ആത്മാവേ പോ..; പ്രേതത്തെ വിവാഹം ചെയ്ത ​ഗായിക, ഭർത്താവിനെ കൊണ്ട് പൊറുതിമുട്ടി വിവാഹമോചനത്തിനൊരുങ്ങുന്നു!

Published : Apr 11, 2023, 12:02 PM ISTUpdated : Apr 11, 2023, 12:04 PM IST
ആത്മാവേ പോ..; പ്രേതത്തെ വിവാഹം ചെയ്ത ​ഗായിക, ഭർത്താവിനെ കൊണ്ട് പൊറുതിമുട്ടി വിവാഹമോചനത്തിനൊരുങ്ങുന്നു!

Synopsis

തോൽവി സമ്മതിക്കാനൊന്നും തനിക്ക് താല്പര്യമില്ല. പക്ഷേ, എന്തുകൊണ്ടോ ഒരു പ്രേതത്തെ വിവാഹം കഴിക്കാനെടുത്ത തീരുമാനം ശരിയായില്ല എന്നാണത്രെ ഇപ്പോൾ ​ഗായിക​യുടെ പ്രതികരണം.

ലോകത്തിലെ പല വിചിത്രമായ വിവാഹങ്ങളും നാം കേട്ടിട്ടുണ്ട്. അതുപോലെ ഒന്നായിരുന്നു ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ റോക്കർ ബ്രോക്കാർഡിന്റെ വിവാഹവും. വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു സൈനികന്റെ ആത്മാവായ എഡ്വാർഡോയെയാണ് ബ്രോക്കാർഡ് വിവാഹം ചെയ്തത്. ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ഒരു പള്ളിയിൽ വച്ചായിരുന്നു വിവാഹം. അന്നത് വലിയ വാർത്ത ആയിരുന്നു. 

എഡ്വാർഡോയുടെ ആത്മാവ് അപ്രതീക്ഷിതമായി തന്റെ കിടപ്പമുറിയിൽ എത്തിയെന്നും അങ്ങനെയാണ് താൻ ഇഷ്ടത്തിലായതും വിവാഹം കഴിക്കാൻ തീരുമാനിച്ചതും എന്നുമായിരുന്നു ​ഗായിക പറഞ്ഞിരുന്നത്. അങ്ങനെ വിവാഹവും കഴിഞ്ഞു. വെയിൽസിലെ ബാരി ഐലൻഡിൽ ആയിരുന്നു ഹണിമൂൺ. എന്നാൽ, ഇപ്പോൾ ​ഗായിക തന്റെ പ്രേത ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം, എന്താണ് എന്നല്ലേ? ഒരു ആത്മാവിനെ വിവാഹം ചെയ്താൽ മുന്നോട്ടുള്ള ജീവിതം വിചാരിച്ചത്ര നല്ലതായിരിക്കില്ല എന്നാണ് ബ്രോക്കാർഡ് പറയുന്നത്. 

മാത്രമല്ല, വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഭർത്താവ് കുഞ്ഞുങ്ങൾ കരയുന്ന ശബ്ദമുണ്ടാക്കി നിരന്തരം അവളെ ബുദ്ധിമുട്ടിക്കുകയാണത്രെ. മാത്രമല്ല, ആത്മാവ് തന്നെ നിരന്തരം എല്ലായിടത്തും പിന്തുടരുന്നതായും ​ഗായിക പരാതി പറയുന്നു. മനുഷ്യരെയാണ് വിവാഹം ചെയ്തത് എങ്കിൽ കോട‌തിയിൽ പോയി വിവാഹമോചനം നേടാം. എന്നാൽ, പ്രേതത്തെ വിവാഹം ചെയ്തതിനാൽ തന്നെ ഇപ്പോൾ ഒരു മന്ത്രവാദിയെ കൊണ്ടുവന്ന് എഡ്വാർഡോയെ ഒഴിപ്പിക്കാനാണ് ഇവരുടെ തീരുമാനം. 

തോൽവി സമ്മതിക്കാനൊന്നും തനിക്ക് താല്പര്യമില്ല. പക്ഷേ, എന്തുകൊണ്ടോ ഒരു പ്രേതത്തെ വിവാഹം കഴിക്കാനെടുത്ത തീരുമാനം ശരിയായില്ല എന്നാണത്രെ ഇപ്പോൾ ​ഗായിക​യുടെ പ്രതികരണം. ഏതായാലും വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം പോലും താൻ നേരത്തെ തേടിയിരുന്നു എന്നും ​ബ്രോക്കാർഡ് പറയുന്നുണ്ട്. കേൾക്കുന്നവർക്ക് സംഭവം വൻ തമാശ ആണെങ്കിലും ബ്രോക്കാർഡ് ഇക്കാര്യത്തിൽ വളരെ സീരിയസാണ്. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?