഒക്കെയുള്ള മൃഗശാലകളിൽ അടയിരിക്കുന്ന ഹോമോ സെക്ഷ്വൽ പെൻഗ്വിനുകളെ നിരീക്ഷിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ