ഓടുന്ന ട്രെയിനിനുള്ളിലേക്ക് വെള്ളം ചീറ്റിച്ച് യുവാക്കളുടെ തമാശ; പിന്നീട് സംഭവിച്ചത് ഇങ്ങനെ

Published : Jun 28, 2024, 01:06 PM ISTUpdated : Jun 28, 2024, 01:13 PM IST
ഓടുന്ന ട്രെയിനിനുള്ളിലേക്ക് വെള്ളം ചീറ്റിച്ച് യുവാക്കളുടെ തമാശ; പിന്നീട് സംഭവിച്ചത് ഇങ്ങനെ

Synopsis

ട്രെയിൻ നിർത്തുകയും യാത്രക്കാർ കൂട്ടത്തോടെ ഇവർക്ക് അരികിലേക്ക് ഓടിയെത്തി പൊതിരെ തല്ലുകയും ചെയ്തു. അവിടം കൊണ്ട് തീർന്നില്ല കാര്യങ്ങൾ, ട്രെയിനിലുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉടനടി സ്ഥലത്ത് എത്തി

എന്ത് തമാശയും അതിരു കടന്നാൽ ആപത്താണ്. നാം ചെയ്യുന്ന എല്ലാ പ്രവൃത്തികൾക്കും ഒരു ഫലം കാത്തിരിപ്പുണ്ടെന്ന് പറയാറില്ലേ? ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിലേക്ക് വെള്ളം ശക്തിയായി ചീറ്റിച്ച് തമാശ കളിച്ച ഒരുകൂട്ടം യുവാക്കൾക്കും അതാണ് സംഭവിച്ചത്. പാക്കിസ്ഥാനിലാണ് സംഭവം. 

റെയിൽവേ ട്രാക്കിന് താഴെയുള്ള ഒരു തടാകത്തിൽ നിന്ന് ബൈക്കിന്റെ ചക്രങ്ങൾ അതിവേഗത്തിൽ ചലിപ്പിച്ചാണ് ഇവർ ട്രെയിനിനുള്ളിലേക്ക് വെള്ളം ചീറ്റിച്ചത്. ഈ ദൃശ്യങ്ങൾ യുവാക്കൾ വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. ട്രെയിൻ യാത്രക്കാരെ കളിയാക്കി കൊണ്ടായിരുന്നു യുവാക്കൾ വെള്ളം തെറിപ്പിച്ചു കൊണ്ടിരുന്നത്. ഒരിക്കലും ട്രെയിൻ നിർത്തില്ല എന്നായിരുന്നു ഇവർ കരുതിയിരുന്നത്. 

എന്നാൽ, കാര്യങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞു. ട്രെയിൻ നിർത്തുകയും യാത്രക്കാർ കൂട്ടത്തോടെ ഇവർക്ക് അരികിലേക്ക് ഓടിയെത്തി പൊതിരെ തല്ലുകയും ചെയ്തു. അവിടം കൊണ്ട് തീർന്നില്ല കാര്യങ്ങൾ, ട്രെയിനിലുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉടനടി സ്ഥലത്ത് എത്തി ബൈക്ക് അടക്കം തൂക്കിയെടുത്ത് എല്ലാവരെയും ട്രെയിനിലിട്ട് കൊണ്ടുപോവുകയും ചെയ്തു എന്നാണ് പറയുന്നത്.

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെ വേഗത്തിലാണ് വൈറലായത്. ‘എക്സ്’ (ട്വിറ്റർ) പേജ് ഘർ കെ കലേഷ് പങ്കിട്ട വീഡിയോ ‘പാകിസ്ഥാനിലെ സാധാരണ ദിനം‘ എന്ന് കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും തമാശക്കാരായ ചെറുപ്പക്കാർക്കെതിരെ സോഷ്യൽ മീഡിയയിലും വലിയ വിമർശനമാണ് ഉയരുന്നത്.


.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ