വെറും അമ്പത് വര്‍ഷം; അപ്രത്യക്ഷമായത് 68,000 സ്ക്വയർ കിലോമീറ്റര്‍ വലിപ്പമുള്ള കടല്‍ !

Published : Feb 10, 2024, 10:27 AM IST
വെറും അമ്പത് വര്‍ഷം; അപ്രത്യക്ഷമായത് 68,000 സ്ക്വയർ കിലോമീറ്റര്‍ വലിപ്പമുള്ള കടല്‍ !

Synopsis

നദിയിലേക്ക് ഒഴുകിയിരുന്ന സ്വാഭാവിക നദികളെ വഴി തിരിച്ച് വിട്ടു. രാജ്യത്ത് ആദ്യ വര്‍ഷങ്ങളില്‍ വിളവ് വര്‍ദ്ധിച്ചു. പക്ഷേ അമ്പത് വര്‍ഷം കൊണ്ട് ഒരു കടല്‍ തന്നെ വറ്റിവരണ്ടു.


റല്‍ കടല്‍ (Aral Sea) എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോളൂ... ഭൂമിയില്‍ അങ്ങനെയൊരു കടല്‍ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ നാലാമത്തെ ഉള്‍നാടന്‍ ജലാശയമായിരുന്നു അത്. ഏതാണ്ട് 68,000 സ്ക്വയർ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കടല്‍. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി അഫ്ഗാനിസ്ഥാന്‍റെ അയല്‍ രാജ്യമായ തുര്‍ക്‍മെനിസ്ഥാനും ഉസ്ബെകിസ്ഥാനും ഇടയിലായിരുന്നു ഈ കടല്‍ സ്ഥിതി ചെയ്തിരുന്നത്. ഇന്ന് ഏതാണ്ട് പകുതിയോളം വറ്റിക്കഴിഞ്ഞ കാസ്പിയന്‍ കടലിന് സമീപമായുരുന്നു ഈ ശുദ്ധജലശേഖരം നിലനിന്നിരുന്നത്. മനുഷ്യന്‍റെ യുക്തിസഹമല്ലാത്ത തീരുമാനത്തിന്‍റെ ബാക്കിയായി ഇന്ന് ഈ കടല്‍ വെറുമൊരു തടാകമായി മാറി. 

1960 -കളിലാണ് ആറല്‍ കടലിന് നേരെയുള്ള ആദ്യ ഭീഷണി മനുഷ്യന്‍ ഉയര്‍ത്തുന്നത്. ലോകത്തിന് സ്വീകാര്യമായ ഏക ഭരണസംവിധാനം സോഷ്യലിസ്റ്റ് മാതൃകയാണെന്ന് പ്രചരിപ്പിച്ച യുഎസ്എസ്ആര്‍ (ഇന്നത്തെ റഷ്യ) പ്രകൃതിവിഭവങ്ങളുടെ അമിതോപയോഗത്തിന് മുന്‍തൂക്കം നല്‍കി. ഇതിന്‍റെ ഭാഗമായി പ്രകൃതിദത്ത നീര്‍ചാലുകളും നദികളും മനുഷ്യരുടെ ഇംഗിതത്തിന് അനുസരിച്ച് വഴിമാറ്റപ്പെട്ടു. പതുക്കെ ആറല്‍ കടലിലേക്കുള്ള ജലത്തിന്‍റെ വരവ് നിലച്ചു. 68,000 സ്ക്വയർ കിലോമീറ്റര്‍ വലിപ്പമുള്ള കടലിക്കുള്ള കൈവഴികള്‍ അടയ്ക്കപ്പെട്ടപ്പോള്‍ ആദ്യമൊന്നും വലിയ വ്യത്യം തോന്നിയില്ല. പക്ഷേ പതുക്കെ പതുക്കെ ആ കടലിന്‍റെ വലിപ്പം കുറഞ്ഞ് തുടങ്ങി. കലില്‍ ഉപയോഗിച്ചിരുന്ന കപ്പലുകള്‍ അടിതട്ടി കരയ്ക്ക് കയറ്റപ്പെട്ടു. മത്സ്യ സമ്പത്ത് കുറഞ്ഞു. ശുദ്ധജലം കുറഞ്ഞു. ഒടുവില്‍ അമ്പത് വര്‍ഷത്തിനിപ്പുറത്ത്. ആറല്‍ കടല്‍ ഇന്ന് 68,000 സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള മരുഭൂമിയായി മാറി. പണ്ട് ഇവിടെ ഒരു കടലുണ്ടായിരുന്നു എന്നതിന്‍റെ അവസാന തെളിവായി അവിടവിടെ പേരിന് ചില വെള്ളക്കെട്ടുകള്‍ മാത്രം. ഇന്ന് ആറല്‍ കടലിന്‍റെ യഥാര്‍ത്ഥ ചിത്രമാണിത്. 

കണ്ണെടുക്കില്ല ; പസഫിക് കടലിലേക്ക് ഒഴുകി ഇറങ്ങുന്ന ലാവാ പ്രവാഹത്തിന്‍റെ വൈറല്‍ വീഡിയോ !

നാസയുടെ എർത്ത് ഒബ്സർവേറ്ററിയാണ് ആറൽ കടലിന്‍റെ തിരോധാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയത്. കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിലെ വരണ്ട സമതലങ്ങളിൽ 1960 ല്‍ വലിയ ഒരു ജലവിതരണ പദ്ധതിക്ക് തുടക്കം കുറിച്ചതാണ് ആറല്‍ കടലിന്‍റെ നാശത്തിന്‍റെ തുടക്കമെന്ന് പഠന സംഘം കണ്ടെത്തി. ആറല്‍ കടലിലേക്ക് ശുദ്ധജലമെത്തിച്ചിരുന്നത് പ്രധാനമായും  വടക്ക് നിന്നെത്തുന്ന സിർ ദര്യ നദിയും തെക്ക് നിന്ന് എത്തുന്ന അമു ദര്യ നദിയുമാണ്. ഈ നദികളില്‍ നിന്നുള്ള ശുദ്ധജലം കൊണ്ട് പ്രദേശത്ത് പരുത്തി കൃഷിയും മറ്റ് വിളകളും കൃഷി ചെയ്യപ്പെട്ടു. ഉസ്ബെക്കിസ്ഥാന്‍റെ തെക്ക് കിഴക്കന്‍ പ്രദേശത്ത് നിന്നും കസാകിസ്ഥാനിലൂടെ ഒഴുകി വീണ്ടും ഉസ്ബെക്കിസ്ഥാനിലെത്തുന്ന സിർ ദര്യ നദി ഇതിനിടെ കടന്ന് പോകുന്നത് 2,256.25 കിലോമീറ്ററാണ്. അതേ സമയം താജികിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലൂടെ ഒഴുകി തുര്‍ക്‍മെനിസ്ഥാന്‍ കടന്ന് ഉസ്ബെക്കിസ്ഥാന്‍റെ തെക്ക് ഭാഗത്ത് കൂടി ആറല്‍ കടലിലേക്ക് എത്തുന്ന നദിയാണ് അമു ദര്യ. 2,400 കിലോമീറ്റര്‍ പ്രദേശത്ത് കൂടിയാണ് അമു ദര്യ ഒഴുകുന്നത്. ഉസ്ബെകിസ്ഥാനിലെ കൈസിൽകം മരുഭൂമിയുടെ ഇരുഭാഗത്ത് കൂടി ആറല്‍ കടലിലേക്ക് എത്തിച്ചേരുന്ന ഇരു നദികളെയും സോവിയേറ്റ് യൂണിയന്‍ വഴിതിരിച്ച് വിട്ടു. യുഎസ്എസ്ആറിന്‍റെ പദ്ധതി വിജയിച്ചു. ജലസേചനം സാധ്യമായി. പക്ഷേ, അത് ആറല്‍ കടലിന്‍റെ മരണത്തെയാണ് വിളിച്ച് വരുത്തിയത്. 

അധ്യാപകന്‍റെ കിടപ്പുമുറിയില്‍ നിന്നും പിടികൂടിയത് ഒന്നും രണ്ടുമല്ല, അഞ്ച് മൂര്‍ഖന്‍ പാമ്പുകളെ !

'അസലാമു അലൈക്കും ഗയ്സ്..... ' ; കശ്മീര്‍ 'ജന്നത്ത്' എന്ന് കുട്ടികൾ, ചേര്‍ത്ത് പിടിച്ച് സോഷ്യല്‍ മീഡിയ

സ്കൂളിലെ 'നല്ല വിദ്യാർത്ഥി'ക്ക് സമ്മാനിച്ച പുസ്തകം; 120 വർഷത്തിന് ശേഷം സ്കൂൾ ലൈബ്രറിയിലേക്ക് തിരിച്ചെത്തി !

നിയോജെൻ കാലഘട്ടത്തിന്‍റെ അവസാനത്തില്‍ - 23 മുതൽ 2.6 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് - രണ്ട് നദികളും ഗതി മാറി ഒഴുകുകയും ഉൾനാടൻ തടാകത്തെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഉള്‍നാടന്‍ ജലാശയമാക്കി മാറ്റി. ആറൽ കടൽ വടക്ക് നിന്ന് തെക്കോട്ട് ഏതാണ്ട് 435 കി.മീവരെയും കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 290 കി.മീ വരെയും വ്യാപിച്ചു. പക്ഷേ തടാകത്തിലെത്തേണ്ട ജലം കൃഷിയിടത്തിലേക്ക് വഴി തിരിച്ച് വിടപ്പെട്ടതോടെ പതുക്കെ ജലമൊഴുക്ക് നിലച്ചു. ജലം നഷ്ടം ശക്തമായി. ബാഷ്പീകരണവും ശക്തമായി. ഒടുവില്‍ അമ്പത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്ത് ആ ശുദ്ധതല തടാകം വെറുമൊരു വെള്ളക്കെട്ട് മാത്രമായി. കസാക്കിസ്ഥാൻ ആറല്‍ കടലിന്‍റെ വടക്കും തെക്കും ഭാഗങ്ങൾക്കിടയിൽ ഒരോ അണക്കെട്ട് നിർമ്മിച്ച് ആറലിനെ സംരക്ഷിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. പ്രകൃതിക്ക് അതിന്‍റെതായ വഴികളുണ്ടെന്നും അവ യുക്തിപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ ദുരന്തമാണ് നമ്മളെ കാത്തിരിക്കുന്നതെന്നും ആറല്‍ കടല്‍ നമ്മുക്ക് കാണിച്ച് തരുന്നു. 

ഒറ്റ കെട്ടിടത്തില്‍ ഒതുക്കപ്പെട്ട നഗരം; ഫ്ലാറ്റുകളും പോലീസ് സ്റ്റേഷനുകളും മുതല്‍ ചായക്കടകള്‍ വരെ !
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ