ബാങ്കിലെ സ്ട്രോംഗ് റൂം തുറന്നില്ല, എടിഎമ്മാണെന്ന് കരുതി പാസ്ബുക്ക് പ്രിന്‍റിംഗ് മെഷ്യനുമായി മോഷ്ടാക്കൾ കടന്നു

Published : Dec 30, 2024, 06:17 PM IST
ബാങ്കിലെ സ്ട്രോംഗ് റൂം തുറന്നില്ല, എടിഎമ്മാണെന്ന് കരുതി പാസ്ബുക്ക് പ്രിന്‍റിംഗ് മെഷ്യനുമായി മോഷ്ടാക്കൾ കടന്നു

Synopsis

സ്ട്രോംഗ് റൂം തുറന്നില്ല മോഷ്ടാക്കൾ എടിഎമ്മാണെന്ന് കരുതി പാസ്ബുക്ക് പ്രിന്‍റിംഗ് മെഷ്യനുമായി മോഷ്ടാക്കള്‍ കടന്നു.   

രിയാനയില്‍ കഴിഞ്ഞ ശനിയാഴ്ച അസാധാരണമായ ഒരു ബാങ്ക് മോഷണം നടന്നു. മോഷ്ടാക്കൾ ജനല്‍ കമ്പി തകര്‍ത്ത് അകത്ത് കടന്നെങ്കിലും സ്ട്രോംഗ് റൂം തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്, എടിഎം മെഷ്യനാണെന്ന് കരുതി ബാങ്കിലെ പാസ്ബുക്ക് പ്രിന്‍റിംഗ് മെഷ്യനുമായി കടന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഹരിയാനയിലെ റെവാരി ജില്ലയിലെ  കോസ്ലി പട്ടണത്തിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ കയറിയ മോഷ്ടാക്കൾക്കാണ് ഇത്തരമൊരു അബദ്ധം പറ്റിയത്. 

പണത്തിനായാണ് മോഷ്ടാക്കൾ ബാങ്ക് കവര്‍ച്ചയ്ക്ക് എത്തിയത്. ഇതിനായി അര്‍ദ്ധ രാത്രി കഴിഞ്ഞ് ഇവര്‍ ബാങ്കിലെത്തുകയും ജനലിന്‍റെ ഗ്രില്ല് മുറിച്ച് ബാങ്കിന് അകത്ത് കടക്കുകയും ചെയ്തു. എന്നാല്‍ ഏറെ ശ്രമിച്ചെങ്കിലും ബാങ്കിന്‍റെ സ്ട്രോംഗ് റൂം തകര്‍ക്കുന്നതില്‍ മോഷ്ടാക്കള്‍ പരാജയപ്പെട്ടു. ഇതിന് പിന്നാലെ ഉള്ളതാകട്ടെ എന്ന് കരുതിയ ഇവര്‍ എടിഎമ്മാണെന്ന് കരുതി ബാങ്കില്‍ സ്ഥാപിച്ചിരുന്ന മൂന്ന് പാസ്ബുക്ക് പ്രിന്‍ററുകളും നാല് ബാറ്ററികളും ഒരു ഡിവിആറും മോഷ്ടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇസ്രയേലിൽ പുതുതായി 16,000 ഇന്ത്യൻ നിർമ്മാണ തൊഴിലാളികൾ; എല്ലാം പലസ്തീനികൾക്ക് പകരം

പിറ്റേന്ന് പുലര്‍ച്ചെ എത്തിയ ബാങ്ക് ഉദ്യോഗസ്ഥരാണ് മോഷണ വിവരം ആദ്യം അറിഞ്ഞതും പോലീസിനെ അറിയിച്ചതും പിന്നാലെ പോലീസ് എത്തി ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് മോഷ്ടാക്കൾക്ക് പറ്റിയ അബദ്ധം വ്യക്തമായത്. ബാങ്കില്‍ കയറിയ മോഷ്ടിക്കൾ സിസിടിവി തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാ സിസിടിവികളും തകര്‍ക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. ഏറെ നേരം സ്ട്രോംഗ് റൂം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ ഇവര്‍ ഒടുവില്‍ പരാജയപ്പെട്ടാണ് പാസ്ബുക്ക് പ്രിന്‍റിംഗ് മെഷ്യനുകളുമായി കടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം എടിഎമ്മാണെന്ന് കരുതി പാസ് ബുക്ക് പ്രിന്‍റിംഗ് മെഷ്യന്‍ മോഷ്ടിച്ച കള്ളന്മാര്‍ പോലീസിനെ പോലും അമ്പരപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'സ്ത്രീകളെ ജോലിക്ക് എടുക്കരുത്, എടുത്താൽ...'; അഫ്ഗാനിസ്ഥാനിലെ എന്‍ജിയോകൾക്ക് താലിബാന്‍റെ മുന്നറിയിപ്പ്

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ