ദീപാവലി സമ്മാനം മധുരമല്ല ഇരട്ടിമധുരം, 4 ജീവനക്കാർക്ക് കാറുകൾ നൽകി ഫാർമസ്യൂട്ടിക്കൽ കമ്പനി

Published : Oct 28, 2026, 12:07 PM IST
Diwali gift SUV

Synopsis

കമ്പനിയുടെ ജീവനക്കാരെ ആദരിക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഈ കാറുകൾ നൽകിയത്. അഞ്ച് വർഷത്തിലേറെയായി സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന മുതിർന്ന ജീവനക്കാരെയാണ് ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

ദീപാവലിയോടനുബന്ധിച്ച് തങ്ങളുടെ നാല് ജീവനക്കാർക്ക് പുത്തൻ കിയാ സോനെറ്റ് എസ്‌.യു.വികൾ സമ്മാനമായി നൽകി പഞ്ചകുള ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എം.ഐ.ടി.എസ് ഗ്രൂപ്പ്. ജീവനക്കാരുടെ മികച്ച പ്രവർത്തനങ്ങളും സ്ഥാപനത്തോടുള്ള അർപ്പണബോധവും പരിഗണിച്ചാണ് ഈ സമ്മാനം നൽകിയതെന്ന് എം.ഐ.ടി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ എം.കെ. ഭാട്ടിയ പറഞ്ഞു. ജീവനക്കാർ ഡീലർഷിപ്പിലെത്തി പുത്തൻ കാറുകളുടെ കവർ മാറ്റുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും കമ്പനി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കമ്പനിയുടെ ജീവനക്കാരെ ആദരിക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഈ കാറുകൾ നൽകിയത്. അഞ്ച് വർഷത്തിലേറെയായി സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന മുതിർന്ന ജീവനക്കാരെയാണ് ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. വാഹനങ്ങളുടെ ഡൗൺ പേയ്മെന്റ് മുഴുവനായി കമ്പനിയാണ് അടച്ചത്. കാറുകൾ ജീവനക്കാരുടെ സ്വന്തം പേരിൽ തന്നെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാവിയിൽ കൂടുതൽ ജീവനക്കാർക്ക് സമാനമായ രീതിയിൽ കാറുകൾ സ്വന്തമാക്കാൻ അവസരമൊരുക്കുന്നതിനായി ലക്കി ഡ്രോ പദ്ധതിയും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ദീപാവലിക്ക് ജീവനക്കാർക്ക് കാറുകൾ സമ്മാനിക്കുന്നത് എം.കെ. ഭാട്ടിയ ആദ്യമായല്ല ചെയ്യുന്നത്. 2025 ഒക്ടോബറിൽ മികച്ച രീതിയിൽ പ്രവർത്തിച്ച 51 ജീവനക്കാർക്കാണ് ദീപാവലി സമ്മാനമായി അദ്ദേഹം കാറുകൾ നൽകിയത്. 2024 -ൽ ടാറ്റാ പഞ്ച്, മാരുതി സുസുകി ഗ്രാൻഡ് വിറ്റാര തുടങ്ങിയ എസ്‌.യു.വികൾ ഉൾപ്പെടെ 15 ജീവനക്കാർക്ക് സമ്മാനമായി നൽകിയിരുന്നു.

മിക്ക കമ്പനികളും ദീപാവലിക്ക് ബോണസും മധുരപലഹാരങ്ങളും നൽകുമ്പോൾ, തങ്ങളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരുടെ കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി തുടർച്ചയായി ഇത്തരത്തിൽ കാറുകൾ സമ്മാനിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

യുവതിയുടെ കൈപിടിച്ച് വലിച്ചു, ഭീഷണിപ്പെടുത്തി, വീടുവരെ പിന്നാലെ ചെന്ന് അസഭ്യം പറഞ്ഞു, ഊബർ ഡ്രൈവർക്കെതിരെ കേസ്
92 -ാം വയസ്സിൽ ആദ്യമായി മുത്തശ്ശനായി; ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി 96 -കാരൻ