ആരാകും പുതിയ ദൈവം? ഫിലിപ്പ് രാജകുമാരന്റെ മരണം, വാനുവാടുവിലെ ​ഗ്രാമത്തിൽ പുതിയ ദൈവത്തിനായുള്ള കാത്തിരിപ്പ്...

By Web TeamFirst Published Apr 12, 2021, 12:28 PM IST
Highlights

ഏതായാലും ഫിലിപ്പ് രാജകുമാരൻ മരിച്ചു കഴിഞ്ഞു? ഇനി ആരെയാവും ഈ ദ്വീപുവാസികൾ തങ്ങളുടെ ദൈവമായി തെരഞ്ഞെടുക്കുക? ആന്ത്രപോളജിസ്റ്റുകൾ പറയുന്നത്, സാധാരണയായി പുരുഷന്മാരെ തന്നെയാണ് അവർ പിൻ​ഗാമികളായി തെരഞ്ഞെടുക്കുക. അതിനാൽ, ചാൾസ് രാജകുമാരനാവും അടുത്ത ദൈവം എന്നാണ്. 

ഫിലിപ്പ് രാജകുമാരന്റെ മരണത്തിൽ ബ്രിട്ടൻ അനുശോചിച്ചു, സ്വാഭാവികം. എന്നാല്‍, വളരെ അകലെയുള്ള പസഫിക് ദ്വീപിലെ ഒരു ആദിവാസി സമൂഹവും അവരോടൊപ്പം ചേരുന്നു എന്നതില്‍ ഒരു കൌതുകമുണ്ട് അല്ലേ. പതിറ്റാണ്ടുകളായി, വാനുവാടുവാൻ ദ്വീപായ ടന്നയിലെ രണ്ട് ഗ്രാമങ്ങൾ പ്രിന്‍സ് ഫിലിപ്പിനെ ഒരു ദൈവത്തെപ്പോലെ കണ്ട് ആരാധിക്കുന്നവരാണ്. ഫിലിപ്പ് രാജകുമാരനെ അനുസ്മരിക്കുന്നതിനായി തിങ്കളാഴ്ച ഇവര്‍ ഒത്തുകൂടി. 

"ടന്ന ദ്വീപിലെ ആളുകളും ഇംഗ്ലീഷ് ജനങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്... രാജകുടുംബത്തിനും ഇംഗ്ലണ്ടിലെ ജനങ്ങൾക്കും ഞങ്ങൾ അനുശോചന സന്ദേശങ്ങൾ അയച്ചു" ഗോത്ര നേതാവ് ചീഫ് യാപ്പ പറഞ്ഞതായി റോയിട്ടേഴ്സ് എഴുതുന്നു. അടുത്ത ഏതാനും ആഴ്ചകള്‍, ഗ്രാമവാസികൾ ഇടയ്ക്കിടെ മരണാനന്തര കർമ്മങ്ങൾ നടത്തും" വളരെ ശക്തമായ ഒരു ആത്മാവിന്റെയോ പര്‍വതങ്ങളില്‍ വസിക്കുന്ന അവരുടെ ദൈവത്തിന്‍റെയോ പുനര്‍ജന്മമായിട്ടാണ് അവര്‍ ഫിലിപ്പ് രാജകുമാരനെ കണ്ടിരുന്നത്. 

അവർ ആചാരപരമായ നൃത്തം നടത്തുകയും അനുശോചനയാത്ര നടത്തുകയും ഫിലിപ്പ് രാജകുമാരന്റെ ഓർമ്മക്കുറിപ്പുകൾ പ്രദർശിപ്പിക്കുകയും ചെയ്യും. ഒപ്പം സാധാരണ ചടങ്ങുകളില്‍ കഴിക്കാറുള്ള കവ എന്ന പാനീയം കുടിക്കുകയും ചെയ്യും. അവരുടെ പ്രദേശത്തെ ഭക്ഷണത്തിന് കിട്ടുന്ന എല്ലാം ഈ സമയത്ത് പ്രദര്‍ശിപ്പിക്കും. ഔപചാരികമായ വിലാപയാത്രയോടും അനുസ്മരണത്തോടും അനുസ്മരണ ചടങ്ങുകൾ അവസാനിക്കും എന്നാണ് കരുതുന്നത്. 

ആരാണ് ഈ ദ്വീപ് നിവാസികള്‍

ഈ ദ്വീപുവാസികൾ എല്ലാതരത്തിലും സ്വയം പര്യാപ്തമായ ജീവിതമാണ് നയിക്കുന്നത്. അവർക്ക് കഴിക്കാനുള്ളതെല്ലാം അവരവിടെ സ്വയം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. പണത്തിനുപകരം ബാർട്ടർ സമ്പ്രദായമാണ് നിലനിൽക്കുന്നത്. സ്കൂളുകളെല്ലാം വളരെ അകലത്താണ്. വളരെ ചുരുക്കം ചിലരാണ് പഠിക്കാനായി പോകുന്നത്. ഈ ദ്വീപുവാസികൾ എല്ലാതരത്തിലും സ്വയം പര്യാപ്തമായ ജീവിതമാണ് നയിക്കുന്നത്. അവർക്ക് കഴിക്കാനുള്ളതെല്ലാം അവരവിടെ സ്വയം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. പണത്തിനുപകരം ബാർട്ടർ സമ്പ്രദായമാണ് നിലനിൽക്കുന്നത്. സ്കൂളുകളെല്ലാം വളരെ അകലത്താണ്. വളരെ ചുരുക്കം ചിലരാണ് പഠിക്കാനായി പോകുന്നത്. 

യാഹ്‌നാനെൻ ഗ്രാമത്തിലെ കസ്തോം ജനത പിന്തുടരുന്ന ഒരു മതവിഭാഗം തന്നെയാണ് പ്രിൻസ് ഫിലിപ്പ് പ്രസ്ഥാനം. എന്തുകൊണ്ടാണ് ഇവര്‍ക്ക് ഫിലിപ് രാജകുമാരന്‍ ദൈവമാവുന്നത്? യാഹ്‌നാനെൻ ഗ്രാമത്തിലെ കസ്തോം ജനത പിന്തുടരുന്ന ഒരു മതവിഭാഗം തന്നെയാണ് പ്രിൻസ് ഫിലിപ്പ് പ്രസ്ഥാനം. പുരാതനകാലത്തുള്ള ഒരു വലിയ പ്രവചനം നിറവേറ്റാനായി ഒരു പര്‍വതാത്മാവിന്‍റെ മകന്‍ മനുഷ്യ ജന്മമെടുക്കുകയും വളരെ ശക്തയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ഭാര്യയുമൊത്ത് ദ്വീപിലേക്ക് തിരികെ വരികയും ചെയ്യുമെന്നായിരുന്നു ഈ ഗോത്ര വിഭാഗത്തിന്‍റെ വിശ്വാസം. 

അങ്ങനെ പ്രവചനം നടപ്പിലാക്കാനായി എത്തിയ ആളാണ് ഫിലിപ് രാജകുമാരനെന്നാണ് അവർ കരുതുന്നത്. 1950 -ലാണ് ഇങ്ങനെ വിശ്വസിക്കുന്ന ജനങ്ങളുടെ കൾട്ട് രൂപപ്പെടുന്നത്. അങ്ങനെ പ്രവചനം നടപ്പിലാക്കാനായി എത്തിയ ആളാണ് ഫിലിപ് രാജകുമാരനെന്നാണ് അവർ കരുതുന്നത്. 1950 -ലാണ് ഇങ്ങനെ വിശ്വസിക്കുന്ന ജനങ്ങളുടെ കൾട്ട് രൂപപ്പെടുന്നത്. കോമണ്‍ വെല്‍ത്ത് ടൂറിന്‍റെ ഭാഗമായി 1974 -ല്‍ രാജകുമാരനും കുടുംബവും വനുവാടു സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് വിശ്വാസം ശക്തമാവുന്നത്. അങ്ങേയറ്റം ബഹുമാനത്തോടെയാണ് അവര്‍ എലിസബത്ത് രാജ്ഞിയെ സ്വീകരിച്ചത്. അവരുടെ ഭര്‍ത്താവായിരിക്കും നാം കാത്തിരിക്കുന്ന ആ മഹാത്മാവ് എന്നും അവര്‍ വിശ്വസിച്ചു. കോമണ്‍ വെല്‍ത്ത് ടൂറിന്‍റെ ഭാഗമായി 1974 -ല്‍ രാജകുമാരനും കുടുംബവും വനുവാടു സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് വിശ്വാസം ശക്തമാവുന്നത്. അങ്ങേയറ്റം ബഹുമാനത്തോടെയാണ് അവര്‍ എലിസബത്ത് രാജ്ഞിയെ സ്വീകരിച്ചത്. അവരുടെ ഭര്‍ത്താവായിരിക്കും നാം കാത്തിരിക്കുന്ന ആ മഹാത്മാവ് എന്നും അവര്‍ വിശ്വസിച്ചു. 

ഗോത്രവര്‍ഗ്ഗത്തിലെ ഒരു പ്രധാനിയും പോരാളിയുമായിരുന്ന മരിച്ചുപോയ നൈവ എന്നയാള്‍ ഫിലിപ്പ് രാജകുമാരനെ ആദ്യം കണ്ടതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ''അദ്ദേഹം തന്‍റെ വെളുത്ത യൂണിഫോമില്‍ കപ്പലിന്‍റെ മേല്‍ത്തട്ടില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹമാണ് യഥാര്‍ത്ഥ മിശിഹായെന്ന് അപ്പോഴെനിക്ക് തോന്നി.'' ഗോത്രവര്‍ഗ്ഗത്തിലെ ഒരു പ്രധാനിയും പോരാളിയുമായിരുന്ന മരിച്ചുപോയ നൈവ എന്നയാള്‍ ഫിലിപ്പ് രാജകുമാരനെ ആദ്യം കണ്ടതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ''അദ്ദേഹം തന്‍റെ വെളുത്ത യൂണിഫോമില്‍ കപ്പലിന്‍റെ മേല്‍ത്തട്ടില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹമാണ് യഥാര്‍ത്ഥ മിശിഹായെന്ന് അപ്പോഴെനിക്ക് തോന്നി.''

പിന്നീട് അവര്‍ കൊട്ടാരവുമായി കത്തിടപാടുകള്‍ നടത്തുകയും അവരുടെ പരമ്പരാഗതമായ സമ്മാനങ്ങള്‍ രാജകുമാരന് അയച്ചുകൊടുക്കുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ദ്വീപുവാസികളുടെ അഭ്യര്‍ത്ഥനപ്രകാരം അദ്ദേഹം അതുമായി പോസ് ചെയ്യുന്ന ചിത്രമെടുത്ത് അവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് അവര്‍ കൊട്ടാരവുമായി കത്തിടപാടുകള്‍ നടത്തുകയും അവരുടെ പരമ്പരാഗതമായ സമ്മാനങ്ങള്‍ രാജകുമാരന് അയച്ചുകൊടുക്കുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ദ്വീപുവാസികളുടെ അഭ്യര്‍ത്ഥനപ്രകാരം അദ്ദേഹം അതുമായി പോസ് ചെയ്യുന്ന ചിത്രമെടുത്ത് അവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. 

ദ്വീപുവാസികളെ സംബന്ധിച്ച് ഫിലിപ് രാജകുമാരന്‍ ദൈവികതയുള്ള മനുഷ്യനാണ്. ദൈവത്തിന്‍റെ പുനര്‍ജന്മം. “അവർ യേശുവിൽ നിന്നുള്ള ഒരു അടയാളത്തിനായി 2,000 വർഷമായി കാത്തിരിക്കുന്നു. എന്നാൽ, ഞങ്ങളുടെ ഫിലിപ്പ് ഞങ്ങൾക്ക് ഫോട്ടോകൾ അയയ്ക്കുന്നു! ഒരുദിവസം അവൻ ഞങ്ങളുടെ അടുത്തേക്ക് തന്നെ വരും” എന്നായിരുന്നു ദ്വീപുകാർ പറഞ്ഞിരുന്നത്. ഏറെക്കാലമായി അവര്‍ വിശ്വസിച്ചിരുന്നത് എന്നെങ്കിലും ഒരിക്കല്‍ കൊട്ടാരവും രാജ്യവും എല്ലാം വിട്ട് ഫിലിപ് രാജകുമാരനെന്ന തങ്ങളുടെ ദൈവം തങ്ങളുടെ അടുത്തേക്ക് വരുമെന്നായിരുന്നു.

പിൻ​ഗാമിയാര്?

ഏതായാലും ഫിലിപ്പ് രാജകുമാരൻ മരിച്ചു കഴിഞ്ഞു? ഇനി ആരെയാവും ഈ ദ്വീപുവാസികൾ തങ്ങളുടെ ദൈവമായി തെരഞ്ഞെടുക്കുക? ആന്ത്രപോളജിസ്റ്റുകൾ പറയുന്നത്, സാധാരണയായി പുരുഷന്മാരെ തന്നെയാണ് അവർ പിൻ​ഗാമികളായി തെരഞ്ഞെടുക്കുക. അതിനാൽ, ചാൾസ് രാജകുമാരനാവും അടുത്ത ദൈവം എന്നാണ്. എന്നാൽ, അപ്പോഴും അവർ ഫിലിപ്പ് രാജകുമാരനെ മറക്കുകയോ പ്രസ്ഥാനത്തിന്റെ പേര് മാറ്റുകയോ ചെയ്യാൻ സാധ്യതയില്ല എന്നും ഇവർ പറയുന്നു. മാത്രമല്ല, മരിച്ച ഫിലിപ് രാജകുമാരൻ ദൈവമായോ അല്ലാതെയോ തങ്ങളുടെ ദ്വീപിൽ എത്തിയേക്കും എന്നും അവർ വിശ്വസിക്കുന്നുണ്ടാവാം. ഏതായാലും ഈ പ്രസ്ഥാനം രാഷ്ട്രീയപ്പാർട്ടിയായി മാറ്റുന്നതിനെ കുറിച്ച് ആലോചനയുണ്ട് എന്ന് ഒരു നാട്ടുകാരൻ പറഞ്ഞിരുന്നതായി ബിബിസി എഴുതുന്നുണ്ട്. എന്തെല്ലാം കൗതുകകരമായ വിശ്വാസ‌ങ്ങളും കാഴ്ചകളുമാണ് അല്ലേ ലോകത്തിൽ?

click me!