വാള്‍മാര്‍ട്ട് സ്റ്റോറില്‍വച്ച് ആണി കയറി കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു, യുവതിക്ക് 74 കോടി നല്‍കാന്‍ വിധി

By Web TeamFirst Published Dec 3, 2021, 3:04 PM IST
Highlights

2017 -ലാണ് അവൾ വാൾമാർട്ടിനെതിരെ കേസ് കൊടുത്തത്. കഴിഞ്ഞ മാസം, ഫ്ലോറൻസ് കൗണ്ടിയിലെ ഒരു ജൂറി ജോൺസിന് നഷ്ടപരിഹാരം വിധിച്ചു. 

വാൾമാർട്ട് സ്റ്റോറിൽ വച്ച് തുരുമ്പിച്ച ഒരു ആണി കാലിൽ തുളഞ്ഞ് കയറിയതിനെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടി വന്ന യുഎസ് വനിതയ്ക്ക് നഷ്ടപരിഹാരമായി കോടതി 74 കോടി രൂപ വിധിച്ചു.

2015 ജൂണിലാണ് ഫ്ലോറൻസിലെ ഒരു വാൾമാർട്ട്(Walmart) സ്റ്റോറിൽ സാധനങ്ങൾ വാങ്ങാനായി ഏപ്രിൽ ജോൺസ്(April Jones) പോയത്. കടയിൽ കയറി ഷോപ്പിംഗ് നടത്തുന്നതിനിടയിൽ അറിയാതെ ജോൺസ് തുരുമ്പിച്ച ആണിയിൽ ചവിട്ടി. ഇതോടെ കാലിൽ ഗുരുതരമായ അണുബാധയുണ്ടായി. തുടർന്ന്, ഒന്നിലധികം ശസ്ത്രക്രിയകൾ അവൾക്ക് നടത്തേണ്ടതായി വന്നു. തുടക്കത്തിൽ, അവളുടെ കാൽവിരൽ മാത്രമാണ് ഛേദിക്കപ്പെട്ടത്. എന്നാൽ, അണുബാധ മുകളിലേയ്ക്ക് കയറിയതിനാൽ പിന്നീട് അവളുടെ കാൽ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റേണ്ടി വന്നു. തുടർന്ന് കഴിഞ്ഞ ആറ് വർഷമായി അവൾ വീൽചെയറിലാണ് ജീവിക്കുന്നത്.  

 2017 -ലാണ് അവൾ വാൾമാർട്ടിനെതിരെ കേസ് കൊടുത്തത്. കഴിഞ്ഞ മാസം, ഫ്ലോറൻസ് കൗണ്ടിയിലെ ഒരു ജൂറി ജോൺസിന് നഷ്ടപരിഹാരം വിധിച്ചു. പുതിയ കൃത്രിമക്കാല്‍ വാങ്ങാനും തന്റെ വീട് കൂടുതൽ വീൽചെയർ സൗഹൃദമാക്കാനും, പഴയതും ഭാവിയിലേതുമായ മെഡിക്കൽ ബില്ലുകൾ അടയ്ക്കാനും ഈ പണം ഉപയോഗിക്കുമെന്ന് ഏപ്രിലിന്റെ അഭിഭാഷകൻ പറഞ്ഞു. തങ്ങൾ എന്നേക്കും നന്ദിയുള്ളവരായിരിക്കുമെന്നും വിധിയെത്തുടർന്ന് ജോൺസ് പറഞ്ഞു 

click me!