ഷൂ പോളിഷ് ചെയ്ത് മാസം നേടുന്നത് 18 ലക്ഷം, ഡോണിന്റെ വരുമാനം കണ്ട് കണ്ണുതള്ളി ജനം

By Web TeamFirst Published Jul 26, 2021, 1:59 PM IST
Highlights

എന്നാൽ, ഡോണിന്റെ ഈ പ്രത്യേകത കൊണ്ട് തന്നെ ആളുകളെ ഇപ്പോൾ അദ്ദേഹത്തെ തിരക്കി അവിടേയ്ക്ക് ഒഴുകുന്നു. തന്റെ മുന്നിലൂടെ വൃത്തിയില്ലാത്ത ഷൂ ധരിച്ച് കടന്നുപോകുന്ന ആളുകളെ അദ്ദേഹം കളിയാക്കും. അങ്ങനെ അവരുടെ ശ്രദ്ധ ആകർഷിക്കാനായി അദ്ദേഹം ശ്രമിക്കും. 

നമ്മൾ ചെയ്യുന്ന ജോലി എത്ര ചെറുതാണെങ്കിലും, അതിൽ മികച്ചതാകാൻ കഴിഞ്ഞാൽ വിജയം നമ്മെ തേടിയെത്തുമെന്നത് സുനിശ്ചിതം. ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടൻ പ്രദേശത്ത് റോഡരികിൽ ഷൂ പോളിഷ് ചെയ്യുന്ന ഡോൺ വാർഡ് അതിനൊരു ഉദാഹരമാണ്. ഒരുകാലത്ത് തീർത്തും ദരിദ്രനായിരുന്ന ഡോൺ റോഡരികിൽ ഇരുന്ന് ഷൂ പോളിഷ് ചെയ്‌ത് ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. അദ്ദേഹത്തിന്റെ ജോലിയിലെ മികവ് അദ്ദേഹത്തെ വളരെ ജനപ്രിയനാക്കിത്തീർത്തു. ഇപ്പോൾ മാസം 18 ലക്ഷം വരെ അദ്ദേഹം ഉണ്ടാക്കുന്നു.  
 
ആളുകൾ തങ്ങളുടെ ഷൂസ് മിനുസപ്പെടുത്താൻ അദ്ദേഹത്തിന് മുന്നിൽ നീണ്ട വരിയിൽ കാത്തുനിൽക്കുകയാണ് ഇന്ന്. കുറച്ചുനാൾ മുമ്പ് ഭക്ഷണം കഴിക്കാൻ കൂടി അദ്ദേഹത്തിന്റെ കൈയിൽ പണമുണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് ഒരു ദിവസം ഏകദേശം 60000 രൂപ വരെ ഡോൺ സമ്പാദിക്കുന്നു. റോഡരികിൽ ചെരുപ്പ് മിനുക്കി ഒരാൾ ഇത്രയധികം പണം സമ്പാദിക്കുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും.

എന്നാൽ, ഡോണിന്റെ ഈ പ്രത്യേകത കൊണ്ട് തന്നെ ആളുകളെ ഇപ്പോൾ അദ്ദേഹത്തെ തിരക്കി അവിടേയ്ക്ക് ഒഴുകുന്നു. തന്റെ മുന്നിലൂടെ വൃത്തിയില്ലാത്ത ഷൂ ധരിച്ച് കടന്നുപോകുന്ന ആളുകളെ അദ്ദേഹം കളിയാക്കും. അങ്ങനെ അവരുടെ ശ്രദ്ധ ആകർഷിക്കാനായി അദ്ദേഹം ശ്രമിക്കും. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയാൽ, പിന്നീട് അദ്ദേഹം അവരുമായി തമാശ പറഞ്ഞ് കമ്പനിയാകും. അവരെ ചിരിപ്പിക്കുകയും, അതിനൊപ്പം ഷൂ മിനുക്കുകയും ചെയ്യും. എന്നാൽ, പതിയെ ഡോണിന്റെ തന്ത്രങ്ങൾ ഫലം കാണാൻ തുടങ്ങി. ഇപ്പോൾ കൂടുതൽ ആളുകൾ അവിടേയ്ക്ക് എത്തുന്നു.    

ഡോൺ നേരത്തെ ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോയിലാണ് ജോലി ചെയ്തിരുന്നത്. വളരെ തുച്ഛമായ തുകയാണ് അവിടെ നിന്ന് ലഭിക്കാറുള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും ഒഴിഞ്ഞ വയറുമായി ദിവസങ്ങൾ അദ്ദേഹം തള്ളി നീക്കുമായിരുന്നു. അതിനുശേഷം, ആ ജോലി ഉപേക്ഷിച്ച് വഴിയിൽ ഷൂസ് മിനുക്കുന്ന ജോലിയാരംഭിച്ചു അദ്ദേഹം. ഡോണിന്റെ വിജയഗാഥ ഇന്ന് നിരവധി ആളുകൾക്ക് പ്രചോദനമാവുകയാണ്. ഡോണിന്റെ വരുമാനം കണ്ട്, അദ്ദേഹത്തിന്റെ ഒരു സുഹൃത്തും ഇപ്പോൾ അദ്ദേഹത്തിന്റെ പാത പിന്തുടരുന്നു.  

 

click me!