ഗിസയിലെ പിരമിഡിലെ ഒളിഞ്ഞിരിക്കുന്ന ആ രഹസ്യം പുറത്തെത്തിച്ച് കോസ്മിക് കിരണങ്ങൾ

Published : Nov 02, 2023, 01:56 PM IST
ഗിസയിലെ പിരമിഡിലെ ഒളിഞ്ഞിരിക്കുന്ന ആ രഹസ്യം പുറത്തെത്തിച്ച് കോസ്മിക് കിരണങ്ങൾ

Synopsis

ഗിസയിലെ പിരമിഡിന്റെ വടക്ക് ഭാഗത്തായാണ് 2016ല്‍ ഒരു രഹസ്യ തുരങ്കം കണ്ടെത്തിയത്. ഒക്ടോബര്‍ 2015ലാണ് പിരമിഡിന്റെ സ്കാന്‍ പരിശോധന ആരംഭിച്ചത്

ഗിസ: പുരാതന ലോകാത്ഭുതങ്ങളിലൊന്നായ ഗിസയിലെ പിരമിഡിൽ വർഷങ്ങൾക്ക് മുന്‍പ് കണ്ടെത്തിയ ഒളിഞ്ഞിരിക്കുന്ന നിലയിലുള്ള തുരങ്കത്തിലേക്ക് കൂടുതൽ വെളിച്ചം വിതറി കോസ്മിക് കിരണങ്ങൾ. 2016ല്‍ കണ്ടെത്തിയ രഹസ്യ തുരങ്കത്തിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് വര്‍ഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അന്താരാഷ്ട്ര ഗവേഷണ സംഘം വ്യക്തമാക്കുന്നത്. ഗിസയിലെ പിരമിഡിന്റെ വടക്ക് ഭാഗത്തായാണ് 2016ല്‍ ഒരു രഹസ്യ തുരങ്കം കണ്ടെത്തിയത്.

പുറത്ത് നിന്ന് 456 അടി ഉയരമുള്ള പിരമിഡിലെ തുരങ്കത്തേക്കുറിച്ചുള്ള കണ്ടെത്തല്‍ 21ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും സുപ്രധാന കണ്ടെത്തലെന്നാണ് ഈജിപ്തിലെ മുന്‍ മന്ത്രി കൂടിയായിരുന്ന സാഹി ഹവാസ് വിവരിച്ചത്. 2 മീറ്റർ വീതിയും 9 മീറ്റർ നീളവുമുള്ള ഈ രഹസ്യ തുരങ്കം ഈ നിര്‍മ്മിതിയിലെ മർദ്ദം ബാലൻസ് ചെയ്യാനുള്ള വിദ്യയെന്നാണ് വിലയിരുത്തുന്നത്. 2560 ബിസിയിലെ ഈജിപ്തില് രാജാക്കന്മാരെയാണ് ഈ പിരമിഡിൽ അടക്കം ചെയ്തിരിക്കുന്നതെന്നാണ് പുരാവസ്തു ഗവേഷകർ വിശദമാക്കുന്നത്. പിരമിഡിന് താഴെയുള്ള എന്തിന്റെയോ മർദ്ദം കുറയ്ക്കാനുള്ള സംരക്ഷണ തന്ത്രമാണ് ഈ തുരങ്കം. ഇതിനുള്ളിലുള്ളതെന്താണെന്ന് ലോകം ഉടന്‍ തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്ന് പുരാവസ്തു വകുപ്പ് ചുമതലയിലുള്ള മൊസ്തഫ വാസിരി വിശദമാക്കിയത്. ഒക്ടോബര്‍ 2015ലാണ് പിരമിഡിന്റെ സ്കാന്‍ പരിശോധന ആരംഭിച്ചത്.

പിരമിഡില്‍ ഡ്രില്ലിംഗോ പിരമിഡിന്റെ സ്വാഭാവികതയ്ക്ക് ഭംഗം വരുത്തുന്ന ഒന്നും തന്നെ ചെയ്യാതെയായിരുന്നു വടക്കന്‍ മേഖലയിലെ സ്കാനിംഗ് നടന്നത്. ജപ്പാനിലെ നഗോയാ സര്‍വ്വകലാശാലയും ഹൈ എനർജി ആക്സിലേറ്റര്‍ റിസർച്ച് ഓർഗനൈസേഷനും കൂടി രൂപീകരിച്ച മുവോണ്‍സ് റേഡിയോഗ്രാഫി എന്ന രീതിയിലൂടെയായിരുന്നു ഇത്. പിരമിഡിലെ താപനിലയിലെ അസ്വഭാവികതയ്ക്ക് പുറമേ വടക്കന്‍ ഭാഗത്തെ മുഖപ്പില്‍ നിന്ന് താഴ്യ്ക്കുള്ള നിലയിൽ വി ആകൃതിയിലുള്ള നാല് ചെർവോണുകളും ഗവേഷകർ കണ്ടെത്തിയിരുന്നു.

ഇവയുടെ ആകൃതിയേക്കുറിച്ച് കൃത്യമായി കാണാനും എക്സറേയേക്കാളും മികച്ചതായ ഈ രീതിയിലൂടെ സാധിച്ചുവെന്നും ഗവേഷകർ വിശദമാക്കുന്നത്. നേരത്തെ പുരാവസ്തു ഗവേഷകര്‍ പിരമിഡിന്റെ മധ്യഭാഗത്തായി രാജാവിന്റെ അറയും സമീപത്തായി രാജ്ഞിയുടേതെന്ന് വിലയിരുത്തുന് അറയും കണ്ടെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം
ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും