'2026 -ൽ മഹാദുരന്തങ്ങൾ, മൂന്നാംലോക മഹായുദ്ധം?'; വീണ്ടും ചർച്ചയായി ബാബ വാം​ഗയുടെ 'പ്രവചനം'

Published : Sep 19, 2025, 09:35 AM IST
Baba Vanga

Synopsis

1996 -ലാണ് ഇവർ മരിക്കുന്നത്. എന്നാൽ, പ്രവചനങ്ങളുടെ പേരിൽ ഇവർ പിന്നീട് അറിയപ്പെടുകയായിരുന്നു. 9/11 അറ്റാക്കുകളും 2022 -ലെ യുകെ വെള്ളപ്പൊക്കവും ഇവർ പ്രവചിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

പ്രവചനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറകളൊന്നും തന്നെ ഇല്ല. എന്നിരുന്നാലും എല്ലാ കാലത്തും ആളുകൾക്ക് ഈ പ്രവചനങ്ങളിൽ വലിയ കൗതുകമാണ്. ഓർമ്മയില്ലേ, ജപ്പാൻ നോവലിലെ ജൂലായ് അഞ്ചിന് ഒരു മഹാദുരന്തമുണ്ടാകുമെന്ന പ്രവചനം ലോകത്താകെ വാർത്തയായത്. രാജ്യത്തെ ടൂറിസത്തെ പോലും വലിയ തരത്തിലാണ് ഈ പ്രചവചനം ബാധിച്ചത്. റിയോ തത്സുകിയുടെ 2021 -ലെ 'ദി ഫ്യൂച്ചർ ഐ സോ' എന്ന പുസ്‌തകത്തെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം ലോകശ്രദ്ധ നേടിയത്. 'ജപ്പാന്റെ ബാബ വാംഗ' എന്നും തത്സുകി അറിയപ്പെടുന്നുണ്ട്. ഇപ്പോഴിതാ സാക്ഷാൽ ബാബ വാം​ഗ തന്നെ നടത്തിയ ചില പ്രവചനങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. 2026 -ൽ നടക്കാൻ പോകുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പ്രവചനം.

ബൾഗേറിയയിൽ ജനിച്ച ബാബ വം​ഗ 'ബാൽക്കണിലെ നോസ്ട്രഡാമസ്' എന്നാണ് അറിയപ്പെടുന്നത്. അന്ധയായ ബാബാ വം​ഗയ്ക്ക് ഒരു കൊടുങ്കാറ്റിൽ അകപ്പെട്ട് പോയശേഷം കുട്ടിക്കാലത്ത് തന്നെ കാഴ്ച നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. 1996 -ലാണ് ഇവർ മരിക്കുന്നത്. എന്നാൽ, പ്രവചനങ്ങളുടെ പേരിൽ ഇവർ പിന്നീട് അറിയപ്പെടുകയായിരുന്നു. 9/11 അറ്റാക്കുകളും 2022 -ലെ യുകെ വെള്ളപ്പൊക്കവും ഇവർ പ്രവചിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഇപ്പോഴിതാ 2026 -ൽ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് ഇവർ നടത്തിയ പ്രവചനങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രകൃതിദുരന്തങ്ങളുടെ പരമ്പര തന്നെ 2026 -ലുണ്ടാകുമെന്നാണ് ബാബ വാം​ഗ പറയുന്നത്. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ ഇവയെല്ലാം ഇതിൽ പെടുന്നു. ഭൂമിയുടെ കരഭാഗത്തിന്റെ ഏഴ് മുതൽ എട്ട് ശതമാനം വരെ ഈ പ്രകൃതിദുരന്തങ്ങളിൽ ബാധിക്കപ്പെടുമെന്നാണത്രെ വാം​ഗയുടെ പ്രവചനം.

ഇത് കൂടാതെ 2026 -ൽ മൂന്നാം ലോക മഹായുദ്ധമുണ്ടാകുമെന്നും ബാബ വാം​ഗ പ്രവചിച്ചിട്ടുണ്ട്. അതുമാത്രമല്ല, 2026 -ൽ നിർമ്മിതബുദ്ധി ശക്തി പ്രാപിക്കുമെന്നും മനുഷ്യരെ തന്നെ നിയന്ത്രിക്കുന്ന ശക്തിയായി അത് മാറുമെന്നും ബാബ വാം​ഗയുടെ പ്രവചനങ്ങളിലുണ്ട് എന്നാണ് പറയപ്പെടുന്നത്. അതേസമയം, ഇതിനൊന്നും കൃത്യമായ തെളിവുകളോ അടിസ്ഥാനമോ ഇല്ല.

PREV
Read more Articles on
click me!

Recommended Stories

കാമുകനെ വിവാഹം കഴിക്കാൻ അമ്മയ്ക്ക് മുന്നിൽ പിപിടി അവതരിപ്പിച്ച് യുവതി
നിർത്താൻ പറഞ്ഞാലും നിർത്തില്ല, മുഖത്തിനടുത്തുവച്ച് വീഡിയോ പകർത്തും, 45 -കാരൻ കാനഡയിൽ അറസ്റ്റിൽ