റോബോട്ടിന് നിങ്ങളുടെ മുഖവും ശബ്ദവും കൊടുക്കാൻ തയ്യാറാണോ? കമ്പനി പകരം നൽകുക 1.5 കോടി

By Web TeamFirst Published Nov 30, 2021, 10:32 AM IST
Highlights

വിജയിക്കുന്ന അപേക്ഷകൻ തന്റെ രൂപം പരിധിയില്ലാത്ത കാലയളവിലേക്ക് ഉപയോഗിക്കാൻ അനുവാദം നൽകുന്ന ഒരു ലൈസൻസ് കരാറിൽ ഒപ്പിടേണ്ടിവരും. മനുഷ്യരുടെ മുഖം ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന റോബോട്ട് 2023 മുതൽ പ്രവർത്തനം ആരംഭിക്കും.

നിങ്ങളുടെ മുഖം നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവന്നേക്കാം. തമാശയല്ല. ടെക്ക് കമ്പനിയായ പ്രൊമോബോട്ട്, ഹോട്ടലുകളിലും ഷോപ്പിംഗ് മാളുകളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും ജോലി ചെയ്യാൻ മനുഷ്യരുടെ മുഖമുള്ള റോബോട്ടു(Robot)കളെ ഉണ്ടാക്കാൻ ഒരുങ്ങുകയാണ്. റോബോട്ടിന് നിങ്ങളുടെ മുഖത്തിന്റെയും ശബ്ദത്തിന്റെയും പകർപ്പവകാശം നൽകാൻ നിങ്ങൾ തയ്യാറാണെങ്കിൽ, പ്രതിഫലമായി കമ്പനി 1.5 കോടി രൂപ നൽകും. പക്ഷേ 'ദയയും സൗഹൃദപരവുമായ'(kind and friendly) ഒരു മുഖമാണ് കമ്പനി തിരയുന്നത്.

ആജീവനാന്തകാലം ആ മുഖത്തിന്റെ അവകാശം കമ്പനിയ്‌ക്ക് ആയിരിക്കും. 25 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അതിനായി അപേക്ഷിക്കാം. എല്ലാ രാജ്യത്ത് നിന്നുള്ള ആളുകളെയും കമ്പനി പരിഗണിക്കുന്നുണ്ട്. താൽപ്പര്യമുള്ളവർ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അതിൽ കാണുന്ന ചോദ്യാവലി പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആളുകൾ വെറുതെ സെൽഫികൾ എടുത്ത് അയക്കുകയല്ല, മറിച്ച് റോബോട്ടിന്റെ ബാഹ്യ സവിശേഷതകൾക്കായി അവരുടെ മുഖത്തിന്റെയും ശരീരത്തിന്റെയും 3D മോഡൽ എടുത്ത് അയക്കേണ്ടതാണ്. കൂടാതെ, കുറഞ്ഞത് 100 മണിക്കൂർ നേരത്തെ സംഭാഷണം റെക്കോർഡ് ചെയ്തയക്കണം. ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ റോബോട്ട് ആ ശബ്ദമായിരിക്കും ഉപയോഗിക്കുക.  

വിജയിക്കുന്ന അപേക്ഷകൻ തന്റെ രൂപം പരിധിയില്ലാത്ത കാലയളവിലേക്ക് ഉപയോഗിക്കാൻ അനുവാദം നൽകുന്ന ഒരു ലൈസൻസ് കരാറിൽ ഒപ്പിടേണ്ടിവരും. മനുഷ്യരുടെ മുഖം ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന റോബോട്ട് 2023 മുതൽ പ്രവർത്തനം ആരംഭിക്കും. റീട്ടെയിൽ സ്റ്റോറുകൾ, ഷോപ്പിംഗ് മാളുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു അമേരിക്കൻ കമ്പനിയുടേതാണ് ആദ്യ ഓർഡർ. പ്രമോബോട്ട് ഇതിനകം 43 രാജ്യങ്ങളിൽ റോബോട്ടുകളെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റർമാർ, പ്രൊമോട്ടർമാർ, കൺസൾട്ടന്റുകൾ, ഗൈഡുകൾ, സഹായികൾ എന്നീ റോളുകളിലാണ് അവ പ്രവർത്തിക്കുന്നത്.  വാൾമാർട്ട്, ബാൾട്ടിമോർ-വാഷിംഗ്ടൺ എയർപോർട്ട്, ദുബായ് മാൾ എന്നിവിടങ്ങളിൽ കമ്പനിയുടെ റോബോട്ടുകളെ കാണാൻ കഴിയും. 

click me!