
ട്രക്ക് ഡ്രൈവർമാർ പലപ്പോഴും ദൂരയാത്രയ്ക്ക് ഒരുങ്ങിയൊക്കെ വരുന്ന പുരുഷന്മാരായിരിക്കും, അല്ലെങ്കിൽ കഠിനമായി ജോലി ചെയ്യാൻ തയ്യാറാവുന്നവർ. എന്നാൽ, ഇന്ന് സ്ത്രീകളായ ട്രക്ക് ഡ്രൈവർമാരും വളരെ അപൂർവമായി ഉണ്ട്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും അവരുടെ വേഷവും മറ്റും ഇത്തരം ജോലികൾക്ക് ചേർന്നതൊക്കെ ആയിരിക്കും എന്നാണ് നമ്മൾ ഊഹിക്കുക. എന്നാൽ, വളരെ ഹോട്ടായ വസ്ത്രമൊക്കെ ധരിച്ച് അടിപൊളിയായി നടക്കുന്ന ഒരു വനിതാ ട്രക്ക് ഡ്രൈവറെ സങ്കൽപ്പിക്കാൻ സാധിക്കുമോ? അങ്ങനെ ഒരു യുവതിയുണ്ട്. അവർ സമ്പാദിക്കുന്നത് ഒരു കോടി രൂപയാണത്രെ. വെറും ആറ് മാസം ജോലി ചെയ്യുകയും ബാക്കി സമയം ജീവിതം ആസ്വദിക്കുകയും ചെയ്യുകയാണ് അവർ.
അടുത്തിടെയാണ് ഒരു ഫിഫോ ജീവനക്കാരി ലോകത്തിലെ ഏറ്റവും ഹോട്ടായ ട്രക്ക് ഡ്രൈവറാണ് എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് വരികയും ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തത്. പെർത്തിൽ നിന്നുള്ള അഷ്ലിയയാണ് പാർട്ട് ടൈം ട്രക്ക് ഡ്രൈവറും കണ്ടന്റ് ക്രിയേറ്ററുമായി മുന്നോട്ട് പോകുന്നത്. തന്റെ ട്രക്ക് ഡ്രൈവിംഗ് സാഹസികതകൾ കൊണ്ട് ആറക്ക തുക താൻ നേടുന്നുണ്ട് എന്നാണ് അവൾ പറയുന്നത്. താൻ ജോലി ചെയ്യാത്തപ്പോഴും അടിപൊളിയായി ജീവിക്കാൻ ആ തുക തന്നെ അനുവദിക്കുന്നു എന്നാണ് അവൾ പറയുന്നത്.
32 വയസ്സുള്ള 'കോടീശ്വരി'; 'ഉറക്ക'ത്തില്‍ നിന്നും പണമുണ്ടാക്കുന്നതെങ്ങനെ എന്ന് വെളിപ്പെടുത്തുന്നു !
വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പിൽബറയിലെ ഖനികളിലാണ് അവൾ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നത്. 14 ദിവസമാണ് തുടർച്ചയായി ജോലി ചെയ്യേണ്ടത്. പിന്നീട് 14 ദിവസത്തെ അവധി ലഭിക്കും. നാല് മണിക്ക് ജോലി ആരംഭിക്കും. കടുത്ത ചൂടിലൂടെയാണ് 12 മണിക്കൂർ ഷിഫ്റ്റിൽ കടന്നു പോകേണ്ടത്. ഒരു വർഷത്തിൽ ആറ് മാസം ജോലി ചെയ്താൽ ഒരുകോടിക്കടുത്ത് രൂപ കിട്ടും പിന്നീട് ആറുമാസം ജോലി ചെയ്യേണ്ടതില്ല എന്നാണ് അഷ്ലിയ പറയുന്നത്. രണ്ടാഴ്ച ജോലി ചെയ്യുക, രണ്ടാഴ്ച അവധിയെടുക്കുക ആ രീതിയാണ് താൻ പിന്തുടരുന്നത്. അത് തനിക്ക് ജീവിതം ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നു എന്നാണ് അവൾ പറയുന്നത്.