ഒരേ വീട്ടിൽ ദത്തെടുത്ത രണ്ട് കുട്ടികൾ, വർഷങ്ങൾക്ക് ശേഷം ഡിഎൻഎ ടെസ്റ്റിന്റെ ഫലം വന്നതോടെ വൻ ട്വിസ്റ്റ്

Published : Aug 25, 2023, 04:08 PM IST
ഒരേ വീട്ടിൽ ദത്തെടുത്ത രണ്ട് കുട്ടികൾ, വർഷങ്ങൾക്ക് ശേഷം ഡിഎൻഎ ടെസ്റ്റിന്റെ ഫലം വന്നതോടെ വൻ ട്വിസ്റ്റ്

Synopsis

അങ്ങനെ രണ്ടുപേരും ഒരേ വീട്ടിൽ കഴിഞ്ഞു. ദത്തെടുക്കപ്പെട്ട രണ്ട് കുട്ടികളെന്ന നിലയിൽ. എന്നാൽ, ഒരു ഡിഎൻഎ ടെസ്റ്റ് നടത്താനുള്ള കുടുംബത്തിന്റെ തീരുമാനം വലിയ ഒരു ട്വിസ്റ്റിലേക്കാണ് വഴിമാറിയത്. 

ഫ്രാങ്ക് ലാഫിൻ എന്ന 20 -കാരനെ നവജാതശിശു ആയിരിക്കെ തന്നെ ദത്തെടുത്തതാണ് ഡെന്നിസ്, ഏഞ്ചല ലാഫിൻ ദമ്പതികൾ. ഒരു നാപ്പി ബാ​ഗിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുകയായിരുന്നു അവൻ. രണ്ട് വർഷങ്ങൾക്ക് ശേഷം ഡെന്നിസും ഏഞ്ചലയും വിക്കി എന്നൊരു കുട്ടിയെ കൂടി ദത്തെടുത്തു. ഒരു ആശുപത്രിയിലെ റെസ്റ്റ് റൂമിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അന്ന് കുഞ്ഞുവിക്കി. 

അങ്ങനെ രണ്ടുപേരും ഒരേ വീട്ടിൽ കഴിഞ്ഞു. ദത്തെടുക്കപ്പെട്ട രണ്ട് കുട്ടികളെന്ന നിലയിൽ. എന്നാൽ, ഒരു ഡിഎൻഎ ടെസ്റ്റ് നടത്താനുള്ള കുടുംബത്തിന്റെ തീരുമാനം വലിയ ഒരു ട്വിസ്റ്റിലേക്കാണ് വഴിമാറിയത്. ഡിഎൻഎ ടെസ്റ്റിൽ തിരിച്ചറിഞ്ഞത് ഫ്രാങ്കും വിക്കിയും ശരിക്കും സഹോദരങ്ങളാണ് എന്നതായിരുന്നു. ഇരുവരും ഞെട്ടിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? 

അത് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഇത്രയും കാലമത്രയും താൻ ഒരേ വീട്ടിൽ കഴിഞ്ഞത് എന്റെ സ്വന്തം സഹോദരന്റെ കൂടെയായിരുന്നു എന്നത്- എന്നാണ് വിക്കി വാഷിം​ഗ്‍ടൺ പോസ്റ്റിനോട് പറഞ്ഞത്. 

സ്റ്റാറ്റൻ ഐലൻഡ് ഡേകെയർ സെന്ററിന്റെ വാതിൽപ്പടിയിൽ ഒരു ഡയപ്പർ ബാഗിൽ കണ്ടെത്തിയ ശേഷമാണ് ഫ്രാങ്കിനെ  ലാഫിൻസ് തങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടുന്നത്. ലാഫിൻസിന്റെ യഥാർത്ഥ മകനായ നിക്കിനോടൊപ്പം ദത്തെടുത്ത രണ്ടുപേരും വളർന്നു.

കൗമാരക്കാരായപ്പോഴാണ് ഫ്രാങ്കിനെയും വിക്കിയേയും അവരുടെ വളർത്തുമാതാപിതാക്കൾ കാര്യങ്ങൾ എല്ലാം അറിയിക്കുന്നത്. തങ്ങളെ കുടുംബം ദത്തെടുത്തതാണ് എന്ന് അറിഞ്ഞതോടെ ഇരുവരും തങ്ങളുടെ യഥാർത്ഥ കുടുംബത്തെ കുറിച്ച് അറിയുന്നതിന് വേണ്ടി ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. 

എന്നാൽ, ഞെട്ടിക്കുന്ന വിവരമാണ് ഡിഎൻഎ ടെസ്റ്റിലൂടെ ഇവർക്ക് കിട്ടിയത്. വിക്കിയും ഫ്രാങ്കും ശരിക്കും സഹോദരീസഹോദരന്മാരായിരുന്നു എന്നതായിരുന്നു അത്. ഡെന്നിസിനെയും ഏഞ്ചലയെയും സംബന്ധിച്ചും ഇത് ശരിക്കും ഞെട്ടിക്കുന്ന വാർത്ത തന്നെ ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ