'പ്രണയത്തിലായി, ഒളിച്ചോടി അവസാനം അയാളെന്നെ നാലുലക്ഷത്തിന് വിറ്റു' -അനുഭവം

Published : Aug 14, 2021, 03:53 PM IST
'പ്രണയത്തിലായി, ഒളിച്ചോടി അവസാനം അയാളെന്നെ നാലുലക്ഷത്തിന് വിറ്റു' -അനുഭവം

Synopsis

അയാളോടൊപ്പം ഒളിച്ചോടാനും ചെല്ലുമ്പോള്‍ കുടുംബത്തിന് ഉണ്ടായിരുന്ന 30 ഗ്രാം സ്വർണവും 80,000 രൂപയും കൊണ്ടുവരാനും അയാള്‍ എന്നെ ബോധ്യപ്പെടുത്തി. പിന്നീട് ഞങ്ങൾ മുംബൈയിലേക്ക് പോയി. 

ഇന്ത്യയിലെ പല ​ഗ്രാമങ്ങളിൽ നിന്നും വിശ്വാസമുണ്ടാക്കി സ്ത്രീകളെ കടത്തുന്നതും വിൽക്കുന്നതും പതിവാണ്. നിരവധി സ്ത്രീകളാണ് അത്തരം മനുഷ്യക്കടത്തുകളെ നേരിടുന്നത്. ചിലര്‍ ജീവിതകാലം കുടുങ്ങിപ്പോകുമ്പോൾ ചിലർ എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെടുന്നു. അങ്ങനെ രക്ഷപ്പെടുകയും അതിജീവിച്ചവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ അനുഭവമാണിത്. 

എന്റെ പേര് സരിഫ ഖാതുൻ എന്നാണ്. എനിക്ക് 23 വയസ്സായി. ഞാൻ നോർത്ത് 24 പർഗാനയിലെ സ്വരൂപ് നഗർ ബ്ലോക്കിലാണ് താമസിക്കുന്നത്. എനിക്ക് 20 വയസ്സുള്ളപ്പോഴാണ് ഞാൻ സരജിത് മൊണ്ടൽ എന്ന ഒരാളെ കാണുന്നത്. അവൻ അയൽ ഗ്രാമമായ ഗോൽപോഖറിൽ താമസിക്കുകയായിരുന്നു. ഞാൻ തൽക്ഷണം അവനുമായി പ്രണയത്തിലായി. അക്കാലത്ത് ഞാൻ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ഞങ്ങൾ പലപ്പോഴും കണ്ടുമുട്ടാൻ തുടങ്ങി. ഒരു ദിവസം, സരജിത് എന്നോട് വിവാഹം കഴിക്കാമെന്ന് പറഞ്ഞു. 

അയാളോടൊപ്പം ഒളിച്ചോടാനും ചെല്ലുമ്പോള്‍ കുടുംബത്തിന് ഉണ്ടായിരുന്ന 30 ഗ്രാം സ്വർണവും 80,000 രൂപയും കൊണ്ടുവരാനും അയാള്‍ എന്നെ ബോധ്യപ്പെടുത്തി. പിന്നീട് ഞങ്ങൾ മുംബൈയിലേക്ക് പോയി. ഞങ്ങൾ രണ്ടുമാസം ഒരുമിച്ചു ജീവിച്ചു. എന്നാല്‍, പിന്നീട് നാലുലക്ഷം രൂപയ്ക്ക് അയാളെന്നെ ഒരാള്‍ക്ക് വിറ്റു. രണ്ട് മാസത്തോളം ഞാൻ തടവിലായിരുന്നു, ഈ സമയത്ത് ഞാൻ ആര്‍ക്കും സങ്കൽപ്പിക്കാന്‍ പോലും കഴിയാത്തത്ര വലിയ ശാരീരികവും മാനസികവുമായ ആഘാതത്തിനാണ് വിധേയായത്. 

ഒരു ദിവസം, ഞാൻ രക്ഷപെട്ടു, പേരിന് ഒരു രൂപ പോലും കയ്യില്‍ ഇല്ലാതിരുന്നിട്ടും ഹൗറയിലേക്കുള്ള ട്രെയിനിൽ കയറി. പണമില്ലാതിരുന്നിട്ടും, ഞാൻ കഷ്ടപ്പെട്ട് എന്റെ ഗ്രാമത്തിലെത്തി. വീട്ടിലെത്തിയപ്പോൾ എനിക്ക് വളരെ ആശ്വാസമായി. പക്ഷേ ആ ആശ്വാസം ഹ്രസ്വകാലത്തേക്കായിരുന്നു. ഞാൻ കടുത്ത വിവേചനത്തിന് വിധേയയായി. ആർക്കും എനിക്കു വേണ്ടി എന്തെങ്കിലും ചെയ്യാനോ എന്നോട് സംസാരിക്കാനോ പോലും ആഗ്രഹമുണ്ടായിരുന്നില്ല. ഇത് എന്റെ ആഘാതം വർദ്ധിപ്പിച്ചു, ഇത് ആത്മാഭിമാനബോധമില്ലാതെ എന്നെ കൂടുതൽ നിരാശയാക്കി. ആ സമയത്ത് എന്നെ പിന്തുണച്ച ഒരേയൊരു വ്യക്തി എന്റെ അമ്മ മാത്രമാണ്. 

ഗോൾപോഖറിലെ ഒരു പ്രാദേശിക സപ്പോർട്ട് ഗ്രൂപ്പായ സേവാ സദനിലേക്ക് എത്താൻ ഞാൻ തീരുമാനിച്ചു. അവിടെ ഞാൻ റെബേക്ക ഖാട്ടുനെ കണ്ടു. അവരാണ് സങ്കടത്തെ മറികടക്കാന്‍ എന്നെ സഹായിച്ചത്. എന്റെ ഭയം മറികടക്കാനും. സംഭവിച്ചതൊന്നും എന്റെ തെറ്റല്ലെന്ന് എനിക്ക് ആദ്യമായി മനസ്സിലായി. 

മനുഷ്യക്കടത്തിനെ അതിജീവിച്ചവരെ ശാക്തീകരിക്കാൻ എന്റെ ശബ്ദം ഉയർത്താനും പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നുവെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇന്ന്, ഞാൻ മനുഷ്യക്കടത്ത് അതിജീവിച്ചവരുടെ കൂട്ടായ ബിജോയിനിയിലെ സജീവ നേതാവാണ്. ഓർഗനൈസേഷൻ എന്നെ പരിശീലിപ്പിച്ചു, ഇത് കൂടുതൽ ആത്മവിശ്വാസവും മെച്ചപ്പെട്ട പ്രവർത്തനം നടത്താനുള്ള കഴിവും വർദ്ധിപ്പിച്ചു. 

ഞാൻ ഇപ്പോൾ ഇത്തരം ദുരിതങ്ങളെ അതിജീവിച്ച മറ്റുള്ളവരുമായി പ്രവര്‍ത്തിക്കുന്നു. അവരില്‍ കൂടുതൽ ആത്മവിശ്വാസവും ധൈര്യവും പുലർത്താനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും സഹായിക്കുന്നു. മനുഷ്യക്കടത്തിനെ ചുറ്റിപ്പറ്റിയുള്ള അപകീർത്തികളെ ധൈര്യത്തോടെ നേരിടാനും സഹായിച്ചുകൊണ്ട് പ്രവർത്തിക്കുന്നു. എന്റെ അനുഭവവും പരിശീലനവും അതിജീവിച്ചവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും നീതിക്കായി പോരാടാനും പ്രചോദനം നൽകുന്നു. എന്നെ ബുദ്ധിമുട്ടിക്കുകയും എന്റെ വിശ്വാസത്തെ ചൂഷണം ചെയ്യുകയും ചെയ്ത വ്യക്തിയെ ശിക്ഷിക്കുക എന്നതാണ് എന്റെ ജീവിത ലക്ഷ്യം. ഞാൻ അനുഭവിച്ച വേദന ആരും അനുഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ, അതിജീവിച്ചവരുമായി ബന്ധപ്പെട്ട സമൂഹത്തിലെ കാഴ്ചപ്പാടുകള്‍ മാറ്റുന്നതിന്‍റെയും ഒരു സജീവ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. 

ഞാന്‍ ഇന്ത്യന്‍ ലീഡര്‍ഷിപ്പ് ഫോറം എഗൈന്‍സ്റ്റ് ട്രാഫിക്കിംഗില്‍ അംഗമാണ് ഇപ്പോള്‍. മനുഷ്യക്കടത്ത് ഇല്ലാതെയാക്കുക, അതിനെ അതിജീവിച്ചവരെ സഹായിക്കുക എന്നതാണ് അതിന്‍റെ ലക്ഷ്യം. 

(കടപ്പാട്: സോഷ്യൽ സ്റ്റോറി, ചിത്രം പ്രതീകാത്മകം)

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!