Latest Videos

എന്തുകൊണ്ടാണ് ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപക ദിനമായി ആചരിക്കുന്നത്?

By Web TeamFirst Published Sep 2, 2022, 2:11 PM IST
Highlights

വിദ്യാഭ്യാസ മേഖലയിൽ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ എന്ന എസ്. രാധാകൃഷ്ണൻ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ തലത്തിൽ തന്നെ അധ്യാപക ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

ലോകത്ത് അഞ്ചു കോടിയിലേറെ അധ്യാപകരുണ്ടെന്നാണ് കണക്കാക്കുന്നത്. അറിവും സംസ്‌കാരവുമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിൽ ഓരോ അധ്യാപകനും വഹിക്കുന്ന പങ്ക് ചെറുതല്ല. അതുകൊണ്ടാണ് എല്ലാ രാജ്യങ്ങളും അധ്യാപകരെ ആദരിക്കാനും അവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനും ഒരു ദിനം മാറ്റിവെച്ചിരിക്കുന്നത്. വൃത്യസ്ത ദിനങ്ങളിലാണ് വിവിധ രാജ്യങ്ങളിൽ അധ്യാപകദിനം ആചരിക്കുന്നത്.  

ഒക്ടോബർ അഞ്ചിനാണ് യുഎൻ ഔദ്യോഗികമായി ഈ ദിനം ആചരിക്കുന്നത്. സമൂഹത്തിന് അധ്യാപകർ നൽകുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച് ഓർക്കാനും ആദരിക്കാനുമാണ് യുഎൻ അധ്യാപകദിനം ആചരിക്കുന്നത്.  ഇന്ത്യയിൽ മുൻ രാഷ്ട്രപതി എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സപ്തംബർ അഞ്ചിനാണ് ഈ ദിനം ആഘോഷിക്കുന്നത്.

അതിന്റെ പിന്നിലെ കഥ ഇങ്ങനെയാണ്. ഡോ എസ്. രാധാകൃഷ്ണൻ രാഷ്ട്രപതി ആയിരിക്കുന്ന സമയം. ഒരു ദിവസം അദ്ദേഹത്തിന്റെ ഏതാനും സുഹൃത്തുക്കളും ശിഷ്യരും അദ്ദേഹത്തെ കാണാൻ എത്തി. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമാണ് വരാൻ പോകുന്നത് ആ ദിവസം ആഘോഷമാക്കി മാറ്റാൻ അനുവാദം തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു അവർ അദ്ദേഹത്തെ കാണാൻ എത്തിയത്. ആ പ്രിയപ്പെട്ട അധ്യാപകൻ വേറെ ആരും ആയിരുന്നില്ല. ഡോ. എസ് രാധാകൃഷ്ണൻ തന്നെ ആയിരുന്നു. 

പക്ഷെ, അദ്ദേഹം ഏറെ നിർബന്ധിച്ചിട്ടും അതിന് സമ്മതിച്ചില്ല. ഒടുവിൽ ശിഷ്യൻമാരുടെ നിർബന്ധം സഹിക്കാതെ ആയപ്പോൾ അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു: നിങ്ങൾക്ക് നിർബന്ധമാണങ്കിൽ നമുക്ക് ആഘോഷിക്കാം. പക്ഷെ എന്റെ ജന്മദിനമായി അല്ല. പകരം രാജ്യത്തെ മുഴുവൻ അധ്യാപകർക്കും വേണ്ടി അധ്യാപക ദിനമായി നമുക്ക് സെപ്തംബർ 5 ആഘോഷിക്കാം. അങ്ങനെ 1961 ആദ്യത്തെ ആധ്യാപക ദിനം രാജ്യത്ത് ആഘോഷിച്ചു. പിന്നീടിങ്ങോട്ട് എല്ലാ വർഷവും നാം അത് തുടരുന്നു.

വിദ്യാഭ്യാസ മേഖലയിൽ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ എന്ന എസ്. രാധാകൃഷ്ണൻ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ തലത്തിൽ തന്നെ അധ്യാപക ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

അധ്യാപകരുടെ സാമൂഹ്യ പദവി ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. അധ്യാപകരോടുള്ള ബഹുമാനാർത്ഥം അണ് വിശിഷ്ട സേവനം അനുഷ്ടിക്കുന്ന അധ്യാപകർക്കുള്ള ദേശീയ അവാർഡ് ഈ ദിനത്തിൽ പ്രഖ്യാപിക്കുന്നത്. 

click me!