ഒരേ കാമുകനിൽ നിന്നും ഒരുമിച്ച് ​ഗർഭിണികളാകാനൊരുങ്ങി ലോകത്തിലെ 'ഏറ്റവും സാമ്യമുള്ള' ഇരട്ടകൾ

Published : Apr 27, 2022, 02:28 PM ISTUpdated : Apr 27, 2022, 03:00 PM IST
ഒരേ കാമുകനിൽ നിന്നും ഒരുമിച്ച് ​ഗർഭിണികളാകാനൊരുങ്ങി ലോകത്തിലെ 'ഏറ്റവും സാമ്യമുള്ള' ഇരട്ടകൾ

Synopsis

കഴിഞ്ഞ വർഷം ഒരു റിയാലിറ്റി ഷോയിൽ കൂടിയാണ് ബെൻ ഇരുവരെയും പ്രൊപ്പോസ് ചെയ്തത്. അവർ മൂവരും വിവാഹിതരാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ആസ്ട്രേലിയൻ നിയമം അനുസരിച്ച് ബഹുഭാര്യാത്വം ക്രിമിനൽക്കുറ്റമാണ്.

ലോകത്തിലെ ഏറ്റവും സാമ്യമുള്ള ഇരട്ട(world’s most identical twins)കളെന്ന് സ്വയം അവകാശപ്പെടുന്ന അന്ന(Anna)യും ലൂസി ഡിസിങ്ക്യു(Lucy)വും ഇപ്പോൾ ഒരുമിച്ച് ഗർഭിണിയാകാൻ ഒരുങ്ങുകയാണ്. ഇരുവർക്കും ഇപ്പോൾ പ്രായം 35. ഇരുവരും പ്രണയിക്കുന്നതും ഒരാളെയാണ്. ഒരുമിച്ച്‌ ജനിച്ച്, ഒരുമിച്ച് ജീവിച്ച്, ഒരുമിച്ച് പ്രണയിച്ച അവർ ഇപ്പോൾ തങ്ങളുടെ പങ്കാളിയിൽ നിന്ന് ഒരുമിച്ച് ഗർഭം ധരിക്കാനുള്ള തീരുമാനത്തിലാണ്. ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്നുള്ള സഹോദരങ്ങൾ 2012 മുതലാണ് കാമുകനായ ബെൻ ബൈണുമായി ഡേറ്റിംഗ് ആരംഭിച്ചത്. കഴിഞ്ഞ പത്ത് വർഷമായി അവർ ബെനുമായി ഒരുമിച്ച് കഴിയുകയാണ്.  

'ദിസ് മോർണിംഗ്' എന്ന ഷോയിലൂടെയാണ് അവർ തങ്ങളുടെ ആഗ്രഹം വെളിപ്പെടുത്തിയത്. ഐവിഎഫ് വഴി ഗർഭധാരണം നടത്താനാണ് അവരുടെ പദ്ധതി.  ജീവിതത്തിൽ എല്ലാ കാര്യവും അവർ ഒരുമിച്ചാണ് ചെയ്യുന്നതെന്ന് ഇരട്ടകൾ പറയുന്നു. അവർ പിരിഞ്ഞിരുന്നിട്ടില്ല എന്നും, ഒരിക്കലും അവരെ വേർപ്പെടുത്താനാകില്ലെന്നും ഇരട്ടകൾ കൂട്ടിച്ചേർക്കുന്നു. "ഞങ്ങൾ ഒരുമിച്ച് കുളിക്കുന്നു. ഒരുമിച്ച് മേക്കപ്പ് ചെയ്യുന്നു. ഞങ്ങൾ ആഹാരം കഴിക്കുന്നതും, ഉറങ്ങാൻ പോകുന്നതും എല്ലാം ഒരുമിച്ചാണ്. ഇത് ഭ്രാന്തായി തോന്നാം, പക്ഷേ ഇങ്ങനെയാണ് ഞങ്ങൾ. തുടർന്നും ഇതുപോലെ ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങൾ ഒരു വ്യക്തിയായി ജീവിക്കാൻ ആഗ്രഹിക്കുന്നു" ഷോയ്ക്കിടെ സഹോദരിമാർ പറഞ്ഞു. 

മൂന്നുപേർക്കും ഉറങ്ങാൻ ഒരു കിംഗ്സൈ‍സ് കട്ടിലും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. അതേസമയം, ഷോയിൽ ഒരുമിച്ച് ഗർഭം ധരിക്കണമെന്ന് പറഞ്ഞെങ്കിൽ കൂടി, 2022- ആയിട്ടും അവർക്ക് ഇതുവരെ അമ്മമാരാകാൻ സാധിച്ചിട്ടില്ല. പക്ഷേ, അവർ ഇപ്പോഴും അതിനുള്ള ശ്രമത്തിലാണ്. അമേരിക്കൻ ടിഎൽസി നെറ്റ്‌വർക്കിന്റെ റിയാലിറ്റി സീരിസായ 'എക്‌സ്ട്രീം സിസ്‌റ്റേഴ്‌സി'ലൂടെ അവരുടെ ഈ വേറിട്ട ജീവിതം അവർ ലോകത്തിന് മുന്നിൽ തുറന്ന് വയ്ക്കുന്നു.  

കഴിഞ്ഞ വർഷം ഒരു റിയാലിറ്റി ഷോയിൽ കൂടിയാണ് ബെൻ ഇരുവരെയും പ്രൊപ്പോസ് ചെയ്തത്. അവർ മൂവരും വിവാഹിതരാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ആസ്ട്രേലിയൻ നിയമം അനുസരിച്ച് ബഹുഭാര്യാത്വം ക്രിമിനൽക്കുറ്റമാണ്. അതുകൊണ്ടു തന്നെ വിവാഹിതരാകാനുള്ള അവരുടെ മോഹം പൂവണിയാതെ പോകുന്നു. "ഞങ്ങൾ ഒരുമിച്ച് ഗർഭിണികളാകാൻ ആഗ്രഹിക്കുന്നു. ജീവിതത്തിലെ എല്ലാം ഒരുമിച്ച് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ഒരുമിച്ച് പ്രായമാകും, ഒരുമിച്ച് മരിക്കുകയും ചെയ്യും" ഇരട്ടകൾ പറഞ്ഞു. അവർ പരസ്പരം അത്രകണ്ട് ഇഷ്ടപ്പെടുന്നു. ഒരുമിച്ച് പിറന്ന് വീണ അവർ തങ്ങളെ ഒരുതരത്തിലും ആളുകൾ വേറിട്ട് കാണരുതെന്ന വാശിയാൽ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ശസ്ത്രക്രിയകൾ ചെയ്ത് തീർത്തും തിരിച്ചയറിയാൻ സാധിക്കാത്ത വിധം സാമ്യമുള്ളവരായി മാറി.  

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ