63 -ാം വയസിൽ ദുരനുഭവം, 15 -കാരൻ അശ്ലീലഭാഷയുമായി തന്നെ സമീപിച്ചെന്ന് സീമ ആനന്ദ്, ചർച്ച, വിമർശനം

Published : Jan 17, 2026, 02:40 PM IST
Seema Anand

Synopsis

63 -ാമത്തെ വയസില്‍ ഒരു 15 വയസുകാരന്‍ തന്നോട് മോശമായി പെരുമാറി എന്ന് സെക്സ് എഡ്യുക്കേറ്ററായ സീമ ആനന്ദ്. അഭിമുഖം വൈറലായി മാറിയതോടെ വന്‍ വിമര്‍ശനം. ഒരു കുട്ടിയുടെ കാര്യം ഇത്ര ലാഘവത്തോടെ പറയരുതെന്ന് നെറ്റിസണ്‍സ്.

ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും എന്നാൽ അത്രത്തോളം തന്നെ തെറ്റിദ്ധരിക്കപ്പെട്ടതുമായ വിഷയങ്ങളിൽ ഒന്നാണ് ലൈംഗികത. അടുത്തിടെ പ്രശസ്ത സെക്സ് എഡ്യൂക്കേറ്ററും കണ്ടന്റ് ക്രിയേറ്ററുമായ സീമ ആനന്ദ്, മാധ്യമപ്രവർത്തകൻ ശുഭാങ്കർ മിശ്രയുമായി ലൈംഗികതയെക്കുറിച്ച് നടത്തിയ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. 'അൺപ്ലഗ്ഡ് ശുഭാങ്കർ' എന്ന ആ പോഡ്‌കാസ്റ്റിൽ ലൈംഗികതയെക്കുറിച്ചുള്ള അനേകം കാര്യങ്ങൾ ഇവർ പരാമർശിച്ചെങ്കിലും, അതിലെ ഒരു പ്രത്യേക ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്.

അഭിമുഖത്തിനിടെ, പ്രായം കുറഞ്ഞ ആൺകുട്ടികൾക്ക് മുതിർന്ന സ്ത്രീകളോട് ആകർഷണം തോന്നുന്നത് എന്തുകൊണ്ടാണെന്ന് ശുഭാങ്കർ മിശ്ര ചോദിച്ചു. പ്രായം കുറഞ്ഞ ആൺകുട്ടികളിൽ നിന്ന് അത്തരത്തിലുള്ള അനുഭവങ്ങൾ എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. കഴിഞ്ഞ വർഷം നടന്ന ഒരു സംഭവത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് സീമ ഇതിന് മറുപടി നൽകി. തന്നെ സമീപിച്ച ആ ആൺകുട്ടിക്ക് അന്ന് വെറും 15 വയസ്സായിരുന്നു പ്രായമെന്നും തനിക്ക് അന്ന് 63 വയസ്സായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഏറ്റവും അശ്ലീലമായ ഭാഷയുമായിട്ടാണ് ആ കുട്ടി തന്നെ സമീപിച്ചത് എന്നും അവർ പറയുന്നു.

 

 

ഈ വീഡിയോ ക്ലിപ്പ് ഓൺലൈനിൽ പ്രചരിച്ചതോടെ, വ്യത്യസ്തമായ പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ഉണ്ടായത്. വീഡിയോയിൽ സീമ ആനന്ദ് പങ്കുവെക്കുന്നത് ശരിയായ ലൈം​ഗിക വിദ്യാഭ്യാസം അല്ലെന്നും നിരവധിപേർ വിമർശിച്ചു. ഒരു പ്രമുഖ പ്ലാറ്റ്‌ഫോമിൽ, പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇത്ര ലാഘവത്തോടെ സീമ ആനന്ദ് സംസാരിക്കാൻ പാടില്ലായിരുന്നു എന്നും ആളുകൾ ചൂണ്ടികാട്ടി. ഇത്തരം ചർച്ചകളെ വെറും വൈറൽ കണ്ടന്റായിട്ടല്ല, മറിച്ച് സമൂഹത്തിനുള്ള ഒരു മുന്നറിയിപ്പായി വേണം കണക്കിലെടുക്കാൻ എന്നും ആളുകൾ അഭിപ്രായപ്പെട്ടു.

ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത മിത്തോളജിസ്റ്റും കഥാകാരിയുമാണ് സീമ ആനന്ദ്. 'ദി ആർട്സ് ഓഫ് സെഡക്ഷൻ' (The Arts of Seduction) എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഇവർ. ഇൻസ്റ്റാഗ്രാമിൽ പത്തു ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് സീമ ആനന്ദിന്.

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം ഈ 82 -കാരിയെ, അ​ഗ്രികൾച്ചറൽ ഡ്രോൺ പറത്തിയും ലൈവ് സ്ട്രീമിലൂടെ ഉത്പ്പന്നങ്ങൾ വിറ്റും മുത്തശ്ശി
അമ്മയ്ക്ക് അസുഖം, ജീവനക്കാരിക്ക് 1 മാസത്തെ ശമ്പളത്തോട് കൂടിയ അവധി നൽകി കമ്പനി, സ്ഥാപകന്റെ പോസ്റ്റ് വൈറൽ