18 -കാരനായ വിദ്യാർത്ഥിയോട് കൂടെ സിനിമയ്ക്ക് വരാമോ എന്ന് അധ്യാപിക, വാട്ട്സാപ്പ് ചാറ്റ് പങ്കുവച്ച് പോസ്റ്റ്

Published : Apr 15, 2026, 02:36 PM IST
WhatsApp chat

Synopsis

18-കാരനായ വിദ്യാർത്ഥിയെ സിനിമയ്ക്ക് ക്ഷണിച്ച് അധ്യാപിക. വാട്ട്സാപ്പ് ചാറ്റ് റെഡ്ഡിറ്റിൽ പങ്കുവച്ച് യുവാവ്. അധ്യാപികയ്ക്ക് 28, 29 വയസുണ്ട് എന്നും വിദ്യാര്‍ത്ഥി. മറ്റ് പ്ലാനുകളുണ്ട് എന്ന് പറഞ്ഞാണ് അവന്‍ അധ്യാപികയുടെ ക്ഷണം നിരസിച്ചത്. 

അധ്യാപികയുമായുള്ള മെസ്സേജുകളുടെ സ്ക്രീൻഷോട്ട് റെഡ്ഡിറ്റിൽ പങ്കുവച്ച് വിദ്യാർത്ഥി. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ പിന്നാലെ വൻ ചർച്ചയും. അധ്യാപിക തന്നെ സിനിമയ്ക്ക് പോകാൻ ക്ഷണിച്ചു എന്നാണ് വിദ്യാർത്ഥി പറയുന്നത്. 18 -കാരനായ വിദ്യാർത്ഥിയാണ് അധ്യാപിക സിനിമയ്ക്ക് കൂടെ പോകാൻ തന്നോട് അഭ്യർത്ഥിച്ചതായി തുറന്ന് പറഞ്ഞത്. ഇത് വിദ്യാർത്ഥിയെ ആശങ്കയിലാക്കിയതായും പോസ്റ്റിൽ നിന്നും മനസിലാക്കാം. ഇരുവരും തമ്മിലുള്ള വാട്ട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് വിദ്യാർത്ഥി പങ്കുവച്ചിരിക്കുന്നത്. 'നാളെ നിനക്ക് ഒരു ക്ലാസ് അല്ലേ ഉള്ളൂ, അതിനാൽ തന്റെ കൂടെ Project Hail Mary എന്ന സിനിമ കാണാനായി വരാമോ' എന്നാണ് അധ്യാപിക ചോദിക്കുന്നത്. വരാമെങ്കിൽ താൻ ഹാഫ് ഡേ ലീവ് എടുക്കാം എന്നും അധ്യാപിക പറയുന്നുണ്ട്.

ഒറ്റയടിക്ക് ടീച്ചറോട് 'നോ' എന്ന് പറയാൻ മടിച്ച വിദ്യാർത്ഥിയാവട്ടെ, 'തനിക്ക് നാളെ ഒരു സുഹൃത്തിന്റെ കൂടെ മറ്റ് പ്ലാനുകളുണ്ട്, പിന്നൊരിക്കലാവാം' എന്ന് പറയുന്നു. വരാൻ സാധിക്കാത്തതിതൽ സോറിയും പറയുന്നുണ്ട്. എന്നാൽ, അധ്യാപിക തിരിച്ച് ചോദിക്കുന്നത്, കൂട്ടുകാരനൊപ്പമുള്ള പ്ലാൻ പിന്നത്തേക്ക് മാറ്റിവച്ച് സിനിമയ്ക്ക് വന്നുകൂടേ എന്നാണ്. എന്നാൽ, വിദ്യാർത്ഥി വീണ്ടും സോറി പറയുകയും ആ പ്ലാൻ ഉറപ്പിച്ചതാണ് എന്ന് ആവർത്തിക്കുകയും ചെയ്യുന്നതും കാണാം.

 

 

തനിക്ക് 18 വയസാണ് എന്നും അധ്യാപികയ്ക്ക് 28-29 വയസായിക്കാണുമെന്നാണ് കരുതുന്നത് എന്നും വിദ്യാർത്ഥി എഴുതുന്നു. കൂടാതെ അധ്യാപിക തന്‍റെ പേര് വിളിക്കുന്നതൊക്കെ ഒരു പ്രത്യേകരീതിയിാലണ് എന്നും വിദ്യാര്‍ത്ഥി പറയുന്നുണ്ട്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി വന്നത്. അധ്യാപികയുടെ പെരുമാറ്റം ഒട്ടും പ്രൊഫഷണൽ അല്ല എന്നും പ്രൊഫഷണലായിട്ടുള്ള അതിർത്തി ലംഘിക്കുന്നതാണ് എന്നും നിരവധിപ്പേരാണ് അഭിപ്രായപ്പെട്ടത്. അതേസമയം തന്നെ അധ്യാപികയോട് സംസാരിച്ച് ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തണമെന്നും അതാണ് നല്ലത് എന്നും അഭിപ്രായപ്പെട്ടവരുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഗ്രീക്ക് യോഗർട്ടിന് വൻ ഡിമാൻഡ്, പിന്നിൽ വൈറലായ ആ റെസിപ്പി ?
'ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു'; 40 മിനിറ്റ് നീണ്ട ഫോൺ കോളിൽ മോദിയോട് ട്രംപ്