വരുന്നൂ ടൈറ്റാനിക് ടു, പഴയ ടൈറ്റാനിക്കിന്റെ ആധുനികരൂപം, ആഡംബരക്കപ്പൽ എന്ന് യാത്ര തുടങ്ങും?

By Web TeamFirst Published Mar 17, 2024, 12:06 PM IST
Highlights

പദ്ധതി പലതവണ പാളി. ഒടുവിൽ 2018 -ൽ ഈ പ്രൊജക്ട് ഉപേക്ഷിച്ചതായും പറയപ്പെട്ടു. എന്നാൽ, പാമർ ബുധനാഴ്ച സിഡ്നി ഓപ്പറ ഹൗസിൽ ഒരു പത്രസമ്മേളനം നടത്തി.

ഒരിക്കലും മുങ്ങില്ലെന്ന് പറഞ്ഞ് വന്ന് ആദ്യയാത്രയിൽ തന്നെ മഞ്ഞുമലയിലിടിച്ച് തകർന്ന കപ്പൽ. ടൈറ്റാനിക്കിന്റെ വിധി മറ്റൊന്നായിരുന്നു. ലോകത്തിന് ഇന്നും എന്നും അത്ഭുതമായിരുന്നു ടൈറ്റാനിക്കെന്ന അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പൽ. അതുകൊണ്ടാണല്ലോ അതിന്റെ അവശിഷ്ടങ്ങൾ കാണാൻ പോലും ഇത്രയും റിസ്കെടുത്ത് ആളുകൾ പോകുന്നത്. ലോകത്തിന് ടൈറ്റാനിക്കിലുള്ള കൗതുകം അവസാനിച്ചിട്ടില്ലെന്ന് സാരം. എന്നാലും ടൈറ്റാനിക് പോലെ ഇനി ഒരു കപ്പൽ ഉണ്ടാകുമോ? 

ഉണ്ടാകും എന്നാണ് ഓസ്‌ട്രേലിയൻ ബിസിനസുകാരനായ ക്ലൈവ് പാമർ പറയുന്നത്. പാമറിന് ടൈറ്റാനിക്കിനോട് വളരെ അധികം താല്പര്യമുണ്ട്. അതുകൊണ്ട് തന്നെ ടൈറ്റാനിക്കിനോട് സാമ്യമുള്ള ഒരു ടൈറ്റാനിക് ടു (Titanic II) കപ്പൽ കൊണ്ടുവരും എന്നാണ് അദ്ദേഹം പറയുന്നത്. ഒരു ദശാബ്ദത്തിലേറെയായി, ശതകോടീശ്വരനും ഖനന വ്യവസായിയുമായ പാമർ രണ്ടാമത്തെ ടൈറ്റാനിക് നിർമ്മിക്കാനുള്ള ആശയത്തിന് പിന്നാലെയാണ്. 69 -കാരനായ അദ്ദേഹം പറയുന്നത്, ഇത് ഇത് ആ പഴയ ടൈറ്റാനിക്കിന്റെ ഒരു ആധുനിക പതിപ്പായിരിക്കും എന്നാണ്. 

269 ​​മീറ്റർ നീളവും 55,800 56,700 ടൺ ഭാരവും 2,435 യാത്രക്കാരെയും 900 ജീവനക്കാരെയും വഹിക്കാൻ ശേഷിയുമുള്ള ടൈറ്റാനിക് II 2015 -ൽ യാത്ര തുടങ്ങും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പദ്ധതി പലതവണ പാളി. ഒടുവിൽ 2018 -ൽ ഈ പ്രൊജക്ട് ഉപേക്ഷിച്ചതായും പറയപ്പെട്ടു. എന്നാൽ, പാമർ ബുധനാഴ്ച സിഡ്നി ഓപ്പറ ഹൗസിൽ ഒരു പത്രസമ്മേളനം നടത്തി. അതിൽ പറഞ്ഞത് ടൈറ്റാനിക് ടു എന്ന സ്വപ്നം പൂവണിയാൻ പോകുന്നു. ആ ആഡംബരക്കപ്പൽ അധികം വൈകാതെ അതിന്റെ യാത്ര തുടങ്ങും എന്നാണ്. 

അടുത്ത വർഷം ആദ്യം തന്നെ അതിന്റെ പണികൾ പുനരാരംഭിക്കും. ടൈറ്റാനിക് II 2027 ജൂണിൽ സതാംപ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെടുമെന്നും, 1912 -ലെ ടൈറ്റാനിക് നടത്തിയ യാത്രയുടെ അതേ പാതയിൽ തന്നെയായിരിക്കും ഈ ടൈറ്റാനിക്കിന്റെ യാത്ര എന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!