ചാട്ടത്തോട് ചാട്ടം, ജോലി രാജിവച്ചും സ്കിപ്പിം​ഗ്, യുവതി നേടുന്നത് ലക്ഷങ്ങൾ!

Published : Apr 27, 2022, 03:37 PM IST
ചാട്ടത്തോട് ചാട്ടം, ജോലി രാജിവച്ചും സ്കിപ്പിം​ഗ്, യുവതി നേടുന്നത് ലക്ഷങ്ങൾ!

Synopsis

ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ലോറന് ഒരു മില്ല്യണിലധികം ഫോളോവേഴ്‌സുണ്ട്. എന്നാൽ, സ്കിപ്പിംഗിനായി ആഴ്ചയിൽ ആറ് മണിക്കൂർ മാത്രമേ താൻ ചെലവഴിക്കുന്നുള്ളൂവെന്ന് അവൾ വെളിപ്പെടുത്തി. 

ആരോഗ്യകരമായ ഒരു ജീവിതത്തിന് വ്യായാമം വളരെ അനിവാര്യമാണെന്ന് നമുക്കറിയാം. താല്പര്യമില്ലെങ്കിലും, മുടങ്ങാതെ വ്യായാമം ചെയ്യുന്നവരാണ് കൂടുതലും. എന്നാൽ, അത് നല്ല രീതിയിൽ ആസ്വദിച്ച് ചെയ്യുന്നവരുമുണ്ട്. പക്ഷേ, ദിവസവും വ്യായാമം ചെയ്യുന്നതിന്റെ പേരിൽ ഇങ്ങോട്ട് പണം കിട്ടിയാലോ? സെന്റ് ആൽബൻസിൽ നിന്നുള്ള 30 -കാരിയായ ലോറൻ ഫ്ലൈമാന്റെ(Lauren Flymen) പ്രിയപ്പെട്ട വിനോദമാണ് സ്കിപ്പിങ്(skipping). അവളെ സംബന്ധിച്ചിടത്തോളം, ആരോഗ്യം കാത്ത് സൂക്ഷിക്കാനുള്ള ഒരു മാർ​ഗം മാത്രമല്ല ഇത്. ഇതിലൂടെ ലോറൻ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. തന്റെ പ്രിയപ്പെട്ട ഹോബിയെ ഒരു തൊഴിലായി സ്വീകരിച്ചിരിക്കയാണ് അവൾ.

ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന് പറയുംപോലെ ആരോഗ്യവും കാത്ത് സൂക്ഷിക്കാം, പണവുമുണ്ടാക്കാം. ഇതിനായി ഉണ്ടായിരുന്ന ജോലി പോലും ഉപേക്ഷിക്കാൻ അവൾ തയ്യാറായി. മഹാമാരിയെ തുടർന്നുണ്ടായ ലോക്ക്ഡൗൺ സമയത്താണ് ലോറൻ ഇതൊരു കരിയറായി തിരഞ്ഞെടുത്തത്. ഒരു സെയിൽസ് മാനേജറായിരുന്ന അവൾക്ക് ക്ലൈന്റുകളെ കാണാൻ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ, മഹാമാരിയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ അവളുടെ ജോലിയ്ക്ക് തടസ്സമായി. ഇത് അവളുടെ കരിയറിന് തിരിച്ചടിയായി.

വീട്ടിൽ കഴിഞ്ഞിരുന്ന സമയത്ത് വ്യായാമത്തിനായി കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങി അവൾ. അവൾക്ക് ഏറ്റവും ഇഷ്ടം സ്കിപ്പിങ്ങായിരുന്നു. അതിൽ കൂടുതൽ പ്രാവീണ്യം നേടാനുള്ള ശ്രമമായി പിന്നീട്. തുടർന്ന്, സ്‌കിപ്പർമാരുടെ ഒരു ഓൺലൈൻ നെറ്റ്‌വർക്കിൽ അവൾ ചേർന്നു. കൂടാതെ, താൻ ദിവസേന സ്കിപ്പിങ് ചെയ്യുന്നതിന്റെ വിഡിയോകൾ പങ്കിടാൻ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും അവൾ തുടങ്ങി. അത് പതുക്കെ വളർന്നു. അവളുടെ ദിനചര്യകൾ, നിരവധി വലിയ ബ്രാൻഡുകളുടെ പരസ്യങ്ങൾ, പുതിയ വ്യായാമ ഉപകരണങ്ങളുടെ ലിസ്റ്റ് എന്നിങ്ങനെ അത് വളർന്നു. ഇതോടെ തന്റെ പഴയ ജോലിയിലേക്ക് മടങ്ങാൻ അവൾ മടിച്ചു.  

ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ലോറന് ഒരു മില്ല്യണിലധികം ഫോളോവേഴ്‌സുണ്ട്. എന്നാൽ, സ്കിപ്പിംഗിനായി ആഴ്ചയിൽ ആറ് മണിക്കൂർ മാത്രമേ താൻ ചെലവഴിക്കുന്നുള്ളൂവെന്ന് അവൾ വെളിപ്പെടുത്തി. ബാക്കി സമയം അവളുടെ ബ്രാൻഡിലും കൊറിയോഗ്രാഫിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സ്കിപ്പിംഗ് ചെയ്യുന്നത് പണമുണ്ടാക്കാനുള്ള നല്ലൊരു മാർ​ഗമാണെന്ന് അവൾ പറയുന്നു. ഈ വിനോദം സാമ്പത്തിക സ്വാതന്ത്ര്യം തനിക്ക് നൽകിയെന്നും അവൾ കൂട്ടിച്ചേർത്തു. 2020 ഏപ്രിലിൽ ജിമ്മുകൾ അടച്ചു പൂട്ടിയപ്പോൾ, സ്കിപ്പിംഗിൽ പ്രാവീണ്യം നേടാൻ കൂടുതൽ സമയമെടുത്തുവെന്ന് ലോറൻ തുറന്ന് പറഞ്ഞു. ഇപ്പോൾ ചില പാർട്ട് ടൈം ജോലികൾ ലോറൻ ചെയ്യുന്നുണ്ടെങ്കിലും, പ്രധാന പണി ഇത് തന്നെയാണ്. അങ്ങനെ തന്റെ ഇഷ്ടപ്പെട്ട വിനോദത്തിലൂടെ അവൾ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്.  


 

PREV
click me!

Recommended Stories

ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ
190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു