നല്ല ​ഗുണനിലവാരമുള്ള സെക്കന്റ് ഹാൻഡ് ശവപ്പെട്ടികൾ വിൽപനയ്ക്ക്, പോസ്റ്റ് കണ്ട് അന്തം വിട്ട് ആളുകൾ!

By Web TeamFirst Published Nov 30, 2022, 10:31 AM IST
Highlights

പോസ്റ്റിൽ നിറയെ ശവപ്പെട്ടികൾ വച്ചിരിക്കുന്നത് കാണാം. ഒപ്പം അത് വാങ്ങാൻ വേണ്ടി വിളിക്കേണ്ടുന്ന ഫോൺ നമ്പറും നൽകിയിട്ടുണ്ട്.

സെക്കന്റ് ഹാൻഡ് വസ്തുക്കൾ ഉപയോ​ഗിക്കുന്നത് ഇന്ന് പുതിയ കാര്യമൊന്നുമല്ല. വിവിധ വസ്തുക്കൾ നാം അതുപോലെ സെക്കന്റ് ഹാൻഡ് വാങ്ങി ഉപയോ​ഗിക്കാറുമുണ്ട്. വാഹനങ്ങൾ, ഫർണിച്ചറുകൾ എല്ലാം അതിൽ പെടുന്നു. സെക്കന്റ് ഹാൻഡ് വസ്തുക്കൾ വാങ്ങി ഉപയോ​ഗിക്കുന്നത് ഒരു നല്ല ശീലവും ആണ്. എന്നാൽ, എന്തൊക്കെ കാര്യങ്ങൾ സെക്കന്റ് ഹാൻഡ് വാങ്ങാം. ശവപ്പെട്ടി ആരെങ്കിലും അങ്ങനെ വാങ്ങുമോ?

ശവപ്പെട്ടി ഒരാൾക്ക് ഉപയോ​ഗിക്കാൻ ഉള്ളതാണ് അല്ലേ? അല്ലാതെ ഉപയോ​ഗം കഴിഞ്ഞ് മറ്റൊരാൾക്ക് വിറ്റേക്കാം എന്ന് നമുക്ക് ചിന്തിക്കാൻ പോലുമാകാത്ത ഒന്ന്. എന്തിന്, ഇത് ഉപയോ​ഗിക്കുന്ന ആൾ നമ്മളത് ഉപയോ​ഗിക്കുന്നതായി പോലും അറിയുന്നില്ലല്ലോ. 

എന്നാൽ, ഒരാൾ ട്വിറ്ററിൽ സെക്കന്റ് ഹാൻഡ് ശവപ്പെട്ടികൾ വാങ്ങാനുണ്ട് എന്ന് പോസ്റ്റ് ഇട്ടത് എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. THE JD FORUM എന്ന പേജിലാണ് നല്ല ​ഗുണനിലവാരമുള്ള സെക്കന്റ് ഹാൻഡ് ശവപ്പെട്ടികൾ വിൽപ്പനയ്ക്കുണ്ട് എന്ന് പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്. ഒപ്പം ശവപ്പെട്ടികളുടെ ചിത്രവും ഉണ്ട്. 

എന്നാൽ, ഇത് പങ്ക് വച്ചിരിക്കുന്ന പേജ് ഒരു ബിസിനസ് പേജൊന്നുമല്ല. അവർ അവരുടെ ബയോയിൽ പറഞ്ഞിരിക്കുന്നത് ആളുകളെ ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ള ഇടം എന്നാണ്. എന്നാൽ, ഈ പോസ്റ്റ് കണ്ട് 
ഭൂരിഭാ​ഗം ആളുകൾക്കും ചിരി വന്നില്ല എന്ന് മാത്രമല്ല നല്ല ഞെട്ടലും ഉണ്ടായി. 

പോസ്റ്റിൽ നിറയെ ശവപ്പെട്ടികൾ വച്ചിരിക്കുന്നത് കാണാം. ഒപ്പം അത് വാങ്ങാൻ വേണ്ടി വിളിക്കേണ്ടുന്ന ഫോൺ നമ്പറും നൽകിയിട്ടുണ്ട്. എന്നാൽ, എവിടെയാണ് അത് കിട്ടുക എന്നോ കമ്പനിയുടെ പേര് എന്താണ് എന്നോ ഒന്നും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതെത്രത്തോളം സത്യമാണ് എന്ന് അറിയില്ല. 

Quality Second Hand coffins for sale.

Contact: 0812706004 pic.twitter.com/99LgSNTZUu

— THE JD FORUM🇳🇦 (@thedakarforum)

ഏതായാലും ആളുകൾ ഇതിന് നിരവധി കമന്റുകൾ നൽകി. ഇങ്ങനെ സെക്കന്റ് ഹാൻഡ് ശവപ്പെട്ടികൾ വിൽക്കുമ്പോൾ അതിൽ കിടന്നിരുന്ന മനുഷ്യർക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകും എന്നായിരുന്നു പലരുടേയും സംശയം. 'ശവമടക്ക് നടക്കുന്ന സ്ഥലത്തേക്ക് മൃതദേഹം എടുക്കാൻ മാത്രം ഉപയോ​ഗിക്കുന്ന ശവപ്പെട്ടികളുണ്ട്. അതിന് ശേഷം മൃതദേഹം മറ്റൊരു ശവപ്പെട്ടിയിൽ അടക്കും. ഇത് മൃതദേഹം കൊണ്ടുപോകാൻ ഉപയോ​ഗിച്ചിരുന്ന ശവപ്പെട്ടി ആയിരിക്കും' എന്നാണ് ഒരാൾ കമന്റിട്ടത്. 

ഏതായാലും ആളുകൾ വലിയ കമന്റുകളും ചർച്ചകളുമായി ഈ പോസ്റ്റിന് താഴെ കൂടിയിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. 

tags
click me!