ആദ്യ ലൈം​ഗികാനുഭവത്തെ കുറിച്ച് ഹാരിയുടെ തുറന്നുപറച്ചിൽ; ആ 'മുതിർന്ന സ്ത്രീ' താൻ, വെളിപ്പെടുത്തലുമായി 40 -കാരി

Published : Feb 06, 2023, 11:05 AM IST
ആദ്യ ലൈം​ഗികാനുഭവത്തെ കുറിച്ച് ഹാരിയുടെ തുറന്നുപറച്ചിൽ; ആ 'മുതിർന്ന സ്ത്രീ' താൻ, വെളിപ്പെടുത്തലുമായി 40 -കാരി

Synopsis

അന്ന് ഹാരിക്ക് 17 വയസായിരുന്നു പ്രായം. പുസ്തകത്തിൽ ഹാരി പറയുന്നത് അതാണ് തന്റെ ആദ്യത്തെ ലൈം​ഗികാനുഭവം എന്നാണ്. എന്നാൽ, തനിക്ക് അങ്ങനെ തോന്നിയിട്ടില്ല എന്നും സാഷ ബ്രിട്ടീഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഒന്നായിരുന്നു ഹാരി രാജകുമാരന്റെ ആത്മകഥയായ 'സ്പെയർ'. പല കാര്യങ്ങളും അതിൽ ഹാരി തുറന്നു തന്നെ എഴുതിയിട്ടുണ്ട്. അതിൽ ഒന്നായിരുന്നു ഹാരിയുടെ ആദ്യ ലൈം​ഗികാനുഭവവും. മുതിർന്ന ഒരു സ്ത്രീയുമായിട്ടാണ് തനിക്കന്ന് ലൈം​ഗികാനുഭവം ഉണ്ടായത് എന്നായിരുന്നു ഹാരി എഴുതിയിരുന്നത്. എന്നാലിതാ ഇപ്പോൾ ഹാരി പറഞ്ഞത് ശരിയാണ് എന്നും ആ മുതിർന്ന സ്ത്രീ താനാണ് എന്നും പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് സാഷ വാൽപോൾ എന്ന സ്ത്രീ. 

2001 -ലെ ഒരു വേനൽക്കാലത്താണ് അത് സംഭവിച്ചത്. ഒരു പബ്ബിന് പുറത്തുള്ള തുറന്ന സ്ഥലത്ത് വച്ചായിരുന്നു അത് എന്ന് സാഷ പറഞ്ഞു. ഹാരിയേക്കാൾ രണ്ട് വയസ് മൂത്തതായിരുന്നു സാഷ. ഇരുവരും തമ്മിൽ സുഹൃത്തുക്കളായിരുന്നു. ഏറെ നാളത്തെ പരിചയവുമുണ്ടായിരുന്നു. അന്ന് സാഷയുടെ ജന്മദിനാഘോഷമായിരുന്നു. പബ്ബിൽ വച്ച് മദ്യപിച്ച ശേഷം രണ്ടുപേരും പുറത്തേക്ക് പോവുകയായിരുന്നു. എന്നാൽ, അന്ന് അങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലായിരുന്നു എന്നും അത് ആലോചിച്ച് ചെയ്ത കാര്യമല്ല എന്നും സാഷ പറ‍ഞ്ഞു. മദ്യപിച്ചില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ അത് സംഭവിക്കില്ലായിരുന്നു എന്നും അവർ പറയുന്നു. 

അന്ന് ഹാരിക്ക് 17 വയസായിരുന്നു പ്രായം. പുസ്തകത്തിൽ ഹാരി പറയുന്നത് അതാണ് തന്റെ ആദ്യത്തെ ലൈം​ഗികാനുഭവം എന്നാണ്. എന്നാൽ, തനിക്ക് അങ്ങനെ തോന്നിയിട്ടില്ല എന്നും സാഷ ബ്രിട്ടീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഹാരി പുസ്തകത്തിൽ സാഷയുടെ പേര് പറഞ്ഞിട്ടില്ല. മറിച്ച് മുതിർന്ന ഒരു സ്ത്രീ എന്ന് മാത്രമാണ് പറയുന്നത്. എന്നാൽ, അത് താനാണ് എന്ന് പറഞ്ഞുകൊണ്ട് സാഷ മുന്നോട്ട് വരികയായിരുന്നു. 

21 വർഷമായി ഇക്കാര്യം താൻ രഹസ്യമായി കൊണ്ടുനടക്കുകയായിരുന്നു. ഹാരി തന്റെ പുസ്തകത്തിൽ ഇക്കാര്യം വെളിപ്പെടുത്തും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. അങ്ങനെ ചെയ്യുന്നതിന് മുമ്പ് തന്നോട് അത് പറയാൻ ഹാരിക്ക് ബാധ്യത ഉണ്ടായിരുന്നു. ഹാരി അങ്ങനെ ചെയ്യാതെ എല്ലാം തുറന്നെഴുതിയത് കൊണ്ടാണ് തനിക്കിപ്പോൾ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ‌ നടത്തേണ്ടി വന്നത്. വാട്ട്സാപ്പിൽ ഒരു സുഹൃത്ത് വഴിയാണ് ആദ്യം വിവരങ്ങൾ പുറത്ത് വിട്ടത് എന്നും സാഷ പറഞ്ഞു. 

ഇപ്പോൾ 40 വയസുള്ള സാഷ ഡി​ഗ്​ഗർ ഡ്രൈവറായി ജോലി നോക്കുകയാണ്. കുടുംബമായി കഴിയുന്ന സാഷയ്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഹാരിക്കൊപ്പമുള്ള പഴയ ചിത്രവും സാഷ പുറത്ത് വിട്ടിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!