'കർമ്മഫലം' നന്നാവാന്‍ നദിയില്‍ ഭക്ഷ്യവസ്തുക്കളൊഴുക്കിയ യുവതികളെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ !

Published : Dec 06, 2023, 03:22 PM IST
'കർമ്മഫലം' നന്നാവാന്‍ നദിയില്‍ ഭക്ഷ്യവസ്തുക്കളൊഴുക്കിയ യുവതികളെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ !

Synopsis

ചൈനയിലെ ഒന്നിലധികം മതങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒരാചാരമാണ് ഫാങ് ഷെങ്. കൂടുതലായും ഇത് ബുദ്ധമതവുമായി ബന്ധപ്പെടുന്ന ഒരു ആചാരമാണ്. എന്നാല്‍ ഈ സമ്പ്രദായം അടുത്ത കാലത്തായി കൂടുതൽ വിവാദങ്ങൾക്ക് വഴിതുറന്നു.


ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കുന്നതിനായി പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ നദിയിൽ ഒഴുക്കിയ യുവതികൾക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. തങ്ങളുടെ വിശ്വാസപ്രകാരം നല്ല കർമ്മഫലം ലഭിക്കുമെന്ന് വിശ്വസിച്ചാണത്രേ യുവതികൾ ഇങ്ങനെ ചെയ്തത്. നവംബർ 26 ന് തെക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള രണ്ട് സ്ത്രീകളാണ് ഇത്തരമൊരു പ്രവർത്തി ചെയ്തതിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ഇപ്പോൾ വ്യാപകമായ വിമർശനം നേരിടുന്നത്. ഇവർ അരി, ഗോതമ്പ്, പാചക എണ്ണ, പാൽ എന്നിവയുടെ മിശ്രിതം നദിയിലേക്ക് ഒഴുക്കുന്നതിന്‍റെ വീഡിയോ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ പ്രചരിച്ചതോടെയാണ് പരിസ്ഥിതി സ്നേഹികള്‍ ഇവർക്കെതിരെ  രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. 

ഫാങ് ഷെങ് ( fang sheng) അല്ലെങ്കിൽ “ജീവിതത്തെ പ്രകൃതിയിലേക്ക് വിടുക”എന്നറിയപ്പെടുന്ന ഒരു നാടോടി ആചാരമാണ് സ്ത്രീകൾ നടത്തിയതെന്നാണ് ഇവരുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയ മാ എന്ന വ്യക്തി പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാൽ ആളുകൾ വിശ്വാസങ്ങളുടെ പേരിൽ ആണെങ്കിൽ പോലും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് നദികളെ മലിനമാക്കുകയും പ്രകൃതിയെ ദോഷകരമായി ബാധിക്കുമെന്നും  പരിസ്ഥിതി സംഘടനാ പ്രവർത്തകർ അഭിപ്രായപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലും ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. 

'സൈക്കോ ഷമ്മി'; ഭാര്യ തന്നെയല്ലാതെ ആരെയും കാണരുത്, വീടിന് പുറത്ത് പോകരുത്, ജോലി വേണ്ട; ഒടുവില്‍ ഇടപെട്ട് കോടതി

ചൈനയിലെ ഒന്നിലധികം മതങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒരാചാരമാണ് ഫാങ് ഷെങ്. കൂടുതലായും ഇത് ബുദ്ധമതവുമായി ബന്ധപ്പെടുന്ന ഒരു ആചാരമാണ്. എന്നാല്‍ ഈ സമ്പ്രദായം അടുത്ത കാലത്തായി കൂടുതൽ വിവാദങ്ങൾക്ക് വഴിതുറന്നു. ഇതിന് പ്രധാന കാരണം തദ്ദേശീയമല്ലാത്ത ഇനങ്ങളും വിദേശ ഭക്ഷ്യ ഉൽപന്നങ്ങളും ചടങ്ങുകളുടെ ഭാഗമായി നദികളിൽ ഒഴുക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഭക്ഷ്യവസ്തുക്കൾക്ക് പുറമേ മൃഗങ്ങളെയും ഈ ചടങ്ങുകളുടെ ഭാഗമായി പ്രകൃതിയിലേക്ക് തുറന്നു വിടാറുണ്ട്. 2016-ൽ, ഒരു ഫാങ് ഷെങ് ബിസിനസ്സ് സ്ഥാപനത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിൽ ആളുകൾ വന്യമൃഗങ്ങളെ പിടികൂടി ഭക്തർക്ക് വലിയ വിലയ്ക്ക് വിൽക്കുകയും പിന്നീട് ഭക്തർ ചടങ്ങുകളുടെ ഭാഗമായി അവയെ പ്രകൃതിയിലേക്ക് തന്നെ തുറന്നു വിടുകയും ചെയ്യുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

ഇരപിടിക്കാന്‍ വല നെയ്യില്ല, പകരം കുഴികുത്തി ഒളിച്ചിരിക്കും; ലോകത്തിലെ ഏറ്റവും വിഷമുള്ള മണൽ ചിലന്തികളെ അറിയാമോ?

ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി കഴിഞ്ഞ ഫെബ്രുവരിയിൽ, മൃഗങ്ങളെ നിയമപരമായി വിട്ടയക്കാവുന്ന രാജ്യവ്യാപകമായി 200 സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് ചൈനയിലെ കാർഷിക, ഗ്രാമീണ കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ ഈ സ്ഥലങ്ങളിൽ മാത്രമാണ് മൃഗങ്ങളെ ആളുകൾ തുറന്നു വിടാറുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  എന്നാൽ ഭക്ഷ്യവസ്തുക്കൾ നദിയിൽ ഒഴുക്കുന്നത് ഇപ്പോഴും എല്ലായിടങ്ങളിലും വ്യാപകമായി നടക്കുന്നതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നത്. 

'ഇത് ഭ്രാന്താണ്'; അരമണിക്കൂര്‍ കാത്തിരുന്ന് കഴിച്ച രണ്ട് ദോശയ്ക്കും ഇഡലിക്കും ബില്ല് 1,000 രൂപ !

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?