
പുതുവര്‍ഷ രാവില്‍ തങ്ങളുടെ ഓണ്‍ലൈന്‍ ഇന്‍സ്റ്റാ മാര്‍ട്ട് വഴി സ്വിഗ്ഗി വിറ്റത് 2757 ഗര്‍ഭനിരോധന ഉറകള്‍. സ്വിഗ്ഗി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ട്വീറ്റ് വൈറല്‍ ആയതോടെ നിരവധി പേരാണ് കമനറുമായി എത്തിയത്. കൂട്ടത്തില്‍ ഡ്യുറക്‌സ് കോണ്ടം കമ്പനിയുമെത്തി.ഏതായാലും പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സ്വിഗ്ഗി പുതുവര്‍ഷ രാവില്‍ നടന്ന വില്പനയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
സ്വിഗ്ഗിയുടെ നര്‍മ്മം നിറഞ്ഞ ട്വീറ്റ് ഇങ്ങനെയായിരുന്നു: '2757 കോണ്ടം പാക്കറ്റുകള്‍ ഇന്‍സ്റ്റ മാര്‍ട്ട് വഴി ഇതുവരെ വിതരണം ചെയ്തു. ഈ എണ്ണം 6969 ആക്കുന്നതിന് ദയവായി 4212 എണ്ണം കൂടി ഓര്‍ഡര്‍ ചെയ്യുക...'
പോസ്റ്റ് വളരെ വേഗത്തില്‍ വൈറലായി. നിരവധി ആളുകള്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. പോസ്റ്റിന് കൃത്യം 6969 ലൈക്കുകള്‍ ലഭിച്ചപ്പോള്‍ സ്വിഗ്ഗി അതിന്റെ സ്‌ക്രീന്‍ഷോട്ട് വീണ്ടും ഷെയര്‍ ചെയ്തു.
ഉടന്‍തന്നെ എത്തി കോണ്ടം നിര്‍മാതാക്കളായ ഡ്യുറക്‌സ് കമ്പനിയുടെ മറുപടി ട്വീറ്റ് . 'അവര്‍ക്കത് നല്‍കിയതിന് നന്ദി. കുറഞ്ഞത് 2757 പേരെങ്കിലും പുതുവര്‍ഷം തകര്‍ക്കുമല്ലോ. എന്തായാലും, നാളെ രാവിലെ അവര്‍ ഒരുമിച്ച് കോഫി ഓര്‍ഡര്‍ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'
@durexindia the people who ordered these 2757 condoms are probably not reading this rn 🤭
'ഈ 2757 കോണ്ടം ഓര്‍ഡര്‍ ചെയ്ത ആളുകള്‍ ഒരുപക്ഷേ ഇത് വായിക്കുന്നുണ്ടായിരിക്കില്ല'- എന്നാണ് സ്വിഗ്ഗി ഇതിന് മറുപടിയായി കുറിച്ചത്.