10 മണിക്കൂർ നീണ്ട വിമാന യാത്ര; ബോറടി മാറ്റാൻ യുവതി ഒപ്പം കൂട്ടിയത് 3 പൂച്ചകളെ !

Published : Nov 24, 2023, 01:38 PM IST
10 മണിക്കൂർ നീണ്ട വിമാന യാത്ര; ബോറടി മാറ്റാൻ യുവതി ഒപ്പം കൂട്ടിയത് 3 പൂച്ചകളെ !

Synopsis

10 മണിക്കൂർ നീണ്ട തങ്ങളുടെ യാത്രയിലെ വിരസത മാറ്റാനും യാത്ര രസകരമാക്കാനും അന കൂടെക്കൂട്ടിയത് 3 പൂച്ചക്കുട്ടികളെയാണ്. 


ദീർഘദൂര യാത്രകൾ മടുപ്പ് നിറഞ്ഞവയാണ്. എത്ര നേരം ഇരുന്നാലും ഏത്തേണ്ടിടത്ത് എത്തുന്നില്ലെന്ന തോന്നത് അത് ശക്തമാക്കും. പ്രത്യേകിച്ച് വിമാന യാത്രകൾ.  എന്നാല്‍, അന, ഇയാൻ എന്നീ ട്രാവൽ വ്ലോഗേഴ്സ് കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോ ഒരുപക്ഷേ ഇക്കാര്യത്തില്‍ നിങ്ങൾക്ക് പ്രചോദനമായേക്കാം. 10 മണിക്കൂർ നീണ്ട തങ്ങളുടെ യാത്രയിലെ വിരസത മാറ്റാനും യാത്ര രസകരമാക്കാനും അന കൂടെക്കൂട്ടിയത് 3 പൂച്ചക്കുട്ടികളെയാണ്. ഇവർക്കൊപ്പമുള്ള യാത്രയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ബെൽഗ്രേഡിൽ നിന്ന് ചിക്കാഗോയിലേക്കുള്ള അനയുടെയും ഇയാന്‍റെയും യാത്രയിലാണ് പൂച്ചകുട്ടികളും ഒപ്പം കൂടിയത്. 

വിമാനത്തിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നത് കൊണ്ട് തന്നെ തങ്ങളുടെ യാത്ര അതീവ രസകരമായിരുന്നു എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ട്രാവൽ വ്ലോഗേഴ്സ് തങ്ങളുടെ ഇൻസ്റ്റാപേജിൽ കുറിച്ചത്. വീഡിയോയിൽ വിമാനത്തിന്‍റെ വിൻഡോ സീറ്റിൽ ഇരിക്കുന്ന അനയുടെ കൈകളിൽ സുഖമായി വിശ്രമിക്കുന്ന പൂച്ചകുട്ടികളെ കാണാം. യാത്രക്കിടയിൽ സഹയാത്രികരിൽ പലരും അവർക്കരികിൽ വരുന്നതും പൂച്ചകളെ ഓമനിക്കുന്നതും വീഡിയോയിലെ രസകരമായ കാഴ്ചയാണ്. ഏതായാലും വിമാനത്തിനുള്ളിലെ മറ്റ് യാത്രികരുടെ കൂടി ബോറടി മാറ്റാൻ തന്‍റെ പൂച്ചകുട്ടികൾ കാരണമായെന്നാണ് അന അവകാശപ്പെടുന്നത്. 

ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍; നാലിരട്ടി സന്തോഷത്തോടെ കുടുംബം

പ്രതീക്ഷിക്കുന്നത് എട്ടര കോടി രൂപ; എൽവിസ് പ്രെസ്‌ലി ധരിച്ച 'സിംഹ നഖ നെക്ലേസ്' ലേലത്തിന് !

പ്രത്യേകം തയ്യാറാക്കിയ പെട്ടിക്കുള്ളിലാക്കിയാണ് പൂച്ചകളെ വിമാനത്തിനകത്ത് കയറ്റിയത്. എന്നാല്‍ ടേക്ക് ഓഫിനിടെ ഗ്ലാവ എന്ന പൂച്ചക്കുട്ടി അസ്വസ്ഥത കാണിച്ചപ്പോള്‍ മൂന്ന് പേരെയും പുറത്തെടുത്തു. അതോടെ മൂന്നവര്‍ക്കും ഏറെ സന്തോഷമായെന്നും അന പറയുന്നു. അനയും ഇയാനും ഒരു യാത്രയ്ക്കിടയില്‍ മൂന്നാഴ്ച പ്രായമുള്ള മൂന്ന് പൂച്ച കുട്ടികളെ ഒരു സെര്‍ബിയന്‍ ഗ്രാമത്തില്‍ നിന്നാണ് കണ്ടെത്തിയതെന്ന് വീഡിയോയ്ക്ക് ഒപ്പം നല്‍കിയ കുറിപ്പില്‍ പറയുന്നു. പൂച്ചകുട്ടികളെ ഇഷ്ടമായ അവർ തുടർന്ന് അവയെ മൂന്നിനേയും ദത്തെടുക്കുകയായിരുന്നുവത്രേ. ഏതായാലും പൂച്ചകുട്ടികൾക്കൊപ്പമുള്ള യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

വരന്‍ അണിഞ്ഞ 20 ലക്ഷത്തിന്‍റെ നോട്ട് മാല കണ്ടത് 20 ലക്ഷത്തോളം പേര്‍; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ