ഹരീഷ് സിർകർ; ഐഎഎഫ് വിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരന്റെ ജീവിതം

Published : Jul 01, 2023, 10:57 AM ISTUpdated : Jul 01, 2023, 11:04 AM IST
ഹരീഷ് സിർകർ; ഐഎഎഫ് വിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരന്റെ ജീവിതം

Synopsis

സിർകർക്ക് മുകളിൽ റാങ്ക് നേടിയവരെല്ലാം ബ്രിട്ടീഷ് ഓഫീസർമാരായിരുന്നു. കോഴ്സ് പൂർത്തിയാക്കിയതിന് പിന്നാലെ അദ്ദേഹത്തെ മറ്റ് ഇന്ത്യക്കാർക്കൊപ്പം റോയൽ എയർഫോഴ്‌സിന്റെ 16 സ്ക്വാഡ്രണിലേക്ക് നിയോഗിച്ചു.

എഴുത്ത്: അഞ്ജിത് ഗുപ്ത

ന്ത്യയുടെ വ്യോമയാന ചരിത്രത്തിൽ മായ്ക്കപ്പെടാനാകാത്ത പേരാണ് ഹരീഷ് സിർകർ. ഇന്ത്യൻ ഐഎഎഫിന്റെ രൂപീകരണത്തിൽ ബ്രിട്ടീഷ് ഉന്നതർ തെരഞ്ഞെടുത്ത ഏക ഇന്ത്യക്കാരനായിരുന്നു സിർകർ. ബംഗാളി കുടുംബത്തിലാണ് ഹരീഷ് സിർകാർ ജനിച്ചത്. ചെറുപ്പം മുതലേ വിമാനയാത്രയോടുള്ള അഭിനിവേശം കാരണം അവസരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ എയർഫോഴ്സിൽ ചേർന്നു. അത്‌ലറ്റിക് ഫ്രെയിമിൽ അ​ഗ്ര​ഗണ്യനായ സിർകർ, വേ​ഗത്തിൽ തന്നെ സഹപ്രവർത്തകരിൽ വലിയ മതിപ്പുണ്ടാക്കി. 1930 സെപ്റ്റംബറിൽ, യുകെയിലെ ലിങ്കൺഷെയറിലെ ക്രാൻവെല്ലിലെ ആർഎഎഫ് കോളേജ് പൈലറ്റുമാരായി പരിശീലനം ലഭിച്ച ആദ്യത്തെ ആറുപേരിൽ ഒരാളായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അവ്രോ ലിങ്ക്സ്, ആംസ്ട്രോങ് വിറ്റ്വർത്ത് അറ്റ്ലസ്, എഡബ്ല്യു സിസ്കിൻ തുടങ്ങിയ വിമാനങ്ങളിലായിരുന്നു പരിശീലനം. പൈലറ്റ് പരിശീലനത്തിനിടെ തന്നെ സർക്കാർ സ്പോർട്സിലും കൈവെച്ചു. ഹോക്കി ടീം ക്യാപ്റ്റനായും തെരഞ്ഞെടുക്കപ്പെട്ടു. 1932 ജൂലൈ ആയപ്പോഴേക്കും ഏകദേശം 130 മണിക്കൂർ പറക്കുകയും നാല് ഇന്ത്യക്കാർക്കൊപ്പം ക്രാൻവെലിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. 

കമ്മീഷൻ സ്വീകരിച്ച് ഒന്നാമനായി തിരിച്ചെത്തി. അക്കാലം ഐഎഎഫ് രൂപീകരിക്കാത്തതിനാൽ കുറച്ച് കാലം സൈനിക സഹകരണ കോഴ്‌സിലേക്ക് പോയി. അഞ്ചാം റാങ്കോടെ കോഴ്സ് പൂർത്തിയാക്കി. സിർകർക്ക് മുകളിൽ റാങ്ക് നേടിയവരെല്ലാം ബ്രിട്ടീഷ് ഓഫീസർമാരായിരുന്നു. കോഴ്സ് പൂർത്തിയാക്കിയതിന് പിന്നാലെ അദ്ദേഹത്തെ മറ്റ് ഇന്ത്യക്കാർക്കൊപ്പം റോയൽ എയർഫോഴ്‌സിന്റെ 16 സ്ക്വാഡ്രണിലേക്ക് നിയോഗിച്ചു. 1933 മാർച്ച് ആദ്യം നടന്ന സൈനിക നീക്കത്തിൽ പങ്കെടുത്തു. കമാൻഡിംഗ് ഓഫീസറായ ബോയ് ബൗച്ചറിന്റെ പിന്തുണയോടെ IAF ന്റെ നമ്പർ 1 സ്ക്വാഡ്രൺ പറത്തി. 1933 മെയിൽ  IAF വിമാനം പറത്തിയും ഒറ്റക്ക് പറത്തിയും ശ്രദ്ധനേടി. താമസിയാതെ അദ്ദേഹം IAF രൂപീകരണ ഫ്ലൈറ്റിന്റെ ഭാഗമായി. ബ്രിട്ടീഷ് രാജാവിന്റെ ജന്മദിനത്തിൽ ഫ്ലൈപാസ്റ്റിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരനുമായി സിർകാർ

ഇതിനിടെ, അദ്ദേഹത്തിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. ഐഎഎഫിലെ ആദ്യത്തെ അഞ്ച് പൈലറ്റുമാരിൽ രണ്ട് പേർ അപകടത്തിൽപ്പെട്ട് മരിച്ചു. മോശം വേതനം കാരണം വ്യോമസേനാംഗങ്ങൾ കലാപത്തിലേക്ക് നീങ്ങി. ഇക്കാലം സിർകറിനെ സംബന്ധിച്ച് 
ജീവിതം കൂടുതൽ ദുഷ്‌കരമായിരുന്നു. 1935 ജനുവരി 8-ന് സിർകാർ നിയന്ത്രിച്ച വാപിറ്റി വിമാനം  ബലൂച്ച് സൈനികരിലേക്ക് ഇടിച്ചുകയറുകയും അവരിൽ 15-ലധികം പേർ കൊല്ലപ്പെടുകയും ചെയ്തു. സിർക്കാറും ഗണ്ണർ അബ്ദുൾ സലാമും പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യോമസേനയുടെ നിലനിൽപ്പ് അപകടത്തിലായിരുന്നു.  വിമാനത്തിന് തീപിടിച്ച് കത്തിനശിച്ചു. തുടർന്ന് സിർകറിനെ  കഠിന തടവ് ശിക്ഷ റദ്ദാക്കിയെങ്കിലും സൈനിക കോടതിയിൽ ഹാജരാക്കി പിരിച്ചുവിട്ടു. പലരും സിർക്കാറിനെ സഹായിക്കാൻ ശ്രമിച്ചു. കാറ്റിന്റെ ​ഗതിയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളാണ് അപകടകാരണമെന്നും സിർകറിന് തെറ്റുപറ്റിയിട്ടില്ലെന്നും  ചീഫ് ടെക്നിക്കൽ ഓഫീസർ അടക്കം വാദിച്ചു. നടപടിയെ തുടർന്ന് ബൗച്ചിയറും  നിരാശനായി. സിർകാറിനെ രക്ഷിക്കാൻ കൂടുതൽ ചെയ്യാമായിരുന്നുവെന്ന് അദ്ദേഹം കരുതി. സിർകാർ പിന്നീട് സിവിൽ ഏവിയേഷനിൽ ചേരുകയും 1977-ൽ അദ്ദേഹം അന്തരിക്കുകഉം ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ