പോസ്റ്റിന് റിപ്ലൈ ചെയ്ത അപരിചിതയായ യുവതി, 2800 രൂപ തന്നു, സഹോദരിയുടെ രക്ഷാബന്ധൻ സമ്മാനമെന്ന് പറഞ്ഞു, പോസ്റ്റ്

Published : Aug 09, 2025, 04:28 PM ISTUpdated : Aug 09, 2025, 04:34 PM IST
Representative image

Synopsis

യുവാവ് ആ പണം തിരികെ കൊടുക്കാൻ നോക്കിയപ്പോൾ യുവതി പറഞ്ഞത് അത് വേണ്ടായെന്നാണ്. മാത്രമല്ല, 'ആ പണം മൂത്ത സഹോദരിയിൽ നിന്നുള്ള രക്ഷാബന്ധൻ സമ്മാനമായി കരുതിയാൽ മതി' എന്നും അവർ പറഞ്ഞു.

ജീവിതത്തിലെ അങ്ങേയറ്റം പ്രയാസകരമായ അവസ്ഥയിൽ തീർത്തും അപരിചിതരായ ചില മനുഷ്യർ നമുക്ക് ആശ്വാസവുമായി വന്നെത്താറുണ്ട്. അത്തരം നന്മ നിറഞ്ഞ മനുഷ്യർ കൂടിയുള്ളതുകൊണ്ടാണ് ഈ ലോകം ഇങ്ങനെ നിലനിൽക്കുന്നുണ്ടാവുക. വിദ്വേഷവും വെറുപ്പും അതിവേ​ഗത്തിൽ ലോകം സഞ്ചരിക്കുന്ന കാലത്ത് അത്തരത്തിലുള്ള പൊസിറ്റീവ് വാർത്തകൾ നമ്മിലുണ്ടാക്കുന്ന ആശ്വാസവും സന്തോഷവും വളരെ വലുതാണ്. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഈ വൈറൽ പോസ്റ്റിൽ റെഡ്ഡിറ്റ് യൂസർ പറയുന്നത്, കയ്യിലൊന്നുമില്ലാതെ കഷ്ടപ്പെട്ട് നിൽക്കുന്ന സമയത്ത് എങ്ങനെയാണ് അപരിചിതയായ ഒരു യുവതി അയാളെ സഹായിച്ചത് എന്നാണ്. വാടക കൊടുക്കാനോ ലോണടക്കാനോ ​ഗതിയില്ലാതെ നിൽക്കുകയായിരുന്നു യുവാവ്. ആ സമയത്താണ് തീർത്തും അപരിചിതയായ ഒരു യുവതി സഹായവുമായി എത്തുന്നത്.

'നിരാശാജനകമായ ഒരു നിമിഷത്തിൽ അപരിചിതയായ ഒരാൾ 2800 രൂപ തന്നു സഹായിച്ചു' എന്നു പറഞ്ഞുകൊണ്ടാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. വാടക കുടിശ്ശിക നൽകാനോ, ലോണടക്കാനോ പറ്റാതെ താൻ ബുദ്ധിമുട്ടി. പണം ലഭിക്കാൻ ഒരു മാർ​ഗവും ഇല്ലായിരുന്നു. ഒരു ഇന്റർനാഷണൽ ക്ലയന്റിൽ നിന്നുള്ള പേയ്‌മെന്റ് മാത്രമായിരുന്നു ഏക പ്രതീക്ഷ. പക്ഷേ, ആ സമയത്ത് PayPal അക്കൗണ്ട് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. നിരാശയും നിസ്സഹായതയും കീഴടക്കിയ സമയത്ത് PayPal ഉം യുപിഐയും ഉള്ള ആരെങ്കിലും സഹായിക്കാമോ എന്ന് ചോദിച്ചുകൊണ്ട് താൻ ഒരു പോസ്റ്റിടുകയായിരുന്നു എന്നും യുവാവ് പറയുന്നു.

 

 

ആ സമയത്ത് അപരിചിതയായ ഒരു യുവതി യുവാവിന്റെ പോസ്റ്റിന് റിപ്ലൈ ചെയ്തു. യുവാവിനെ കേട്ടു എന്ന് മാത്രമല്ല, 2800 രൂപയും അവർ നൽകി. പിന്നീട്, യുവാവ് ആ പണം തിരികെ കൊടുക്കാൻ നോക്കിയപ്പോൾ യുവതി പറഞ്ഞത് അത് വേണ്ടായെന്നാണ്. മാത്രമല്ല, 'ആ പണം മൂത്ത സഹോദരിയിൽ നിന്നുള്ള രക്ഷാബന്ധൻ സമ്മാനമായി കരുതിയാൽ മതി' എന്നും അവർ പറഞ്ഞു.

'ആത്മാർത്ഥതയുള്ള, നല്ല ഹൃദയമുള്ള ആളുകൾ ഇവിടെയുണ്ടോ എന്ന് എപ്പോഴെങ്കിലും നിങ്ങൾ സംശയിക്കുകയാണെങ്കിൽ, അങ്ങനെയുള്ളവരുണ്ട്. നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് അവർ പ്രത്യക്ഷപ്പെടും' എന്നും യുവാവ് തന്റെ പോസ്റ്റിൽ പറയുന്നു.

നിരവധിപ്പേർ യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. അതിൽ സമാനമായ അനുഭവങ്ങൾ പങ്കുവച്ചവരും ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?