ഫെബ്രുവരി 14 വാലന്റൈൻസ് ഡേയാണ്. പ്രണയദിനം. എന്നാൽ, കാമുകന്മാർക്കൊപ്പം ആഘോഷിക്കാനാവാത്ത പെൺകുട്ടികൾ വിഷമിക്കേണ്ട. അവർക്ക് ഗാലന്റൈൻസ് ഡേയുണ്ട്. എന്താണിത്?
web-specials-magazine Feb 07 2026
Author: Web Desk Image Credits:Getty
Malayalam
പെൺസൗഹൃദങ്ങൾ
പ്രണയത്തേക്കാൾ ഉപരിയായി പെൺസൗഹൃദങ്ങൾ ആഘോഷിക്കാനായി മാറ്റിവെച്ചിട്ടുള്ള ദിവസമാണിത്. എല്ലാ വർഷവും ഫെബ്രുവരി 13 -നാണ് ഇത് ആഘോഷിക്കുന്നത്.
Image credits: Getty
Malayalam
പാർക്സ് ആൻഡ് റിക്രിയേഷൻ
'പാർക്സ് ആൻഡ് റിക്രിയേഷൻ' എന്ന പ്രശസ്തമായ ടിവി ഷോയിലൂടെയാണ് ഈ ആശയം ജനപ്രിയമായത്.
Image credits: Getty
Malayalam
ബന്ധങ്ങൾ
ജീവിതത്തിലെ പ്രധാനപ്പെട്ട സ്ത്രീ സൗഹൃദങ്ങളെ അഭിനന്ദിക്കാനും ആ ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും ഈ ദിവസം അവസരമൊരുക്കുന്നു.
Image credits: Getty
Malayalam
സുഹൃദ്‍ബന്ധങ്ങള്‍
സ്നേഹം എന്നത് വെറും പ്രണയബന്ധം മാത്രമല്ലെന്നും, സുഹൃത്തുക്കൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്നും ഈ ദിവസം ഓർമ്മിപ്പിക്കുന്നു.
Image credits: Getty
Malayalam
സുഹൃത്തുക്കളെ ഓർക്കാം
പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായി നിൽക്കുന്ന, ഒരു വിളിപ്പുറത്തുള്ള സുഹൃത്തുക്കളെ ഈ ദിവസം ഓർക്കുകയും കൂടെ ആഘോഷിക്കുകയും ചെയ്യാം.
Image credits: Getty
Malayalam
പ്രിയപ്പെട്ടവര്‍
വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട വൈകാരികമായ സമ്മർദ്ദങ്ങളില്ലാതെ, തങ്ങൾ തിരഞ്ഞെടുത്ത പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കാനുള്ള അവസരമാണിത്.
Image credits: Getty
Malayalam
ആഘോഷിക്കാം
ഒരുമിച്ചുള്ള ഭക്ഷണം, ഹൃദ്യമായ കുറിപ്പുകൾ കൈമാറൽ, സ്പാ സെഷനുകൾ, അല്ലെങ്കിൽ ദൂരെയുള്ള സുഹൃത്തുക്കളുമായി വീഡിയോ കോളുകൾ ചെയ്യുക എന്നിങ്ങനെ പല രീതിയിൽ ഈ ദിവസം ആഘോഷിക്കാം.