2000 -ത്തിന്റെ നോട്ട് കടയിലെടുത്തില്ല, കടക്കാരൻ പറഞ്ഞ കാരണം!!! 

Published : May 28, 2023, 09:16 AM ISTUpdated : May 28, 2023, 09:17 AM IST
2000 -ത്തിന്റെ നോട്ട് കടയിലെടുത്തില്ല, കടക്കാരൻ പറഞ്ഞ കാരണം!!! 

Synopsis

യുവതി സാധനം വാങ്ങാൻ കടയിൽ പോയി. കടയിൽ നിന്നും ആവശ്യമായ സാധനങ്ങൾ വാങ്ങുകയും ചെയ്തു. തുടർന്ന് കടക്കാരന് രണ്ടായിരത്തിന്റെ നോട്ടാണ് യുവതി നൽകിയത്. എന്നാൽ, ഇത് സ്വീകരിക്കാൻ കടയിലുണ്ടായിരുന്നയാൾ വിസമ്മതിച്ചു.

അടുത്തിടെയാണ് 2000 രൂപ നോട്ട് പിൻവലിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. സപ്തംബർ 30 വരെയാണ് ആളുകൾക്ക് അവരുടെ കയ്യിലുള്ള 2000 രൂപ നോട്ട് ചെലവഴിക്കാനുള്ള സമയം. നോട്ട് നിരോധിച്ചതോട് കൂടി പലരും കയ്യിലുള്ള രണ്ടായിരത്തിന്റെ നോട്ട് എങ്ങനെയെങ്കിലും ഒഴിവാക്കാൻ നോക്കുകയാണ്. അതിനായി മിക്കവരും കണ്ടെത്തുന്ന മാർ​ഗം കടകളിലോ പെട്രോൾ പമ്പുകളിലോ ഒക്കെ കൊടുക്കുക എന്നതാണ്. അടുത്തിടെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയിൽ നിരവധിക്കണക്കിന് രണ്ടായിരത്തിന്റെ നോട്ടുകൾ കണ്ടെത്തിയതും വാർത്തയായിരുന്നു. 

ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ മാ ജ്വാല ദേവി ക്ഷേത്രത്തിന്‍റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഒരു കാണിക്ക വഞ്ചിയിലാണ് 2000 -ത്തിന്‍റെ 400 നോട്ടുകള്‍ ആരോ നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയത്. ഏതായാലും മിക്ക കടക്കാർക്കും രണ്ടായിരത്തിന്റെ നോട്ടുകൾ എടുക്കാൻ ബുദ്ധിമുട്ടുണ്ട്. അങ്ങനെ ഒരു കടക്കാരനെ കുറിച്ച് പങ്ക് വച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. തികച്ചും വ്യത്യസ്തമായ ഒരു കാരണം കൊണ്ടായിരുന്നു ശരിക്കും കടയിലുള്ളയാൾ യുവതിയുടെ കയ്യിലുള്ള 2000 രൂപ നോട്ട് സ്വീകരിക്കാൻ തയ്യാറാവാതിരുന്നത്. സം​ഗതി ഇങ്ങനെ. 

യുവതി സാധനം വാങ്ങാൻ കടയിൽ പോയി. കടയിൽ നിന്നും ആവശ്യമായ സാധനങ്ങൾ വാങ്ങുകയും ചെയ്തു. തുടർന്ന് കടക്കാരന് രണ്ടായിരത്തിന്റെ നോട്ടാണ് യുവതി നൽകിയത്. എന്നാൽ, ഇത് സ്വീകരിക്കാൻ കടയിലുണ്ടായിരുന്നയാൾ വിസമ്മതിച്ചു. ഉടനെ തന്നെ യുവതി സപ്തംബർ 30 വരെ നോട്ട് എടുക്കുമല്ലോ എന്ന കാര്യത്തിൽ ദീർഘമായ പ്രഭാഷണം തന്നെ നടത്തി. എന്നാൽ, അവസാനം കടക്കാരൻ നോട്ട് എടുക്കാത്തതിന്റെ കാരണം പറഞ്ഞത് എല്ലാവരെയും ചിരിപ്പിച്ചു. അത് മറ്റൊന്നും ആയിരുന്നില്ല, ആ രണ്ടായിരത്തിന്റെ നോട്ട് കീറിയതായിരുന്നു. 

നിരോധിച്ചാലും ഇല്ലെങ്കിലും ആരും കീറിപ്പോയ നോട്ട് കടയിൽ എടുക്കില്ലല്ലോ. ഏതായാലും അവസാനം ജിപിഐ വഴി പണമടച്ച് യുവതി സ്ഥലം കാലിയാക്കി. @deefordaddy എന്ന യൂസറാണ് തന്റെ ബെസ്റ്റിയെ നോക്കൂ എന്ന് പറഞ്ഞ് സംഭവം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് അധികം വൈകാതെ വൈറലായി. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ