യുവതിയുടെ ചെവിയിൽ താമസമാക്കാനെത്തിയത് ചിലന്തി, ഒടുവിൽ...

By Web TeamFirst Published Oct 25, 2021, 2:11 PM IST
Highlights

2019 ലും, ഇതുപോലെ ചെവിയിൽ ചൊറിച്ചിൽ ഉണ്ടെന്ന് പരാതിപ്പെട്ട ഒരു ചൈനക്കാരൻ, തന്റെ ചെവിക്കുള്ളിൽ ഒരു ജീവനുള്ള ചിലന്തി വസിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. 

അസഹ്യമായ വേദന തോന്നിയതോടെയാണ് ഒരു സ്ത്രീ ഡോക്ടറെ(doctor) കാണാൻ തീരുമാനിച്ചത്. എന്നാൽ, എന്താണ് ചെവിക്കുള്ളിലെ തടസ്സം എന്ന് പരിശോധിച്ച ഡോക്ടർ ഞെട്ടിപ്പോയി. ഒരു ജീവനുള്ള ചിലന്തി(spider) യുവതിയുടെ ചെവിയിൽ താമസമാക്കിയിരിക്കയാണ്. തെക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ സുഷൗവിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ചൈനയിൽ നിന്നുള്ള യി എന്ന യുവതിയ്ക്ക് തലേദിവസം മുതൽ ചെവിയിൽ എന്തോ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. കൂടാതെ ചിലപ്പോഴൊക്കെ വിചിത്രമായ ശബ്ദവും കേൾക്കുമായിരുന്നു. പതുക്കെ പതുക്കെ ചൊറിച്ചിലും ആരംഭിച്ചു. പിറ്റേന്നായപ്പോഴേക്കും ചൊറിച്ചിൽ അസഹനീയമായി. ഇതോടെ വിരണ്ടുപോയ യുവതി ആശുപത്രിയിലെത്തി. അണുബാധയാണെന്നായിരുന്നു അപ്പോഴും അവൾ കരുതിയിരുന്നത്.

എന്നാൽ എന്താണ് പ്രശ്‌നമെന്നറിയാൻ ഡോക്ടർ അവളുടെ ചെവിയിൽ ഒരു മിനിയേച്ചർ ക്യാമറ വച്ച് പരിശോധിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ, ആ ക്യാമറയ്ക്ക് മുന്നിലേക്ക് പാഞ്ഞ് വന്നത് ഒരു എട്ടുകാലിയായിരുന്നു. അവളുടെ ചെവിയിൽ ഒരു ചിലന്തി ഇഴയുന്നത് ഡോക്ടർ കണ്ടു. ഇതിലെ വിചിത്രമായ കാര്യം അത് വലുതായിരുന്നു എന്നതാണ്. ചിലന്തി സ്ത്രീയുടെ ചെവിക്കുള്ളിൽ ഒരു രാത്രി മുഴുവൻ തങ്ങി.  

തുടർന്ന്, ചെവി പരിശോധിക്കാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രിക് ഓട്ടോസ്കോപ്പ് ഉപയോഗിച്ച് ഡോക്ടർ ചിലന്തിയെ നീക്കം ചെയ്തു. 2019 ലും, ഇതുപോലെ ചെവിയിൽ ചൊറിച്ചിൽ ഉണ്ടെന്ന് പരാതിപ്പെട്ട ഒരു ചൈനക്കാരൻ, തന്റെ ചെവിക്കുള്ളിൽ ഒരു ജീവനുള്ള ചിലന്തി വസിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഡോക്ടർ പരിശോധിക്കുമ്പോൾ അത് ചിലന്തിവല നെയ്തുകൊണ്ടിരിക്കയായിരുന്നു. ഡോക്ടർമാർ മൈക്രോസ്കോപ്പ് ഉപയോഗിച്ച് ചെവിയുടെ ഉൾഭാഗം വീക്ഷിച്ചപ്പോൾ, ചെവി കനാലിനുള്ളിൽ ചാരനിറത്തിലുള്ള ചിലന്തി ഇഴയുന്നത് കണ്ടു. കുറച്ചുകാലമായി അത് അയാളുടെ ചെവിയിൽ താമസിക്കുകയായിരുന്നു. ഒടുവിൽ ചിലന്തിയെ നീക്കം ചെയ്യാൻ ഡോക്ടർമാർക്കായി.  
 

click me!