കണ്ടെത്തിയത്, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ നിധി; 950 വര്‍ഷം പഴക്കമുള്ള നാണയ ശേഖരം

Published : Oct 25, 2024, 05:51 PM IST
കണ്ടെത്തിയത്, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ നിധി; 950 വര്‍ഷം പഴക്കമുള്ള നാണയ ശേഖരം

Synopsis

ഇംഗ്ലണ്ട് എന്ന രാജ്യത്തിന്‍റെ രൂപീകരണ ചരിത്രത്തോളം പഴക്കമുള്ള ഏതാണ്ട് 2000 ത്തോളം നാണയങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.  

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ നിധി വേട്ടയില്‍ കണ്ടെത്തിയത്  2,584 വെള്ളി നാണയങ്ങൾ. അതും 950 വര്‍ഷം പഴക്കമുള്ള അത്യപൂര്‍വ്വ നാണയങ്ങള്‍. ഇംഗ്ലണ്ടിലെ സോമർസെറ്റിലെ ച്യൂ വാലി പ്രദേശത്ത് നിന്ന് ഒരു കൂട്ടം അമേച്വർ മെറ്റൽ ഡിറ്റക്റ്ററിസ്റ്റുകളാണ് ഈ നിധി ശേഖരം കണ്ടെത്തിയത്. ഈ നിധി ശേഖരം നാല്പത്തിയാറ് കോടി ഇരുപത്തിനാല് ലക്ഷം രൂപയ്ക്ക്  സൗത്ത് വെസ്റ്റ് ഹെറിറ്റേജ് സ്വന്തമാക്കി.  ഇംഗ്ലണ്ടിലെ നോർമൻ അധിനിവേശ കാലഘട്ടിത്തിലേതാണ് നാണയങ്ങള്‍. ഹേസ്റ്റിംഗ്സ് യുദ്ധത്തിൽ വിജയിച്ച് ഇംഗ്ലണ്ടിൽ നോർമൻ ആധിപത്യം സ്ഥാപിച്ച ഇംഗ്ലണ്ടിലെ അവസാനത്തെ കിരീടധാരണ രാജാവായ ഹരോൾഡ് രണ്ടാമന്‍റെയും വില്യം ഒന്നാമന്‍റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങളും ഈ ശേഖരത്തിലുണ്ട്. ഇംഗ്ലീഷ് ചരിത്രത്തിലെ നിർണായക കാലഘട്ടത്തിലെ ഈ നാണയങ്ങള്‍ അടുത്ത നവംബർ മുതൽ യുകെയിലുടനീളമുള്ള മ്യൂസിയങ്ങളിൽ പ്രദർശനത്തിനെത്തും. 

എഡി 1066 നും എഡി 1068 നും ഇടയിൽ കുഴിച്ചിട്ടെന്ന് കരുതപ്പെടുന്ന ഈ നാണയങ്ങൾ, ഇംഗ്ലണ്ടില്‍ വില്യം ദി കോൺക്വററുടെ നേതൃത്വത്തിലുള്ള അധിനിവേശത്തെത്തുടർന്ന് സാക്സൺ ഭരണത്തിൽ നിന്ന് നോർമൻ ഭരണത്തിലേക്കുള്ള ബ്രിട്ടന്‍റെ ചരിത്രമാറ്റത്തിന്‍റെ ആദ്യകാല തെളിവുകളാണ്. ഇക്കാലത്തുണ്ടായ ഏതെങ്കിലും കലാപത്തിനിടെ സുരക്ഷിതമായി കുഴിച്ചിട്ടതാകാം ഈ നാണയങ്ങളെന്ന് കരുതുന്നു. ഏഴോളം അമച്വര്‍ നിധി വേട്ടക്കാരാണ് ഈ അമൂല്യ നിധി കണ്ടെത്തിയത്. യൂറോപ്പിലും ഇംഗ്ലണ്ടിലും ആധുനിക മെറ്റൽ-ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അമച്വർ നിധി വേട്ടക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ വലിയ വര്‍ദ്ധനവാണ് ഉള്ളത്. 

കശ്മീര്‍ താഴ്വാരയിൽ കണ്ടെത്തിയത് നാല് ലക്ഷം പഴക്കമുള്ള ആനയുടെ ഫോസില്‍; വേട്ടയ്ക്ക് ഉപയോഗിച്ചത് കല്ലായുധം

1,39,000 വർഷം പഴക്കമുള്ള ശിലായുധം; ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മനുഷ്യവാസ ചരിത്രം തിരുത്തിയെഴുതപ്പെടുമോ?

2019 -ലാണ് ഈ നിധി കണ്ടെത്തിയതെങ്കിലും ഇപ്പോഴാണ് വില്പന സാധ്യമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാഷണൽ ലോട്ടറി ഹെറിറ്റേജ് ഫണ്ട് അടക്കം നിരവധി സംഘടനകളില്‍ നിന്നും പണം സ്വരൂപിച്ചാണ് സൗത്ത് വെസ്റ്റ് ഹെറിറ്റേജ് ഈ അപൂര്‍വ്വ നിധി സ്വന്തമാക്കിയത്. 2022 ൽ ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ നിന്നായി ട്രഷർ ആക്ട് പ്രകാരം 1,378 നിധികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അതേസമയം ഇത്രയേറെ പഴക്കമുള്ള ഇത്രയേറെ നാണയങ്ങള്‍ കണ്ടെത്തുന്നത് ആദ്യമായിട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹരോൾഡ് രണ്ടാമന്‍റെ ഭരണകാലത്തെ നാണയങ്ങൾ അത്യപൂര്‍വ്വമായിട്ട് മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടൊള്ളൂ. 

തമിഴ്നാട്ടില്‍ ‌2,600 വർഷം പഴക്കമുള്ള സങ്കീർണ്ണമായ ജലസേചന സംവിധാനം കണ്ടെത്തി

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?