
തങ്ങളുടെ പ്രവചനങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ച് പ്രസിദ്ധരായ രണ്ട് പേരാണ് 1996-ൽ മരിച്ച ബൾഗേറിയൻ മിസ്റ്റിക്കായ ബാബ വാംഗും 16-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ മൈക്കൽ ഡി നോസ്ട്രഡാമസും. 1555-ൽ നോസ്ട്രഡാമസ് എഴുതിയ 'ലെസ് പ്രോഫെറ്റീസ്' (പ്രവചനങ്ങൾ) എന്ന പുസ്തകം ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളാണെന്ന് കരുതപ്പെടുന്നു. അതിൽ 942 കോഡ് ചെയ്ത ക്വാട്രെയിനുകൾ അടങ്ങിയിരിക്കുന്നു. നിരീക്ഷകർ അവയെ നൂറ്റാണ്ടുകളായി പല യഥാർത്ഥ സംഭവങ്ങളുമായി ബന്ധിപ്പിക്കുന്നു. ഈ വർഷം '26' ൽ അവസാനിക്കുന്നതിനാൽ പുസ്തകത്തിലെ 26-ാമത്തെ ക്വാട്രെയിൻ 2026 നെ സൂചിപ്പിക്കുന്നുവെന്നാണ് പലരും വിശ്വസിക്കുന്നത്.
26-ാമത്തെ ക്വാട്രെയിനിൽ നടത്തിയ ചില പ്രവചനങ്ങൾ ഭയപ്പെടുത്തുന്നതാണ്. യുദ്ധം, മരണം, നാശം, രക്തപ്പുഴകൾ തുടങ്ങിയ ദുരന്തങ്ങളാണ് 26-ാമത്തെ ക്വാട്രെയിനിൽ എഴുതിയിരിക്കുന്നത്. ഏഴു മാസത്തെ മഹായുദ്ധം, വലിയ തേനീച്ചക്കൂട്ടം എന്ന് വിളിക്കപ്പെടുന്ന ഒരു രഹസ്യ ആക്രമണം, ഇടിമിന്നലിൽ ഒരു പ്രശസ്ത വ്യക്തിയുടെ മരണം, സ്വിറ്റ്സർലൻഡിലെ ടിസിനോ മേഖലയിൽ രക്തരൂക്ഷിതമായ വെള്ളപ്പൊക്കം തുങ്ങയവയാണ് 2026 -ലെ ദുരന്തങ്ങളായി അദ്ദേഹം നിരത്തുന്നത്. മറ്റ് ചിലർ ഇത് മൂന്നാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള പ്രവചനമാണെന്നും കരുതുന്നു. ഇതിന് തെളിവായി നിലവിൽ ലോകത്തുള്ള സംഘർഷങ്ങളെയും യുദ്ധങ്ങളെയും അവർ ചൂണ്ടിക്കാട്ടുന്നു.
ഏഴു മാസത്തെ മഹായുദ്ധത്തെക്കുറിച്ചാണ് ആദ്യത്തെ പ്രവചനം. 'ഏഴു മാസത്തെ മഹായുദ്ധം, തിന്മയാൽ മരിച്ചുപോയ ആളുകൾ / റൂവൻ, എവ്രൂക്സ് രാജാവ് പരാജയപ്പെടില്ല" എന്നാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പലരും ഇതിനെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രെയ്ൻ സംഘർഷത്തെക്കുറിച്ചോ അല്ലെങ്കിൽ യൂറോപ്പ് ഉൾപ്പെടുന്ന ഭാവിയിലെ യുദ്ധത്തെ കുറിച്ചോ പരാമർശിക്കുന്നതായി വ്യാഖ്യാനിക്കുന്നു. ഫ്രഞ്ച് നഗരങ്ങളായ റൂവൻ, എവ്രൂക്സ് എന്നിവയെക്കുറിച്ചുള്ള പരാമർശം സംഘർഷം പടിഞ്ഞാറോട്ട് വ്യാപിക്കുമെന്നാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. നോസ്ട്രഡാമസ് നേരത്തെ രണ്ട് നഗരങ്ങളിലെ അഭൂതപൂർവമായ നാശത്തെക്കുറിച്ചും എഴുതിയിരുന്നു, ചിലർ ഇതിനെ ഹിരോഷിമയുമായും നാഗസാക്കിയുമായും ബന്ധപ്പെടുത്തുന്നു.
രണ്ടാമത്തെ പ്രവചനത്തിൽ രാത്രിയിൽ പതിയിരുന്ന് ആക്രമണം നടത്തുന്ന വലിയ തേനീച്ചക്കൂട്ടത്തെ കുറിച്ചാണ് പരാമർശിക്കുന്നത്. ചിലർ ഇതിനെ ഡ്രോൺ യുദ്ധത്തെയോ ഏകോപിപ്പിച്ച സൈനിക ആക്രമണമായോ കണക്കാക്കുന്നു. മറ്റുചിലർ ഇത് പുടിൻ അല്ലെങ്കിൽ ട്രംപ് പോലുള്ള ശക്തരായ നേതാക്കളെ പ്രതീകപ്പെടുത്തുന്നതായി അവകാശപ്പെട്ടു. തേനീച്ചകൾ ചരിത്രപരമായി രാജത്വത്തെയും സാമ്രാജ്യങ്ങളെയും പ്രതീകമാക്കുന്നുവെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ചിലർ ഇതിനെ കിഴക്ക് - പടിഞ്ഞാറ് (യൂറോപ്പ് - റഷ്യ) സംഘർഷമായി കണക്കാക്കുന്നു.
ആ മഹാനായ മനുഷ്യൻ പകൽ സമയത്ത് ഒരു ഇടിമിന്നലേറ്റ് വീഴുമെന്നാണ് മൂന്നാമത്തെ പ്രവചനം. ഇത് ഹൃദയാഘാതം, അപവാദം, അല്ലെങ്കിൽ അക്ഷരാർത്ഥത്തിൽ ഒരു മിന്നലാക്രമണം പോലുള്ള ഞെട്ടിക്കുന്നതോ അപ്രതീക്ഷിതമോ ആയൊരു സംഭവം മൂലം ശക്തനായ ഒരു വ്യക്തിയുടെയോ ഒരു ലോക നേതാവിന്‍റെയോ സെലിബ്രിറ്റിയുടെയോയോ അപ്രതീക്ഷിത മരണമായി വ്യാഖ്യാനിക്കപ്പെടുന്നു.
നഗരം കാണിക്കുന്ന അനുഗ്രഹം കാരണം... ടിസിനോ രക്തത്താൽ നിറഞ്ഞൊഴുകുമെന്നാണ് നാലാമത്തെ പ്രവചനം. സ്വിറ്റ്സർലൻഡിലെ ഇറ്റാലിയൻ സംസാരിക്കുന്ന തെക്കൻ കന്‍റോണായ ടിസിനോയിലെ നാശത്തിന്‍റെ നാശത്തെ കുറിച്ചാണിതെന്ന് ചിലർ വ്യാഖ്യാനിക്കുന്നു. ഇത് യുദ്ധത്തെയോ രോഗത്തെയോ പ്രകൃതി ദുരന്തത്തെയോ ആണെന്നും ചിലർ അവകാശപ്പെടുന്നു. ടിസിനോയുടെ ഇറ്റലിയുമായുള്ള സാമീപ്യം കണക്കിലെടുക്കുമ്പോൾ, ചിലർ ഇതിനെ യൂറോപ്പിനുള്ള മുന്നറിയിപ്പായി വ്യാഖ്യാനിക്കുന്നു. അതേസമയം നോസ്ട്രഡാമസ് ഒരിക്കലും കൃത്യമായ വർഷം അടയാളപ്പെടുത്തിയല്ല തന്‍റെ പ്രവചനങ്ങൾ നടത്തിയിട്ടുള്ളത്. മധ്യ ഫ്രഞ്ച്, ലാറ്റിൻ ഭാഷാ മിശ്രിതത്തിലുള്ള അദ്ദേഹത്തിന്‍റെ പരാമർശങ്ങളെ ആളുകൾ തങ്ങൾക്ക് ഇഷ്ടമുള്ള തരത്തിൽ വ്യാഖ്യാനിക്കുകയാണ് പതിവ്.