അമിതമായ ചിന്തകളലട്ടുന്നുണ്ടോ? ചിന്തിക്കാതിരിക്കാനുള്ള കുറുക്കുവഴി വിശദീകരിച്ച് വീഡിയോ

Published : Aug 19, 2021, 12:52 PM IST
അമിതമായ ചിന്തകളലട്ടുന്നുണ്ടോ? ചിന്തിക്കാതിരിക്കാനുള്ള കുറുക്കുവഴി വിശദീകരിച്ച് വീഡിയോ

Synopsis

എന്നാൽ അമിതചിന്തയെ നിയന്ത്രിക്കാൻ ഒരു എളുപ്പവഴിയുണ്ടെങ്കിലോ? ഡേവിഡ് ജെപി ഫിലിപ്സ് എന്ന ആശയവിനിമയ പരിശീലകൻ ഇപ്പോൾ ചിന്തയെ നിയന്ത്രിക്കാൻ വളരെ ലളിതമായ ഒരു കുറുക്ക് വഴി നിർദ്ദേശിക്കുന്നു. 

ഒരു കാര്യത്തെ കുറിച്ച് തന്നെ ദീർഘകാലം ചിന്തിക്കുകയോ, അതിനെ കുറിച്ചാലോചിച്ച് വിഷമിക്കുകയോ ചെയ്യുമ്പോഴാണ് അതിനെ അമിതമായ ചിന്ത (ഓവർ തിങ്കിങ് ) എന്ന് വിളിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇത് ഒരു സാധാരണ പ്രശ്നമാണെങ്കിലും, അമിതമായി ചിന്ത ഉത്കണ്ഠയ്ക്കും, അത് വഴി നിരവധി മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിലേയ്ക്കും ചെന്നെത്തുന്നു. 

ഇത് പലർക്കും നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള ഒരു ശീലമാണ്. അത് കാരണം പലരും കൗൺസിലിങ്ങിനും, ചികിത്സക്കുമായി വിദഗ്ധരെ കാണുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇത് ഉത്കണ്ഠയുടെ ഒരു പ്രധാന ലക്ഷണവും ഒബ്സസീവ് ചിന്തയുടെ ഒരു പ്രധാന സ്വഭാവവുമാണ്. അമിതമായി ചിന്തിക്കുന്നതിനെ നേരിടാൻ ഒരു കുറുക്കുവഴിയോ പെട്ടെന്നുള്ള പരിഹാരമോ ഇല്ല. ആ ചിന്തകളുടെ വേലിക്കെട്ടുകൾ പെട്ടെന്ന് പൊളിച്ചെറിയാൻ ബുദ്ധിമുട്ടാണ്. പകരം അത് കുറെ സമയമെടുത്ത് പതുക്കെ മാത്രമേ ഇല്ലാതാകുന്നുള്ളൂ.  

എന്നാൽ അമിതചിന്തയെ നിയന്ത്രിക്കാൻ ഒരു എളുപ്പവഴിയുണ്ടെങ്കിലോ? ഡേവിഡ് ജെപി ഫിലിപ്സ് എന്ന ആശയവിനിമയ പരിശീലകൻ ഇപ്പോൾ ചിന്തയെ നിയന്ത്രിക്കാൻ വളരെ ലളിതമായ ഒരു കുറുക്ക് വഴി നിർദ്ദേശിക്കുന്നു. മനഃശാസ്ത്രപരമായ നുറുങ്ങുകളും തന്ത്രങ്ങളും പങ്കുവയ്ക്കുന്ന ഡേവിഡിന് ടിക് ടോക്കിൽ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ഇതിനെ കുറിച്ച് പരാമർശിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വീഡിയോ വൻതോതിൽ വൈറലായി മാറിയിരിക്കുകയാണ്. ഇപ്പോൾ വീട്ടിൽ തന്നെ കൂടുതൽ സമയം ചെലവഴിക്കുന്ന ആളുകൾ അമിത ചിന്തയ്ക്ക് എളുപ്പത്തിൽ കീഴ്‌പ്പെടുന്നു. വേഗത്തിൽ എങ്ങനെ ഇതിനെ മറികടക്കാമെന്ന് അദ്ദേഹം തന്റെ വിഡിയോയിലൂടെ  കാണിച്ച് തരുന്നു. 

നിങ്ങളുടെ കൃഷ്ണമണികൾ നിശ്ചലമായി വയ്ക്കുക എന്നതാണ് ഈ തന്ത്രമെന്ന് ഡേവിഡ് ആദ്യം പറയുന്നു. അതിനു പിന്നിലെ യുക്തി അദ്ദേഹം വിശദീകരിക്കുന്നു: "അവയെ ചലിപ്പിക്കരുത്, കാരണം നിങ്ങളുടെ തലച്ചോറിന് ചിന്തിക്കാനും ഓർമ്മകൾ ചികഞ്ഞെടുക്കാനും കണ്ണുകൾ ചലിപ്പിക്കേണ്ടതുണ്ട്. നിങ്ങൾ കണ്ണുകൾ ചലിപ്പിക്കുന്നത് നിർത്തുമ്പോൾ, ചിന്തകൾ ഇല്ലാതാകുന്നു." ഇത് വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണെന്നും, സ്വയം ഒന്ന് പരീക്ഷിച്ചു നോക്കാനും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എട്ട് ലക്ഷത്തിലധികം ഉപയോക്താക്കൾക്ക് വീഡിയോ ഇതിനകം ഇഷ്ടപ്പെട്ടതിനാൽ ഈ വഴി ഫലപ്രദമാണെന്ന് അനുമാനിക്കാം. ഇതിന് നിലവിൽ അറുപത് ലക്ഷത്തിലധികം വ്യൂകളുണ്ട്. ഇത് വളരെ ലളിതവും എന്നാൽ ഫലപ്രദവുമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.  

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു