'എന്റെ മുഖം ഇങ്ങനെയാണ്'; ബിയർ കുടിക്കുന്ന വീഡിയോ വൈറലായതോടെ മറുപടിയുമായി സക്കർബർഗ്

Published : Oct 15, 2026, 04:40 PM IST
Mark Zuckerberg

Synopsis

വീഡിയോ വൈറലായതോടെ സക്കർബർഗിനെ ട്രോളി നിരവധി പേർ രംഗത്തെത്തി. എന്നാൽ, ഐറിഷ് സ്റ്റൗട്ട് വിഭാഗത്തിൽ പെടുന്ന ഈ പ്രശസ്തമായ ബിയറിന്റെ രുചിയെയും സക്കർബർഗിന്റെ പ്രതികരണത്തെയും അനുകൂലിച്ചും ചിലർ എത്തി.

അമേരിക്കൻ ഐറിഷ് ശതകോടീശ്വരൻ ജോൺ കോളിസന്റെ 'ചീക്കി പിന്റ്' പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ പങ്കെടുത്ത മെറ്റാ സി.ഇ.ഒ. മാർക്ക് സക്കർബർഗിന്റെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. പോഡ്‌കാസ്റ്റിനിടയിൽ സക്കർബർഗ് ഗിന്നസ് ബിയർ കുടിക്കുന്നതും, തുടർന്ന് അദ്ദേഹം കാണിച്ച ഭാവങ്ങളുമാണ് ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്. പിന്നാലെ ട്രോളുകളും കമന്റുകളുമായി. എന്നാൽ, അതിന് മറുപടിയുമായി എത്തിയിരിക്കയാണ് സക്കർബർ​ഗ്.

വീഡിയോയിൽ എന്താണുള്ളത്?

മെറ്റയുടെ ചീഫ് എഐ ഓഫീസർ അലക്സാണ്ടർ വാംഗിനൊപ്പമാണ് സക്കർബർഗ് പോഡ്‌കാസ്റ്റിൽ പങ്കെടുത്തത്. സംഭാഷണത്തിനിടയിൽ അദ്ദേഹം ഗിന്നസ് ബിയർ നിറച്ച ഗ്ലാസ് എടുത്ത് ഒരു സിപ്പ് കുടിക്കുന്നു. തുടർന്ന് സക്കർബർഗ് അൽപനേരം അസ്വസ്ഥതയോടെ മുഖം തിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ ദൃശ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

വീഡിയോ വൈറലായതോടെ സക്കർബർഗിനെ ട്രോളി നിരവധി പേർ രംഗത്തെത്തി. എന്നാൽ, ഐറിഷ് സ്റ്റൗട്ട് വിഭാഗത്തിൽ പെടുന്ന ഈ പ്രശസ്തമായ ബിയറിന്റെ രുചിയെയും സക്കർബർഗിന്റെ പ്രതികരണത്തെയും അനുകൂലിച്ചും ചിലർ എത്തി.

ഇപ്പോഴിതാ, ഈ പോസ്റ്റിന് മറുപടിയായി മെറ്റാ സി.ഇ.ഒ. മാർക്ക് സക്കർബർഗ് തന്നെ രംഗത്തെത്തിയിരിക്കയാണ്. 'എന്റെ മുഖം ഇങ്ങനെയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ രസകരമായ മറുപടി.

എന്താണ് ഗിന്നസ്?

കറുത്ത നിറവും ക്രീം പോലെയുള്ള പതയും ഉള്ള ഒരുതരം ബിയറാണ് ഗിന്നസ്. ആർതർ ഗിന്നസ് സ്ഥാപിച്ച കമ്പനിയാണ് ഈ ബിയർ നിർമ്മിക്കുന്നത്. സക്കർബർഗിന്റെ ഗിന്നസ് ബിയർ കുടിയും അതിനെത്തുടർന്നുള്ള മീമുകളും ഏറെ ചർച്ചയായെങ്കിലും, ഗിന്നസ് ബിയർ ആസ്വദിച്ച ആദ്യത്തെ പ്രമുഖ വ്യക്തിയല്ല അദ്ദേഹം. ടോം ക്രൂസ്, കർദാഷിയൻസ്, ഡേവിഡ് കൊച്ച്നർ, പോൾ റുഡ്, വിൽ ഫെറൽ തുടങ്ങി നിരവധിപ്പേർ ഗിന്നസ് ബിയറുമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബരാക് ഒബാമയും ബിൽ ക്ലിന്റണും ഈ പാനീയം ആസ്വദിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അനികയ്‍ക്ക് സർപ്രൈസൊരുക്കി കമ്പനി, ആദ്യമായി പറത്തുന്ന വിമാനത്തിൽ യാത്രക്കാരായി അച്ഛനുമമ്മയും
കടുത്ത വർണ്ണവിവേചനം, നാട്ടിൽ അമ്മയൊറ്റയ്ക്ക്, പിആ‍ർ കിട്ടിയിട്ടും ഓസ്ട്രേലിയ വിടുന്നെന്ന് 24 -കാരിയായ ഇന്ത്യൻ നേഴ്സ്, കുറിപ്പ് വൈറൽ