243 കിലോഗ്രാം ഭാരം, ട്യൂണ ലേലത്തിൽ വിറ്റത് 32 കോടിക്ക്; റെക്കോർഡ് തുക

Published : Jan 05, 2026, 08:38 PM IST
243 kilogram weighing Tuna

Synopsis

2026-ലെ പുതുവത്സര ലേലത്തിൽ ജപ്പാനിലെ ടൊയോസു മത്സ്യ മാർക്കറ്റിൽ ഒരു ബ്ലൂഫിൻ ട്യൂണ റെക്കോർഡ് വിലയായ 32 കോടി രൂപയ്ക്ക് വിറ്റുപോയി. 243 കിലോഗ്രാം ഭാരമുള്ള ഈ ഭീമൻ മത്സ്യത്തെ വാങ്ങിയത് പ്രശസ്ത സുഷി ശൃംഖലയായ സുഷിസൻമായിയാണ്. 

 

2026 -ലെ പുതുവത്സരാഘോഷത്തിന് ജപ്പാനിൽ അസാധാരണമായ ഒരു വില്പന നടന്നു. ജപ്പാനിലെ പ്രശസ്തമായ ടൊയോസു മത്സ്യ മാർക്കറ്റിൽ നടന്ന പരമ്പരാഗതമായ ആദ്യ ലേലത്തിൽ ഒരു ബ്ലൂഫിൻ ട്യൂണ മത്സ്യം 510 ദശലക്ഷം യെൻ (ഏകദേശം 32 കോടി രൂപ) ന് വിറ്റു. മത്സ്യത്തെ ചുമന്ന് കൊണ്ട് പോകാൻ നാല് പേർ വേണ്ടിവന്നു. വാർഷിക ട്യൂണ ലേലത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും ഉയ‍ർന്ന വിലയ്ക്കാണ് മത്സ്യം വിറ്റത്. 243 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണയെ, പ്രശസ്തമായ സുഷിസൻമായി സുഷി റെസ്റ്റോറന്‍റ് ശൃംഖലയുടെ മാതൃ കമ്പനിയായ കിയോമുറ കോർപ്പറേഷനാണ് വാങ്ങിയത്.

 

 

അസാധാരണമായ ലേലം

റെക്കോർഡ് ഭേദിച്ച ലേലം വരാനിരിക്കുന്ന വർഷത്തെ ആഘോഷവും ശുഭാപ്തിവിശ്വാസത്തിന്‍റെ സന്ദേശവുമാണെന്ന് ലേലത്തിന് നേതൃത്വം നൽകിയ കിയോഷി കിമുറ പറഞ്ഞു, അന്തിമ വില കേട്ട് താൻ പോലും ഞെട്ടിപ്പോയെന്നാണ് അദ്ദേഹം വില്പനയെ കുറിച്ച് പറഞ്ഞത്. വില ഏകദേശം 300 മുതൽ 400 ദശലക്ഷം യെൻ വരെ ആയിരിക്കുമെന്നാണ് താൻ കരുതിയതെന്നും എന്നാൽ ഇത് 500 ദശലക്ഷത്തിനും മുകളിലെത്തിയെന്നും കിയോഷി കിമുറ പറ‌ഞ്ഞു. 2019 -ൽ ബ്ലൂഫിൻ ട്യൂണയ്ക്ക് ലഭിച്ച 333.6 ദശലക്ഷം യെന്നാണ് ഇതോടെ പഴങ്കഥയായത്.

 

 

സാധാരണ വിലയ്ക്ക് നൽകും

വിൽപ്പനയ്ക്ക് പിന്നാലെ, ട്യൂണയെ സുഷിസൻമായിയുടെ പ്രധാന ഔട്ട്ലെറ്റിലേക്ക് കൊണ്ടുപോയി, അവിടെ പരമ്പരാഗത രീതിയിൽ മുറിച്ച് ജപ്പാനിലുടനീളമുള്ള ഔട്ട്ലെറ്റുകളിലേക്ക് അതിനെ വിതരണം ചെയ്തു. ബ്രാൻഡിന്‍റെ ഐഡന്‍റിറ്റിയുടെ ഭാഗമായി ഈ ലേലം വിളി, അതേസമയം 32 കോടി രൂപ വിലയുള്ള മത്സ്യത്തിൽ നിന്നുണ്ടാക്കിയ സുഷി സാധാരണ മെനു വിലയിൽ തന്നെ വിളമ്പുമെന്ന് സുഷിസൻമായി അറിയിച്ചു. ലാഭത്തിന് വേണ്ടിയല്ല ഇത്രയും പണം മുടക്കി ട്യൂണയെ വാങ്ങിയതെന്നും മറിച്ച് പുതുവത്സര സന്തോഷം ഉപഭോക്താക്കളുമായി പങ്കിടാനാണെന്നും സുഷിസൻമായി കൂട്ടിച്ചേർത്തു. പുതുവത്സര ട്യൂണ ലേലം രാജ്യത്തെ ഏറ്റവും വർണ്ണാഭമായതും പ്രതീകാത്മകവുമായ വാണിജ്യ ചടങ്ങുകളിൽ ഒന്നാണ്,

 

PREV
Read more Articles on
click me!

Recommended Stories

"കുട്ടിമാമ ഞാൻ ഞെട്ടി മാമാ..!" ജഗതി ശ്രീകുമാർ എന്ന 'യൂണിവേഴ്സൽ ഇമോഷൻ' ഇന്നും ജെൻസികളുടെ ട്രെൻഡ് സെറ്റർ!
വെനിസ്വേലയ്ക്ക് പിന്നാലെ ഗ്രീൻലാൻഡ്? യുഎസിന്‍റെ പ്രതിരോധത്തിന് ഗ്രീൻലാൻഡ് ആവശ്യമെന്ന് ട്രംപ്