ബൈക്ക് നന്നാക്കുന്നതിനിടെ പെട്രോൾ ചോർന്നു, ആദ്യം കാർപെറ്റിൽ, പിന്നെ വീട്ടിൽ, നായയെ രക്ഷിക്കവെ യുവാവിന് പൊള്ളൽ

Published : Jun 22, 2025, 10:43 PM IST
house fire

Synopsis

ആദ്യം ചെറിയ പരിക്കുകളോടെ കാനോ തീയിൽ നിന്നും രക്ഷപ്പെട്ടു എങ്കിലും പിന്നീട് തന്റെ ക്ലാരൻസ് എന്ന നായയെ രക്ഷിക്കാനായി വീണ്ടും തീയിലേക്ക് ചെല്ലുകയായിരുന്നു.

വീട്ടിലുണ്ടായ തീപിടുത്തത്തിൽ നിന്ന് തന്റെ നായയെ രക്ഷിക്കുന്നതിനിടെ യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു. ടെക്സാസിലാണ് സംഭവം നടന്നത്. മെയ് 22 -ന് സാൻ അന്റോണിയോയിലെ സെയ്ൻ കാനോയുടെ വീട്ടിലാണ് ഈ ദുരന്തം നടന്നത്. പെട്രോൾ ചോർന്നതായിരുന്നു തീപിടുത്തത്തിന് കാരണമായിത്തീർന്നത്.

ഇതുമായി ബന്ധപ്പെട്ട വിശദമായ ഒരു പോസ്റ്റ് തന്നെ കാനോ റെഡ്ഡിറ്റിൽ പങ്കുവച്ചിട്ടുണ്ട്. ഇത് പ്രകാരം കാനോ തന്റെ മോട്ടോർസൈക്കിളിൽ എന്തോ പണി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ഇന്ധനച്ചോർച്ച ഉണ്ടായത്. ചോർന്ന പെട്രോൾ കാർപെറ്റിലേക്ക് എത്തുകയും തീപിടിക്കുകയും ചെയ്തു, തീ വീട്ടിലേക്കും പടർന്നു. ഭാഗ്യവശാൽ ആ സമയത്ത് താൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പക്ഷേ, പിന്നീടാണ് നായ വീട്ടിലുണ്ട് എന്ന് മനസിലാവുന്നത്. ഞാൻ അവനെ എടുക്കാനായി ഓടി എന്നും പോസ്റ്റിൽ പറയുന്നു.

ആദ്യം ചെറിയ പരിക്കുകളോടെ കാനോ തീയിൽ നിന്നും രക്ഷപ്പെട്ടു എങ്കിലും പിന്നീട് തന്റെ ക്ലാരൻസ് എന്ന നായയെ രക്ഷിക്കാനായി വീണ്ടും തീയിലേക്ക് ചെല്ലുകയായിരുന്നു. ക്ലാരൻസിനൊപ്പം കാനോ പുറത്തുവന്നപ്പോഴേക്കും തീ വീടിനെ മുഴുവനായും വിഴുങ്ങിയിരുന്നു. കാനോയുടെ ശരീരത്തിന്റെ 40% ഭാഗവും പൊള്ളലേറ്റു. ഒരു മാസത്തിലധികം ആശുപത്രിയിൽ കഴിയേണ്ടി വന്നുവെന്നും കാനോയുടെ കാമുകി ജെന്ന കാർട്ടർ പിന്നീട് GoFundMe അപ്പീലിലൂടെ വെളിപ്പെടുത്തി.

കാനോയ്ക്ക് ആഴ്ചകളോളം ചികിത്സയും തന്റെ സഹായവും വേണ്ടി വരും. കാനോയ്ക്ക് നടക്കണമെങ്കിൽ വാക്കറിന്റെ സഹായം വേണ്ടിവരും. കൈകളും ഉപയോ​ഗിക്കാനാവില്ല. തങ്ങൾക്ക് വീടില്ല. കാനോയ്ക്ക് സുഖമാകും വരെ താമസിക്കാനാവുന്ന ഒരു വീടും ആവശ്യമാണ് എന്നും അവർ പറയുന്നു.

കാനോയുടെ റെഡ്ഡിറ്റ് പോസ്റ്റിൽ പറയുന്നത്, തന്റെ തെറ്റുകൊണ്ട് മാത്രം തന്റെ വീട്ടുകാർ വീടില്ലാത്തവരായി മാറി എന്നാണ്. മോട്ടലിലാണ് താനും കുടുംബവും ഇപ്പോൾ കഴിയുന്നത്. കുറച്ചുകാലത്തേക്ക് തനിക്ക് ജോലിക്ക് പോകാൻ സാധിക്കില്ല എന്നും പോസ്റ്റിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്