64 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള പുരാതന നഗരം; ഇന്നും കേടുപാടില്ലാതെ !

Published : Dec 13, 2023, 03:17 PM ISTUpdated : Dec 13, 2023, 03:18 PM IST
64 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള പുരാതന നഗരം; ഇന്നും കേടുപാടില്ലാതെ !

Synopsis

ജലവൈദ്യുതിക്കായി 1959 ല്‍ ചൈനീസ് സര്‍ക്കാര്‍ മുക്കിക്കളഞ്ഞ നഗരമായിരുന്നു അത്. പക്ഷേ 64 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഒരു കേടുപാടും കൂടാതെ ആ പുരാതന നഗരം ജലാന്തര്‍ഭാഗത്ത് പഴയത് പോലെ നിലകൊള്ളുന്നു. 


'സിംഹ നഗരം' (Lion City) എന്നായിരുന്നു ആദ്യ കാലത്ത് ഷിചെങ് നഗരം അറിയപ്പെട്ടത്. ഏകദേശം 1300 വർഷങ്ങൾക്ക് മുമ്പ്, ഇന്നത്തെ ഷാങ്ഹായിൽ നിന്ന് 400 കിലോമീറ്റർ തെക്ക്, സെജിയാങ് പ്രവിശ്യയിൽ ടാങ് രാജവംശത്തിന്‍റെ (എ.ഡി. 25-200) കാലത്താണ് ഷിചെങ് നഗരം സ്ഥാപിക്കപ്പെട്ടത്. എന്നാല്‍, 1959-ൽ, ചൈന ജലവൈദ്യുത പദ്ധതിക്കായി സിനാന്‍ അണക്കെട്ട് പണിതതിന് പിന്നാലെ പ്രദേശത്ത് വെള്ളപ്പൊക്കം രൂക്ഷമാവുകയും ആ പുരാതന നഗരം വെള്ളത്തിനടിയിലേക്ക് മുങ്ങുകയും ചെയ്തു. പ്രദേശത്ത് ജീവിച്ചിരുന്ന 3,00,000 ത്തോളം ആളുകളെ സര്‍ക്കാര്‍ ഒഴിപ്പിച്ചു. ഒരു പദ്ധതിക്ക് വേണ്ടി മനപൂര്‍വ്വം വെള്ളപ്പൊക്കമുണ്ടാക്കി മുക്കിക്കളഞ്ഞ ലോകത്തിലെ ഏക പ്രവര്‍ത്തനക്ഷമമായ നഗരം എന്ന ബഹുമതി അങ്ങനെ ഷിചെങ് നഗരത്തിന് സ്വന്തമായി. എന്നാല്‍ 64 വര്‍ഷങ്ങള്‍ക്ക് ശേഷം നഗരം വെള്ളത്തില്‍ നിന്നും 'പുനര്‍ജനിച്ചു', അതും ഒരു കേടുപാടും കൂടാതെ. 

2001 ലാണ് ചൈനീസ് സര്‍ക്കാര്‍ മുങ്ങിപ്പോയ ഷിചെങ് നഗരം തേടി ഇറങ്ങിയത്. അങ്ങനെ ഇന്നും വെള്ളത്തിനടിയില്‍ കിടക്കുന്ന നഗരത്തിലേക്ക് സ്കൂബാ ഡൈവേഴ്സ് മുങ്ങിയിറങ്ങി. ആ പുരാതന നഗരം ഇന്ന് 85 അടി മുതൽ ഏകദേശം 131 അടി വരെ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. മുകളില്‍ അങ്ങിങ്ങായി മരങ്ങള്‍ തിങ്ങി നിറഞ്ഞ ഏതാനും ദ്വീപുകള്‍ മാത്രമേ പുറമേ കാണാനുള്ളൂ. എന്നാല്‍ തടാകത്തിനടിയില്‍ അറുപത്തി നാല് വര്‍ഷം മുമ്പ് എങ്ങനെയാണോ നഗരം ഉപേക്ഷിക്കപ്പെട്ടത്. അത് പോലെ തന്നെ സംരക്ഷിക്കപ്പെട്ടിരുന്നു. കാറ്റ്, മഴ, വെയില്‍ തുടങ്ങിയ പ്രകൃതി ശക്തികളില്‍ നിന്നെല്ലാം തടാകത്തിലെ ശുദ്ധ ജലം നഗരത്തെ കാത്ത് സംരക്ഷിച്ചു. നിരവധി ചിത്രങ്ങളാണ് ക്വിയാൻഡോ തടാകത്തിന്‍റെ ഉള്ളില്‍ വിശ്രമിക്കുന്ന നഗരത്തിന്‍റെതായി പ്രചരിക്കുന്നത്. 

'കസിന്‍സിനെ ഉപേക്ഷിക്കൂ, മറ്റൊരാളെ കണ്ടെത്തൂ'; വൈറലായി പാകിസ്ഥാനില്‍ നിന്നുള്ള ഡേറ്റിംഗ് ആപ്പ് പരസ്യം !

'കളിപ്പാട്ടമല്ല കുട്ടികള്‍': കുട്ടികളെ കടുവയ്ക്ക് മുകളില്‍ ഇരുത്തി ഫോട്ടോ ഷൂട്ട്, പിന്നാലെ വിവാദം !

'അമ്പമ്പോ... എന്തൊരു സങ്കടം !' അക്വേറിയം മത്സ്യത്തിന്‍റെ സങ്കടത്തില്‍ ചങ്ക് പൊള്ളി സോഷ്യല്‍ മീഡിയ

പുരാതന നഗരത്തിന് അഞ്ച് പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നു, ഓരോന്നിനും വ്യത്യസ്തമായ ഗോപുരങ്ങള്‍. ഒപ്പം ഏതാണ്ട് 265 ഗോപുരങ്ങളും നഗരത്തില്‍ ഇന്നും അവശേഷിക്കുന്നു. ഏറെ വാസ്തുവിദ്യാ സിവശേഷതകള്‍ ഈ നഗരത്തിന് സ്വന്തമാണ്. പതിനാറാം നൂറ്റാണ്ട് മുതലുള്ള ശില്പങ്ങളെല്ലാം അത് പോലെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ചൈനീസ് നാഷണൽ ജിയോഗ്രാഫിക് ഈ നഗരത്തെ കുറിച്ച് ചെയ്ത ഡോക്യുമെന്‍റി ഏറെ ശ്രദ്ധ നേടി. നിലവില്‍ വിനോദ സഞ്ചാരികള്‍ക്ക് വെള്ളത്തിലേക്കിറങ്ങാന്‍ അനുമതിയില്ല. എന്നാല്‍ ആഴമേറിയ ജലാശയങ്ങളില്‍ മുങ്ങി പരിശീലനം ലഭിച്ച സ്കൂബാ ഡൈവര്‍മാര്‍ക്ക് ഈ ജലാന്തര്‍ നഗരത്തില്‍ പര്യവേക്ഷണത്തിന് അനുമതിയുണ്ട്. 

പ്രേതബാധയുള്ള ബംഗ്ലാവ്, യാത്രക്കാരെ ശല്യം ചെയ്യുന്ന റോഡ്; റാഞ്ചിയിലെ നിഗൂഡത നിറഞ്ഞ മൂന്ന് പ്രദേശങ്ങളെ അറിയാം!
 

PREV
Read more Articles on
click me!

Recommended Stories

പണി എളുപ്പമാക്കാൻ ഭാര്യ ഡിഷ് വാഷർ വാങ്ങി, പിന്നാലെ വീട് അടിച്ച് തകർത്ത് ഭർത്താവ്
സെക്യൂരിറ്റി, സിസിടിവി... ഒന്നും വേണ്ട; ചെലവ് ചുരുക്കാൻ ഫ്ലാറ്റുടമയുടെ നിർദ്ദേശങ്ങൾ വൈറൽ