'മരണശേഷം ശരീരം പാരച്ചൂട്ടിൽ കയറ്റണം'; വിചിത്രമായ അന്ത്യാഭിലാഷങ്ങൾ വെളിപ്പെടുത്തിയ സർവ്വേ

Published : Mar 18, 2025, 11:17 AM IST
'മരണശേഷം ശരീരം പാരച്ചൂട്ടിൽ കയറ്റണം'; വിചിത്രമായ അന്ത്യാഭിലാഷങ്ങൾ വെളിപ്പെടുത്തിയ സർവ്വേ

Synopsis

 മരണാനന്തര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത് പ്രധാനമായും മതങ്ങളായിരുന്നു. മരണാന്തര ജീവിതത്തെ കുറിച്ചുള്ള  വിശ്വാസങ്ങളാണ് ഇക്കാര്യത്തില്‍ മതത്തിന് മേല്‍ക്കൈ നേടിക്കൊടുത്തത്. എന്നാല്‍, പുതിയ കാലത്ത് മതങ്ങളുടെ അപ്രമാദിത്വത്തിന് ഇടിവ് സംഭവിച്ചിരിക്കുന്നു. ആളുകൾ സ്വന്തം മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് വെളിപ്പെത്തുന്നു. 


സ്വന്തം ശവസംസ്കാരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാരുടെ ആഗ്രഹങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ സമീപകാല സർവ്വേ വെളിപ്പെടുത്തിയത് അസാധാരണമായ അന്ത്യാഭിലാഷങ്ങളുടെ പട്ടിക. 100 ഫ്യൂണറൽ ഹോം ഡയറക്ടർമാരും 1,500 വ്യക്തികളും ഉൾപ്പെട്ട പഠനം മരണാനന്തര ചടങ്ങുകളോടും തുടർന്ന് നടത്തുന്ന അനുസ്മരണ ചടങ്ങുകളോടുമുള്ള ആളുകളുടെ മാറിവരുന്ന മനോഭാവം വെളിപ്പെടുത്തുന്നതാണ്.  ഇത് പരമ്പരാഗത മതവിശ്വാസങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. തന്‍റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് പ്രതികരിച്ച ഒരു വ്യക്തി അഭിപ്രായപ്പെട്ടത് മരണനന്തര ചടങ്ങുകൾക്കായി തന്‍റെ മൃതശരീരം പാരച്ചൂട്ടിൽ കൊണ്ട് പോകണമെന്നായിരുന്നു. 

സർവ്വേയിൽ പങ്കെടുത്ത മുക്കാൽ ഭാഗം വ്യക്തികളും മരണശേഷം തങ്ങളുടെ ശവശരീരം ദഹിപ്പിക്കണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്.  ബാക്കിയുള്ള ചെറിയൊരു വിഭാഗം ആളുകൾ മാത്രമാണ് മരണശേഷം തങ്ങളുടെ മൃതശരീരം കുഴിച്ചിട്ടാൽ മതിയെന്ന് അഭിപ്രായപ്പെട്ടത്. മൃതശരീരം ദഹിപ്പിക്കണമെന്ന് ആഗ്രഹിച്ചവരിൽ 51 ശതമാനം ആളുകളും തങ്ങളുടെ ചിതാഭസ്മം ഏതെങ്കിലും പ്രശസ്തമായ സ്ഥലത്ത് വിതറണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. അതേസമയം 27 % പേർ തങ്ങളുടെ ചിതാഭസ്മം കുടുംബം ഒരു പാത്രത്തിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു.  20 % പേർ തങ്ങളുടെ ചിതാഭസ്മം അടക്കം ചെയ്യണമെന്നും ആഗ്രഹിച്ചു.

Read More: പോംപേയില്‍ നിന്നും കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള റോമന്‍ റൊട്ടി !

സർവ്വേയിൽ പങ്കെടുത്തവരിൽ 18 ശതമാനം ആളുകളും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങുകൾ നടത്തിയത് അവരുടെ അന്ത്യാഭിലാഷങ്ങൾ അറിയാതെയാണെന്ന് വ്യക്തമാക്കി. ഇത്തരം അന്ത്യാഭിലാഷങ്ങളിൽ മൃതദേഹം നഗ്നമായി മണ്ണിൽ അടക്കം ചെയ്യണമെന്നത് അടക്കമുള്ള ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. മരണശേഷവും ആളുകൾ തങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഓരോ വ്യക്തിക്കും അവരുടെ അന്ത്യാഭിലാഷങ്ങൾക്ക് അനുസരിച്ച് അന്ത്യവിശ്രമത്തിനുള്ള സൗകര്യം ഒരുക്കി കൊടുക്കണം എന്നാണ് സർവേയിൽ പങ്കെടുത്തവർ പൊതുവിൽ അഭിപ്രായപ്പെട്ടത്. പക്ഷേ അത്തരം അഭിലാഷങ്ങളില്‍ പലതും മതപരമായ വിശ്വാസങ്ങൾക്ക് പുറത്തായിരുന്നുവെന്നതും ശ്രദ്ധേയം. 

Read More: നടുക്കടലില്‍ ഒറ്റപ്പെട്ടത് 95 ദിവസം, ഒടുവില്‍ മത്സ്യത്തൊഴിലാളിക്ക് കരയിലേക്ക് മടക്കം; വീഡിയോ വൈറല്‍

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?