വാലന്‍റൈൻ ദിനം 125 കിമീ യാത്ര ചെയ്ത് കാമുകിയെ കാണാനെത്തി; കാമുകിയുടെ കൂട്ടുകാര്‍ നല്‍കിയത് എട്ടിന്‍റെ പണി !

Published : Feb 17, 2024, 11:46 AM ISTUpdated : Feb 17, 2024, 11:52 AM IST
വാലന്‍റൈൻ ദിനം 125 കിമീ യാത്ര ചെയ്ത് കാമുകിയെ കാണാനെത്തി;  കാമുകിയുടെ കൂട്ടുകാര്‍ നല്‍കിയത് എട്ടിന്‍റെ പണി !

Synopsis

തട്ടിക്കൊണ്ടുപോയവർ 19 കാരന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ച് അവന്‍റെ മാതാപിതാക്കളെ ബന്ധപ്പെടുകയും ചിന്ദ്വാരയിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. 

വാലന്‍റൈൻ ദിനത്തിൽ കാമുകിയെ കാണാൻ എത്തിയ 19 കാരനെ കാമുകിയുടെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ആണ് സംഭവം.  ഫെബ്രുവരി 13 ന് തന്‍റെ വീട്ടിൽ നിന്നും 125 കിലോമീറ്റർ യാത്ര ചെയ്താണ് കൗമാരക്കാരൻ കാമുകിയുടെ നാട്ടിലെത്തിയത്. പ്രണയദിനത്തിൽ കാമുകിയെ കണ്ട് സമ്മാനം നൽകുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇതിനിടയിൽ കാമുകിയുടെ സുഹൃത്തുക്കൾ ചേർന്ന് ഇയാളെ തട്ടികൊണ്ട് പോവുകയും ചിന്ദ്വാരയിലെ ആളൊഴിഞ്ഞ വീട്ടിൽ എട്ട് മണിക്കൂറോളം ബന്ദിയാക്കിയ മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി. 

3,300 കിലോമീറ്റർ ദൂരം കണ്ടെയ്നറില്‍ 'മഞ്ഞ്' എത്തിച്ച് കമ്പനി; കാരണമറിഞ്ഞപ്പോള്‍ കൈയടി !

മധ്യപ്രദേശിലെ നർസിംഗ്പൂരിലെ ഗദർവാരയിൽ നിന്നുള്ള ജാതവ് എന്ന 19 കാരനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാൻ വീടുവിട്ടിറങ്ങിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ  പരിചയപ്പെട്ട ഇരവരും തമ്മിൽ പ്രണയത്തിലാവുകയും പ്രണയദിനത്തിൽ പരസ്പരം കാണാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ കാമുകിയുടെ സുഹൃത്തുക്കളിൽ ഏതാനും പേർ ചേർന്ന് ഫെബ്രുവരി 14 ന്  ചിന്ദ്വാരയിൽ എത്തിയ ജാതവിനെ തട്ടികൊണ്ട് പോവുകയായിരുന്നു. പാരതിയുടെ അടിസ്ഥാനത്തില്‍ സൈജു, അഭയ്, മുകേഷ് എന്നീ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. 

മദ്യലഹരിയില്‍ അസഭ്യം വിളിച്ച് യുവതികള്‍; ഇതൊക്കെ സാധാരണമല്ലേയെന്ന് സോഷ്യല്‍ മീഡിയ !

തട്ടിക്കൊണ്ടുപോയവർ 19 കാരന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ച് അവന്‍റെ മാതാപിതാക്കളെ ബന്ധപ്പെടുകയും ചിന്ദ്വാരയിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. കുടുംബം ഉടൻ തന്നെ ഗദർവാര പോലീസിൽ വിവരം അറിയിച്ചു, തുടർന്ന് തട്ടിക്കൊണ്ടുപോയ യുവാവിന്‍റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു. ചിന്ദ്വാരയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ ജാതവ്. സംഭവത്തെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തി വരികയാണെന്നാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ നൽകുന്ന വിവരം.

ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിന്, തന്നെ മര്‍ദ്ദിച്ച ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി !

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!