ഇതെല്ലാം വിവാഹമോചനത്തിനുള്ള കാരണങ്ങളോ? അഭിഭാഷക പറയുന്നത്

Published : Oct 16, 2023, 04:22 PM IST
ഇതെല്ലാം വിവാഹമോചനത്തിനുള്ള കാരണങ്ങളോ? അഭിഭാഷക പറയുന്നത്

Synopsis

മറ്റൊരു കാരണം താന്യ പറയുന്നത് ഭർത്താവിന് ഭയങ്കര സ്നേഹമാണ്, ഒട്ടും വഴക്കില്ല എന്നത് വിവാഹമോചനത്തിന് കാരണമായിത്തീർന്നത്രെ.

വിവാഹമോചനം ഇന്ന് പഴയതുപോലെ ആളുകൾക്ക് അം​ഗീകരിക്കാൻ കഴിയാത്ത ഒന്നല്ല. എങ്കിലും, കാലം മാറുന്നതിനനുസരിച്ച് മാറ്റമുണ്ടായി എന്നാൽപ്പോലും ഇപ്പോഴും ഭൂരിഭാ​ഗം പേരും വിവാഹമോചനം ചെയ്യുന്നത് എന്തോ തെറ്റായി കണക്കാക്കുന്നവർ തന്നെയാണ്. അതേസമയം യുവാക്കൾക്കിടയിൽ ഒട്ടും ചേർന്നുപോകാൻ കഴിയാത്ത സാഹചര്യത്തിൽ പരസ്പരം പിരിയുന്നത് തന്നെയാണ് നല്ലത് എന്ന ചിന്തയുണ്ട് എന്നതും പറയാതെ വയ്യ‌. എന്തൊക്കെ തന്നെയായാലും, പല വിവാഹമോചനങ്ങൾക്ക് പിന്നിലും ഈ സമൂഹത്തിന്റെ പുരുഷാധിപത്യ ചിന്തകൾ ഒരു പ്രധാനകാരണമാണ് എന്ന് കാണാം.

അതുപോലെ, വിവാഹമോചനം ആവശ്യപ്പെട്ടു കൊണ്ട് ആളുകൾ പറഞ്ഞ ചില വ്യത്യസ്തമായ കാരണങ്ങൾ വെളിപ്പെടുത്തുകയാണ് മുംബൈയിൽ നിന്നുള്ള അഭിഭാഷകയും കണ്ടന്റ് ക്രിയേറ്ററുമായ താന്യ അപ്പച്ചു കൗൾ. നേരത്തെയൊന്നും അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത കാരണങ്ങളാണ് ഇതിൽ താന്യ വെളിപ്പെടുത്തുന്നത്. അതിൽ ഒന്നായിരുന്നു ഹണിമൂൺ സമയത്ത് ഭാര്യ ധരിച്ച വസ്ത്രം ശരിയായില്ല എന്ന് ആരോപിച്ച് ഭർത്താവ് വിവാഹമോചനത്തിന് ആവശ്യപ്പെട്ടത്. 

മറ്റൊരു കാരണം താന്യ പറയുന്നത് ഭർത്താവിന് ഭയങ്കര സ്നേഹമാണ്, ഒട്ടും വഴക്കില്ല എന്നത് വിവാഹമോചനത്തിന് കാരണമായിത്തീർന്നത്രെ. മറ്റൊന്ന് ഭാര്യയ്ക്ക് ഭക്ഷണം പാചകം ചെയ്യാൻ അറിയാത്തത് കൊണ്ട് തനിക്ക് പ്രഭാതഭക്ഷണം കഴിക്കാതെ ഓഫീസിൽ പോകേണ്ടി വരുന്നു അതിനാൽ വിവാഹമോചനം വേണം എന്ന് ഭർത്താവ് ആവശ്യപ്പെട്ടതാണ്. വേറൊരെണ്ണത്തിൽ ഭർത്താവ് യുപിഎസ്‍സി -ക്ക് പഠിക്കുന്നതിനാൽ തന്നെ തിനക്ക് വേണ്ടത്ര സമയം തരുന്നില്ല എന്നായിരുന്നു ഭാര്യയുടെ പരാതി. മറ്റൊന്ന് ഭാര്യ തന്റെ കാൽ തൊടുന്നില്ല എന്നും പറഞ്ഞാണ് ഭർത്താവ് വിവാഹമോചനത്തിന് ആവശ്യപ്പെട്ടത്. 

ഏതായാലും താന്യ yourinstalawyer എന്ന തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ നിരവധി ആളുകൾ കണ്ടു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ കമന്റുകളുമിട്ടു. 

വായിക്കാം: നല്ലൊരു വരനെ കിട്ടാനില്ല, സ്വപ്നവിവാഹത്തിനായി 20 വർഷത്തെ സമ്പാദ്യം നീക്കിവെച്ച യുവതി സ്വയം വിവാഹം കഴിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്