
ഒരേ തെറ്റുകൾ ആവർത്തിക്കുന്നത് മനുഷ്യസഹജമാണെന്ന് പറയാറുണ്ട്. എന്നാൽ പ്രണയബന്ധങ്ങളുടെ കാര്യത്തിൽ, ഒരേ സ്വഭാവമുള്ള ആളുകളെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുകയും ഒരേ തരം പരാജയങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഒരു അവസ്ഥയെയാണ് 'ഗ്രൗണ്ട്‌ഹോഗിംഗ്' എന്ന് വിളിക്കുന്നത്. 1993-ൽ പുറത്തിറങ്ങിയ 'ഗ്രൗണ്ട്‌ഹോഗ് ഡേ' എന്ന സിനിമയിലെ നായകൻ ഒരേ ദിവസത്തിൽ തന്നെ കുടുങ്ങിപ്പോകുന്നതുപോലെ, ഡേറ്റിംഗിൽ ഒരു പ്രത്യേക ലൂപ്പിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണിത്. ആധുനിക ഡേറ്റിംഗ് ലോകത്ത്, പ്രത്യേകിച്ച് ഡേറ്റിംഗ് ആപ്പുകളുടെ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രവണതയാണിത്.
സിമ്പിളായി പറഞ്ഞാൽ, ഒരേ ടൈപ്പ് ആളുകളെ വീണ്ടും വീണ്ടും ഡേറ്റ് ചെയ്യുന്ന പ്രവണതയാണിത്. നമ്മൾ തിരഞ്ഞെടുക്കുന്ന പങ്കാളികൾ കാഴ്ചയിൽ വ്യത്യസ്തരാണെങ്കിലും അവരുടെ സ്വഭാവം, വൈകാരിക പ്രതികരണങ്ങൾ, ബന്ധങ്ങളോടുള്ള സമീപനം എന്നിവയെല്ലാം മുൻപ് പരാജയപ്പെട്ട ബന്ധങ്ങളിലെ പങ്കാളികളുടേതിന് സമാനമായിരിക്കും. ആദ്യമൊക്കെ ഇത് തികച്ചും ആകസ്മികമാണെന്ന് തോന്നുമെങ്കിലും, തുടർച്ചയായി ഒരേ പാറ്റേണിലുള്ള ബ്രേക്കപ്പുകൾ സംഭവിക്കുമ്പോഴാണ് നമ്മൾ ഈ ലൂപ്പിലാണെന്ന് തിരിച്ചറിയുക. ഡേറ്റിംഗ് ആപ്പുകളിൽ നമുക്ക് പരിചിതമായ അല്ലെങ്കിൽ പെട്ടെന്ന് ആകർഷകമായി തോന്നുന്ന പ്രൊഫൈലുകൾ മാത്രം സ്വൈപ്പ് ചെയ്യുന്നത് വഴിയാണ് പലപ്പോഴും ഈ ലൂപ്പ് ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പലരും മനഃപൂർവ്വമല്ല ഈ പാറ്റേൺ പിന്തുടരുന്നത്. ഇതിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളതെന്ന് വിദഗ്ധർ പറയുന്നു:
2026-ലെ ഡേറ്റിംഗ് സംസ്കാരത്തിൽ ഗോസ്റ്റിംഗ് , ബ്രെഡ്ക്രംബിംഗ് എന്നിവ പോലെ തന്നെ ഗൗരവകരമായി കാണേണ്ട ഒന്നാണ് 'ഗ്രൗണ്ട്‌ഹോഗിംഗ്'. ഒരേ പടുകുഴിയിൽ വീണ്ടും വീണ്ടും വീഴാതിരിക്കാൻ സ്വന്തം മുൻഗണനകളെ പുനർചിന്തിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. സ്നേഹബന്ധങ്ങളിൽ പുതിയ അനുഭവങ്ങളും വ്യത്യസ്തമായ വ്യക്തിത്വങ്ങളും പരീക്ഷിക്കാൻ തയ്യാറായാൽ മാത്രമേ ആരോഗ്യകരമായ ഒരു ബന്ധം കെട്ടിപ്പടുക്കാൻ സാധിക്കൂ.