ആമയ്ക്ക് നൂറാം പിറന്നാൾ, മൂന്ന് ദിവസം പാർട്ടിയടക്കം ആഘോഷം!

Published : Aug 13, 2022, 01:09 PM IST
ആമയ്ക്ക് നൂറാം പിറന്നാൾ, മൂന്ന് ദിവസം പാർട്ടിയടക്കം ആഘോഷം!

Synopsis

ഫ്ലോറിഡയിലെ സിൽവർ സ്പ്രിംഗ്‌സിലെ റോസ് അലൻ റെപ്‌റ്റൈൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഗസ് ജനിച്ചതും വളർന്നതും. പിന്നീട്, നോവ സ്കോട്ടിയ പ്രൊവിൻഷ്യൽ മ്യൂസിയത്തിന്റെ ഡയറക്ടറായ ഡോൺ ക്രൗഡിസ് അഞ്ച് ഡോളറിന് ഗസിനെ വാങ്ങി.

1940 മുതൽ കാനഡയിലെ ഹാലിഫാക്സിലെ മ്യൂസിയത്തിൽ കഴിയുന്ന ഒരു ആമയ്ക്ക് 100 വയസ് തികഞ്ഞു. നോവ സ്കോട്ടിയ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി, ​ഗസ് എന്ന ഈ ഗോഫർ ആമയുടെ ജന്മദിനം വൻ ആഘോഷമാക്കുകയാണ്. അതിന്റെ ഭാ​ഗമായി വെള്ളി, ശനി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലാണ് മ്യൂസിയത്തിൽ പാർട്ടിയോടെ ആഘോഷം നടക്കുക.

'ആളുകൾക്ക് മ്യൂസിയം സന്ദർശിച്ച് ​ആഘോഷിക്കാനുള്ള അവസരമാണ് ഇത്' എന്ന് മ്യൂസിയം മാനേജർ ജെഫ് ഗ്രേ അറ്റ്ലാന്റിക് സിടിവി ന്യൂസിനോട് പറഞ്ഞു. ആഘോഷങ്ങളിൽ ഗസിനോടുള്ള ബഹുമാനാർത്ഥം പ്രത്യേക കടലാമകളിൽ നിന്നുമുള്ള കൗരകൗശല വസ്തുക്കളുടെ പ്രദർശനം, മ്യൂസിയം ടൂറുകൾ, ജന്മദിന കപ്പ് കേക്കുകളുടെ വിതരണം എന്നിവയെല്ലാം ഉൾപ്പെടുന്നു.

ഫ്ലോറിഡയിലെ സിൽവർ സ്പ്രിംഗ്‌സിലെ റോസ് അലൻ റെപ്‌റ്റൈൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഗസ് ജനിച്ചതും വളർന്നതും. പിന്നീട്, നോവ സ്കോട്ടിയ പ്രൊവിൻഷ്യൽ മ്യൂസിയത്തിന്റെ ഡയറക്ടറായ ഡോൺ ക്രൗഡിസ് അഞ്ച് ഡോളറിന് ഗസിനെ വാങ്ങി. 1942 -ൽ ​ഗസിനെ കാനഡയിലേക്ക് കൊണ്ടുവന്നു. ​ഗസിന് പുതിയ പുതിയ ആളുകളെ കാണാൻ ഇഷ്ടമാണ്. 

സാധാരണയായി, സാധാരണ ആവാസവ്യവസ്ഥയിൽ 40 മുതൽ 80 വർഷം വരെയാണ് ​ഗോഫർ ആമകളുടെ ആയുസ്. എന്നാൽ, അതിനെ പ്രത്യേക പരിചരണത്തിൽ വളർത്തുന്നതാവാം ​ഗസ് ഇത്ര വയസ് വരെ ജീവിക്കാൻ കാരണം ആയിത്തീർന്നത് എന്ന് ​ഗ്രേ പറയുന്നു. 

'എത്രകാലം ​ഗസ് നമ്മുടെ കൂടെ ഉണ്ടാകും എന്ന് അറിയില്ല. അതിനാൽ അവനോടൊപ്പം ഉള്ള ഓരോ നിമിഷവും ആസ്വദിക്കാനാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നത്' എന്നും ​ഗ്രേ പറയുന്നു. ഗസിന് ബ്ലൂബെറി, ലെറ്റൂസ്, വാഴപ്പഴം എന്നിവയാണ് ഇഷ്ടം. 

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട, നിയമം പ്രാബല്ല്യത്തിൽ, ആദ്യരാജ്യമായി ഓസ്ട്രേലിയ
ഡെലിവറി ബോയ്സ് ലിഫ്റ്റിൽ കയറണ്ട, സ്റ്റെപ്പുപയോ​ഗിച്ചാൽ മതി; നോട്ടീസ്, വിമർശനം, ഖേദപ്രകടനം