Asianet News MalayalamAsianet News Malayalam

പ്രേതബാധയുള്ള ബംഗ്ലാവ്, യാത്രക്കാരെ ശല്യം ചെയ്യുന്ന റോഡ്; റാഞ്ചിയിലെ നിഗൂഡത നിറഞ്ഞ മൂന്ന് പ്രദേശങ്ങളെ അറിയാം!


ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയ്ക്ക് സമീപത്തെ മൂന്ന് പ്രദേശങ്ങളില്‍ നിഗൂഡ ശക്തികളുണ്ടെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു. വൈകുന്നേരം 4 മണിക്ക് ശേഷം മനുഷ്യർ മാത്രമല്ല പക്ഷിമൃഗാദികൾ പോലും ഈ സ്ഥലത്തേക്ക് എത്താറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്

There are three most Haunted Places in Ranchi bkg
Author
First Published Dec 12, 2023, 2:56 PM IST


പ്രേതങ്ങളുടെ അസ്തിത്വത്തെക്കുറിച്ച് ശക്തമായ സംശയങ്ങൾ ഉണ്ടെങ്കിലും ഇന്നും ചെറിയൊരു വിഭാഗം ആളുകൾ എങ്കിലും പ്രേതങ്ങളിലും മറ്റും വിശ്വസിക്കുന്നു. ചില വ്യക്തികൾ അസാധാരണ സംഭവങ്ങൾക്ക് തങ്ങള്‍ സാക്ഷ്യം വഹിച്ചതായി പോലും അവകാശപ്പെടുന്നു. ഇത്തരത്തിൽ നിഗൂഢതകൾ ഏറെയുള്ളതും പ്രേതബാധിയുണ്ടെന്ന് പ്രദേശവാസികൾ അവകാശപ്പെടുന്ന മൂന്ന് സ്ഥലങ്ങളാണ് ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിലുള്ളത്. വൈകുന്നേരം 4 മണിക്ക് ശേഷം മനുഷ്യർ മാത്രമല്ല പക്ഷിമൃഗാദികൾ പോലും ഈ സ്ഥലത്തേക്ക് എത്താറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 

തൈമര വാലി

റാഞ്ചി - ടാറ്റ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തൈമര വാലി വാഹനങ്ങൾ സ്ഥിരമായി സഞ്ചരിക്കുന്ന പാതയാണ്.  ഇതുവഴി കടന്ന് പോകുമ്പോൾ അസാധാരണമായ ഒരു ഊർജ്ജം തങ്ങളിലേക്ക് എത്തുന്നതായി അനുഭവപ്പെടാറുണ്ടെന്ന് ഒന്നും രണ്ടുമല്ല നിരവധി ഡ്രൈവർമാരാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല, തങ്ങളുടെ വാഹനത്തിന് തൊട്ടുപിന്നിലായി മറ്റൊരു വാഹനം ഉണ്ടെന്ന് തോന്നുകയും എന്നാൽ തിരിഞ്ഞ് നോക്കുമ്പോൾ വാഹനങ്ങൾ ഒന്നും കണ്ടെത്താന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. ഇത്തരം അനുഭവങ്ങള്‍ നിരവധി ഡ്രൈവര്‍ പറഞ്ഞിട്ടുണ്ട്. വാഹനത്തിന് മുന്നിൽ നിഗൂഢമായ എന്തോ ഒരു സാന്നിധ്യം അനുഭവപ്പെട്ടിരുന്നുവെന്നാണ് ഈ പ്രദേശത്തുണ്ടായ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍മാര്‍ പറഞ്ഞിട്ടുള്ളത്. 

ഫിലിപ്പിയന്‍ യുവതി യുഎസുകാരനെ വിവാഹം കഴിച്ചത് പണം മാത്രം കണ്ടെന്ന് ആരോപണം; സത്യമെന്ത്?

കാങ്കെ റോയൽ ബംഗ്ലാവ്

കാങ്കെയിലെ കൃഷി ഭവനിൽ സ്ഥിതി ചെയ്യുന്ന കാങ്കെ റോയൽ ബംഗ്ലാവിന് ഏകദേശം 200 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രാത്രിയിൽ ബംഗ്ലാവിൽ നിന്ന് ഭയാനകമായ കരച്ചിൽ ശബ്ദം കേൾക്കുന്നത് പതിവാണെന്നാണ് സമീപവാസികളായ താമസക്കാർ പറയുന്നത്. കഴിഞ്ഞ 80 വർഷമായി ബംഗ്ലാവ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ബ്രിട്ടീഷ് കാലഘട്ടത്തിൽ, ഈ ബംഗ്ലാവിൽ രാജാവും രാജ്ഞിയും താമസിച്ചിരുന്നതായി ഗ്രാമീണർ പറയുന്നു. രാജ്ഞി അവിടെ വച്ച് ആത്മഹത്യ ചെയ്തതായാണ് ഗ്രമീണര്‍ അവകാശപ്പെടുന്നത്.  എന്നാല്‍ ഏത് രാജാവും രാജ്ഞിയുമാണ് ഇവിടെ താമസിച്ചിരുന്നതെന്ന് ഗ്രാമീണര്‍ക്ക് അറിയില്ല. പക്ഷേ ആ മരണത്തിന് ശേഷം അവിടെ താമസിക്കാൻ ശ്രമിച്ചവർക്കെല്ലാം അകാല മരണം സംഭവിച്ചെന്നും ഇതോടെയാണ് ഇവിടേക്ക് പോകാൻ ആളുകൾ ഭയന്നു തുടങ്ങിയതെന്നുമാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. 

യാത്രാരേഖകൾ ഒന്നുമില്ല; യൂറോപ്പില്‍ നിന്ന് യുഎസിലേക്ക് റഷ്യന്‍ പൗരന്‍ പറന്നതെങ്ങനെ? ഉത്തരമില്ലാതെ ഉദ്യോഗസ്ഥർ !

ധ്രുവ ബൈപാസ് റോഡ്

റാഞ്ചിയിലെ ധുർവയിലെ സെക്ടർ 2 ബൈപാസ് റോഡ് പ്രേതബാധയുള്ള ഒരു പാതയെന്ന നിലയിൽ പ്രശസ്തമാണ്, അതിശയകരമെന്നു പറയട്ടെ, വൈകുന്നേരം 7:00 മണിക്ക് ശേഷം, പക്ഷിമൃഗാദികളുടെ സാന്നിധ്യം ഇവിടെ ഉണ്ടാകാറില്ലത്രേ. അതോടുകൂടി റോഡ് വിജനമാവുകയും വിചിത്രമായ അന്തരീക്ഷം കൈവരിക്കുകയും ചെയ്യുമെന്ന് പ്രദേശവാസികൾ പറയുന്നു. വൈകുന്നേരമാകുന്തോറും പ്രദേശത്ത് നിന്ന് അസ്വാസ്ഥ്യകരമായ ഒരു ശബ്ദം ഉണ്ടാവുകയും പ്രദേവാസികള്‍ ഇതുവഴിയുള്ള കാൽനടയാത്ര ഒഴിവാക്കും. എന്നാല്‍ റോഡിലൂടെ വലിയ വാഹനങ്ങൾക്ക് കുഴപ്പമില്ലാതെ സഞ്ചരിക്കാമെന്നും പ്രദേശവാസികള്‍ പറയുന്നു. റാഞ്ചി നഗരത്തിന് ചുറ്റുവട്ടത്തുമുള്ള ഈ അസാധാരണ അനുഭവങ്ങളെ കുറിച്ച് പക്ഷേ, ഇതുവരെ ശാസ്ത്രീയമായ വിവരണങ്ങളൊന്നും ലഭ്യമല്ല. 

മേശപ്പുറത്ത് ഇരുന്ന 6.75 കോടിയുടെ മോതിരം കാണാനില്ല; ഒടുവില്‍ വാക്വം ക്ലീനറില്‍ നിന്ന് കണ്ടെത്തി !

Latest Videos
Follow Us:
Download App:
  • android
  • ios