വിമാനം മാറിക്കയറി, കൂടെയാരുമില്ലാതെ 6 വയസുകാരൻ എത്തിപ്പെട്ടത് മറ്റൊരു ന​ഗരത്തിൽ 

Published : Dec 26, 2023, 08:17 PM IST
വിമാനം മാറിക്കയറി, കൂടെയാരുമില്ലാതെ 6 വയസുകാരൻ എത്തിപ്പെട്ടത് മറ്റൊരു ന​ഗരത്തിൽ 

Synopsis

കാസ്പർ വരുമെന്ന് പറഞ്ഞ വിമാനം എത്തിയിട്ടും കാസ്പറിനെ കാണാതായപ്പോൾ മുത്തശ്ശി ആകെ പരിഭ്രാന്തിയിലായി. അവർ ഓടി വിമാനത്തിലെ ജീവനക്കാരുടെ അടുത്തെത്തി അവരോട് കാര്യം ചോദിച്ചു.

വിമാനം മാറിക്കയറിയ ആറുവയസ്സുകാരൻ തനിച്ച് ചെന്നെത്തിപ്പെട്ടത് മറ്റൊരു ന​ഗരത്തിൽ. ഫിലാഡൽഫിയയിൽ നിന്നും തന്റെ മുത്തശ്ശിയെ കാണാൻ വേണ്ടി ഫ്ലോറിഡയിലെ ഫോർട്ട് മിയേഴ്സിലേക്ക് പോവുകയായിരുന്നു കാസ്പർ എന്ന ബാലൻ. 

പക്ഷേ, കാസ്പർ കയറിയത് തെറ്റായ വിമാനത്തിലാണ്. അവൻ ചെന്നെത്തിയതോ ഫോർട്ട് മിയേഴ്സിൽ നിന്നും നാല് മണിക്കൂർ യാത്ര ചെയ്താൽ മാത്രം എത്തുന്ന ഒർലാൻഡോയിലും. തന്റെ മുത്തശ്ശി മരിയ റാമോസിനെ കാണാൻ ഫിലാഡൽഫിയ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഫോർട്ട് മിയേഴ്സിലെ സൗത്ത് വെസ്റ്റ് ഫ്ലോറിഡ ഇന്റർനാഷണൽ എയർപോർട്ടിലേക്കായിരുന്നു വ്യാഴാഴ്ച കാസ്പറിന് യാത്ര ചെയ്യേണ്ടിയിരുന്നത്. അവിടെ അവന്റെ മുത്തശ്ശി അവനു വേണ്ടി കാത്തുനിൽക്കുമെന്നും അറിയിച്ചിട്ടുണ്ടായിരുന്നു. 

എന്നാൽ, വിമാനം മാറിക്കയറിയ കാസ്പർ എത്തിച്ചേർന്നതാവട്ടെ ഒർലാൻഡോയിലും. അവന് എത്തിച്ചേരേണ്ടിയിരുന്ന ഫോർട്ട് മിയേഴ്സിൽ നിന്നും 260 കിലോമീറ്റർ അകലെയായിരുന്നു ഇത്. കാസ്പർ വരുമെന്ന് പറഞ്ഞ സ്പിരിറ്റ് എയര്‍ലൈന്‍സിന്‍റെ വിമാനം എത്തിയിട്ടും കാസ്പറിനെ കാണാതായപ്പോൾ മുത്തശ്ശി ആകെ പരിഭ്രാന്തിയിലായി. അവർ ഓടി വിമാനത്തിലെ ജീവനക്കാരുടെ അടുത്തെത്തി അവരോട് കാര്യം ചോദിച്ചു. 'എവിടെ എന്റെ കൊച്ചുമകൻ? അവനെ ഫിലാഡൽഫിയയിൽ നിന്നും നിങ്ങളുടെ വിമാനത്തിൽ അയച്ചതല്ലേ' എന്നായിരുന്നു ചോദ്യം. എന്നാൽ, 'ഞങ്ങളുടെ കൂടെ കുട്ടികളൊന്നും ഉണ്ടായിരുന്നില്ല' എന്നായിരുന്നു ഫ്ലൈറ്റ് അറ്റൻഡന്റിന്റെ മറുപടി. 

എന്നാൽ, എന്തോ ഭാ​ഗ്യത്തിന് ഒർലാൻഡോയിൽ ചെന്നിറങ്ങിയ ഉടനെ കാസ്പർ തന്റെ മുത്തശ്ശിയെ വിളിച്ചു. അവർ ഉടനെ അവനെ കൂട്ടാനായി ഒർലാൻഡോയിലേക്ക് പോവുകയായിരുന്നു. സ്പിരിറ്റ് എയർലൈൻസ് സംഭവത്തിൽ ക്ഷമാപണം നടത്തി. യാത്രക്കാരുടെ സുരക്ഷാക്കാര്യങ്ങളിൽ തങ്ങൾ ജാ​ഗ്രത കാണിക്കണമായിരുന്നു. എന്താണ് സംഭവിച്ചത് എന്നതിൽ ആഭ്യന്തര അന്വേഷണം നടത്തും എന്നും വിമാനക്കമ്പനി ക്ഷമാപണത്തിൽ പറഞ്ഞു. 

എന്നാൽ, ഇത് ആദ്യത്തെ സംഭവമല്ല ഇങ്ങനെ വിമാനം മാറിക്കയറുന്നത്. 2009 -ൽ, രണ്ട് പെൺകുട്ടികൾ യുഎസ്സിൽ ഇതുപോലെ വിമാനം മാറിക്കയറിയിരുന്നു. 2019 -ൽ, സ്വീഡനിലേക്ക് പോകേണ്ടിയിരുന്ന ഒരു ആൺകുട്ടി ജർമ്മനിയിലെത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!