ഇറ്റലിയിലെ ​ഗ്രാമത്തിൽ സൗജന്യമായി ഒരു വീടും 92 ലക്ഷം രൂപ ധനസഹായവും 

Published : Mar 27, 2025, 10:30 AM IST
ഇറ്റലിയിലെ ​ഗ്രാമത്തിൽ സൗജന്യമായി ഒരു വീടും 92 ലക്ഷം രൂപ ധനസഹായവും 

Synopsis

ഇവിടെ സ്ഥിരതാമസമാക്കാൻ തയ്യാറുള്ളവർക്ക് സർക്കാർ ഏകദേശം 92.7 ലക്ഷം രൂപ (€100,000 ) ആണ് ഓഫർ ചെയ്യുന്നത്. സാമ്പത്തിക സഹായം രണ്ട് ഭാ​ഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്.

ഇറ്റലിയിലെ അതിമനോഹരമായ ഒരു ​ഗ്രാമത്തിൽ ഫ്രീയായി ഒരു വീടും 92 ലക്ഷം രൂപ ധനസഹായവും. ആരായാലും ഓടിപ്പോവും അല്ലേ? അതേ ഇവിടെ തകർന്നുകൊണ്ടിരിക്കുന്ന ഒരു ​ഗ്രാമത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇത്തരത്തിൽ ഒരു വാ​ഗ്ദ്ധാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. എന്നാൽ, പെട്ടെന്ന് തന്നെ അങ്ങ് പോയേക്കാം എന്ന് കരുതണ്ട. അതിന് ചില കണ്ടീഷൻസ് ഒക്കെ ഉണ്ട്. 

പല രാജ്യങ്ങളിലും ഇപ്പോൾ ജനസംഖ്യ കുറയുകയാണ്. പല ​ഗ്രാമങ്ങളും വിജനമാണ്. പ്രത്യേകിച്ച് ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ. ഇവിടെ ​ഗ്രാമങ്ങളിലുണ്ടായിരുന്ന പലരും ന​ഗരങ്ങളിലേക്ക് കുടിയേറിത്തുടങ്ങിയതോടെ പല നാടുകളും ആളൊഴിഞ്ഞ് ഒറ്റപ്പെട്ട ഇടങ്ങളായി മാറുകയായിരുന്നു. 

ഇതിനെ നേരിടുന്നതിന് വേണ്ടി പല സർക്കാരുകളും പല ഓഫറുകളും മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിനായി വീടും പണവും എല്ലാം വാ​ഗ്ദ്ധാനം ചെയ്യുന്നുമുണ്ട്. ഇറ്റലി നേരത്തെ €1 (92.55 Indian Rupee) എന്ന ഭവന പദ്ധതിയുമായി മുന്നോട്ട് വന്നിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഈ ഓഫർ കൂടുതൽ ഉദാരമാണ് എന്നാണ് പറയുന്നത്.

സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ഇറ്റാലിയൻ പ്രവിശ്യയായ ട്രെന്റിനോയാണ് ജനസാന്ദ്രത കുറഞ്ഞ ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ടി ഈ ഓഫർ മുന്നോട്ട് വയ്ക്കുന്നത്. ഇവിടെ സ്ഥിരതാമസമാക്കാൻ തയ്യാറുള്ളവർക്ക് സർക്കാർ ഏകദേശം 92.7 ലക്ഷം രൂപ (€100,000 ) ആണ് ഓഫർ ചെയ്യുന്നത്. സാമ്പത്തിക സഹായം രണ്ട് ഭാ​ഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. വീട് പുതുക്കിപ്പണിയുന്നതിന് ഏകദേശം 74.2 ലക്ഷം രൂപ (€80,000). വസ്തു വാങ്ങുന്നതിന് ഏകദേശം 18.5 ലക്ഷം രൂപ (€20,000 ) എന്നിങ്ങനെയാണത്. 

ഇറ്റലിക്കാർക്കും പുറത്തുള്ളവർക്കും ഈ ഓഫറിന് അർഹതയുണ്ട്. എന്നാൽ, ഒരു നിബന്ധനയുണ്ട്. അപേക്ഷകർ കുറഞ്ഞത് പത്ത് വർഷമെങ്കിലും ഈ ​ഗ്രാമങ്ങളിൽ താമസിക്കണം. അതിന് മുമ്പ് ഇവിടം വിടേണ്ടി വന്നാൽ മുഴുവൻ തുകയും തിരിച്ചടക്കേണ്ടി വരും.  

Agricultural Loans Guide: കാര്‍ഷിക വായ്പകള്‍ ഏതൊക്കെ, എങ്ങനെ അപേക്ഷിക്കാം, വേണ്ട രേഖകള്‍ എന്തൊക്കെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ
മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്