ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുന്നു; ആഗോള സമുദ്രനിരപ്പ് ഉയരും, സമുദ്രതീര നഗരങ്ങള്‍ മുങ്ങുമെന്നും പഠനം

Published : Jul 24, 2023, 10:04 AM IST
ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുന്നു; ആഗോള സമുദ്രനിരപ്പ് ഉയരും, സമുദ്രതീര നഗരങ്ങള്‍ മുങ്ങുമെന്നും പഠനം

Synopsis

4000 വര്‍ഷം മുമ്പ് സമുദ്രതീരത്ത് പറയത്തക്ക നഗരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന്, ലോകമെങ്ങുമുള്ള നഗരങ്ങള്‍ ഉയര്‍ന്ന് വന്നത് സമുദ്രതീരത്താണെന്നത് ആശങ്ക ഇരട്ടിയിലേറെയാക്കുന്നുവെന്ന് റിട്ടനൂർ ചൂണ്ടിക്കാണിക്കുന്നു. 

രുകാത്ത ഐസ് കട്ടയാല്‍ നിര്‍മ്മിതമായതെന്ന് കരുതിയ ഗ്രീന്‍ലാന്‍റിലെ മഞ്ഞുരുക്കം ശക്തമായെന്ന് വീണ്ടും ശാസ്ത്രലോകത്തിന്‍റെ മുന്നറിയിപ്പ്. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍, "കാലാവസ്ഥാ വ്യതിയാനത്തോട് നേരത്തെ മനസ്സിലാക്കിയതിനേക്കാൾ കൂടുതൽ സെൻസിറ്റീവായി ഗ്രീൻലാൻഡ് പ്രതികരിക്കുന്നെന്നും ഇതിന് ശക്തവും കൃത്യവുമായ തെളിവുകൾ ലഭ്യമാണെന്നും അവകാശപ്പെട്ടു. ഭൂമിയിലെ ജലത്തിന്‍റെ വലിയൊരു ശതമാനം ആര്‍ട്ടിക്കിലും അന്‍റാര്‍ട്ടിക്കിലുമായി ഐസ് രൂപത്തിലായിരുന്നു പ്രകൃത്യാ തന്നെ സംരക്ഷിക്കപ്പെട്ടിരുന്നത്. ഇത് ഉരുകിയാല്‍ ലോകത്തിലെ കടല്‍ നിരപ്പ് ഉയരുമെന്ന് നേരത്തെ തന്നെ ശാസ്ത്രസമൂഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ പഠനത്തില്‍ ഗ്രീന്‍ലാന്‍റിലെ മഞ്ഞുരുക്കം തിരിച്ചെടുക്കാനാകാത്ത വിധം ഉരുകിപ്പോകാനുള്ള ഗുരുതരമായ അപകട സാധ്യത നിലനിര്‍ത്തുന്നതായി മുന്നറിയിപ്പ് നല്‍കുന്നു. 

പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വ്വതത്തിന് മുകളിലൂടെ നടന്ന് ലോക റെക്കാര്‍ഡ്; വൈറല്‍ വീഡിയോ കാണാം

രണ്ട് വർഷം മുമ്പ്, 1,400 മീറ്റർ താഴ്ചയിൽ നിന്നാണ് ആദ്യം ഗ്രീൻലാൻഡ് ഐസ് കോർ കുഴിച്ചെടുത്തത്. എന്നാല്‍, ആകസ്മികമായി ഇത് വീണ്ടും കണ്ടെത്തി. ഇത് മറൈൻ ഐസോടോപ്പ് 11 -ാം ഘട്ടത്തിലെതേണെന്നും ഇത് 4,24,000 മുതല്‍ 3,74,000 വര്‍ഷം മുമ്പത്തേതാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ലഭ്യമായ ഐസ് കോറിനെ കുറിച്ച് പഠിക്കുന്നതിനായി നൂതന ലുമിനസെൻസ് സാങ്കേതികവിദ്യയും അപൂർവ ഐസോടോപ്പ് വിശകലനവും ഗവേഷകര്‍ ഉപയോഗിച്ചു. യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞനും പഠനത്തിന്‍റെ സഹ-എഴുത്തുകാരനുമായ ടാമി റിറ്റനോറിന്‍റെ ലാബിലാണ് ലൂമിനസെന്‍സ് വിശകലനങ്ങള്‍ നടന്നത്. ഐസ് കോർ അവശിഷ്ടത്തിൽ നിന്നുള്ള പാറയുടെയും മണലിന്‍റെയും കഷണങ്ങൾ "ലുമിനെസെൻസ് സിഗ്നലിനായി" വിശകലനം ചെയ്തു. മഞ്ഞുവീഴ്ചയ്‌ക്കോ പാറയ്‌ക്കോ അടിയിൽ വീണ്ടും കുഴിച്ചിടുന്നതിനുമുമ്പ്, കാറ്റോ വെള്ളമോ വഴി സൂര്യപ്രകാശം അവരുടെ സിഗ്നലിനെ അസാധുവാക്കുന്നു.

ഇന്‍സെന്‍റീവ് ലഭിച്ചില്ല; ബോസിനെ ചോദ്യം ചെയ്യുന്ന ജീവനക്കാരിയുടെ വീഡിയോ ട്വിറ്ററില്‍ വൈറല്‍ !

പഠനത്തിന് നേതൃത്വം നൽകിയ യുവിഎം ശാസ്ത്രജ്ഞനായ പോൾ ബിയർമാന്‍റെ ലാബിലാണ് ഐസോടോപ്പ് വിശകലനം നടത്തിയത്.  ഇവിടെ വച്ച് ഐസ് കോർ അവശിഷ്ടം ഹിമത്തിനടിയിൽ നിക്ഷേപിക്കപ്പെടുന്നതിന് 14,000 വർഷങ്ങൾക്ക് സൂര്യപ്രകാശം ഏറ്റിരുന്നതായി കണ്ടെത്തി. അതായത് 14,000 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീന്‍ലാന്‍റിന്‍റെ ഭൂമിയിലേക്ക് സൂര്യപ്രകാശം എത്തുന്നതരത്തില്‍ അവിടെ മഞ്ഞുരുക്കം ശക്തമായെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗോള സമുദ്രനിരപ്പിന്‍റെ ഏകദേശം 23 അടി ഉയരം ഈ ഹിമവുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ഗ്രീന്‍ലാന്‍റിലെ മഞ്ഞുരുക്കം ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളെ ഒന്നാകെ ഭീഷണിക്ക് കീഴില്‍ നിര്‍ത്തുന്നു. 4000 വര്‍ഷം മുമ്പ് സമുദ്രതീരത്ത് പറയത്തക്ക നഗരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന്, ലോകമെങ്ങുമുള്ള നഗരങ്ങള്‍ ഉയര്‍ന്ന് വന്നത് സമുദ്രതീരത്താണെന്നത് ആശങ്ക ഇരട്ടിയിലേറെയാക്കുന്നുവെന്ന് റിട്ടനൂർ ചൂണ്ടിക്കാണിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക


 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ