എൽഇഡി തെരുവുവിളക്കുകൾ പ്രാണികളെയും പുഴുക്കളെയും ഇല്ലാതാക്കുമോ? ഈ പഠനം പറയുന്നത്

Published : Aug 27, 2021, 02:38 PM IST
എൽഇഡി തെരുവുവിളക്കുകൾ പ്രാണികളെയും പുഴുക്കളെയും ഇല്ലാതാക്കുമോ? ഈ പഠനം പറയുന്നത്

Synopsis

അതുപോലെ, തെരുവുവിളക്കുകൾക്ക് കീഴിൽ, പ്രത്യേകിച്ച് എല്‍ഇഡി തെരുവുവിളക്കുകള്‍ക്ക് കീഴില്‍ ജനിക്കുന്ന കമ്പിളിപ്പുഴുക്കള്‍, അവയുടെ ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തുന്നുവെന്നും ഗവേഷകര്‍ പറയുന്നു. 

കഴിഞ്ഞ കുറച്ച് ദശകങ്ങളിലായി പ്രാണികളുടെ വര്‍ധിച്ചുവരുന്ന കുറവിന് പ്രകാശ മലിനീകരണം കാരണമാകുന്നുവെന്ന് കണ്ടെത്തല്‍. യുകെയില്‍ നടന്ന ഒരു പഠനത്തിൽ, കൃത്രിമ തെരുവ് വിളക്കുകൾ രാത്രികാലത്തെ പുഴുക്കളുടെ ശീലങ്ങളെ തടസ്സപ്പെടുത്തുകയും കമ്പിളിപ്പുഴുക്കളുടെ എണ്ണം പകുതിയായി കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. ഇന്നത്തെ കാലത്ത് വിവിധ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന പുതിയ എല്‍ഇഡി തെരുവ് വിളക്കുകളാണ് ഇവയ്ക്ക് കാരണമെന്നാണ് പഠനം പറയുന്നത്. 

കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥ നഷ്ടപ്പെടൽ, കീടനാശിനികളുടെ ഉപയോ​ഗം എന്നിവ കാരണം പ്രാണികളുടെ എണ്ണം കുറയുന്നുണ്ട്. രാത്രിയിൽ കൃത്രിമ വിളക്കുകൾ ഉപയോഗിക്കുന്നത് പ്രാണികളുടെ എണ്ണം കുറയുന്നതിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നിരുന്നാലും അത് എത്രത്തോളമാണ് എന്നത് വ്യക്തമല്ല. 

ഗവേഷകർ പറയുന്നത്, സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച അവരുടെ പഠനപ്രകാരം, ശക്തമായ മലിനീകരണം പ്രാദേശിക പ്രാണികളുടെ എണ്ണത്തെ ദോഷകരമായി ബാധിക്കുമെന്നതിന്റെ ഏറ്റവും ശക്തമായ തെളിവാണ് ഇതെന്നും പക്ഷികളിലും ഭക്ഷണത്തിനുവേണ്ടി കമ്പിളിപ്പുഴുക്കളെ ആശ്രയിക്കുന്ന മറ്റ് വന്യജീവികളിലും ഇത് അനന്തരഫലങ്ങൾ ഉണ്ടാകും എന്നുമാണ്.

ഇത്തരം വിളക്കുകള്‍ പ്രാണികളുടെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പുണ്ടാവുകയാണ് എങ്കില്‍ അതിനെ പരിഹരിക്കാനുള്ള വഴി കണ്ടെത്തേണ്ടതുണ്ട് എന്നും ഗവേഷകര്‍ പറയുന്നു. തെരുവ് വിളക്കുകൾ രാത്രികാലത്ത് പുഴുക്കളെ മുട്ടയിടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയോ പ്രാണികളെ വവ്വാലുകൾ പോലുള്ള വേട്ടക്കാർ കണ്ടുപിടിക്കുകയും കഴിക്കുകയും ചെയ്യുന്നതരം അപകടസാധ്യതയുണ്ടാക്കുകയോ ചെയ്യുന്നുവെന്ന് ഗവേഷകർ കരുതുന്നു. 

അതുപോലെ, തെരുവുവിളക്കുകൾക്ക് കീഴിൽ, പ്രത്യേകിച്ച് എല്‍ഇഡി തെരുവുവിളക്കുകള്‍ക്ക് കീഴില്‍ ജനിക്കുന്ന കമ്പിളിപ്പുഴുക്കള്‍, അവയുടെ ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തുന്നുവെന്നും ഗവേഷകര്‍ പറയുന്നു. എന്നാൽ, പൊതുസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാത്ത പ്രായോഗിക പരിഹാരങ്ങളുണ്ട് ഇതിനെന്നും ഗവേഷകര്‍ പറയുന്നു. അതിരാവിലെ തെരുവ് വിളക്കുകൾ മങ്ങിക്കുക. കളര്‍ഫില്‍ട്ടറുകള്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് അവ. 

പഠനത്തിൽ, ചാരിറ്റി, ബട്ടർഫ്ലൈ കൺസർവേഷൻ, ന്യൂകാസിൽ യൂണിവേഴ്സിറ്റി, യുകെ സെന്റർ ഫോർ ഇക്കോളജി & ഹൈഡ്രോളജി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ തെക്കൻ ഇംഗ്ലണ്ടിലെ റോഡുകളുടെ വശങ്ങളിൽ പുൽമേടുകളിലും വേലിയിറക്കങ്ങളിലും കമ്പിളിപ്പുഴുക്കളെ പരിശോധിച്ചു.

PREV
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ