വിവാഹമോചിതരായ കൂട്ടുകാരികൾ ചേർന്ന് വാങ്ങിയത് ഏഴുകോടിയുടെ സ്വപ്നവീട്, തരാനുള്ള ഉപദേശം ഇങ്ങനെ

Published : May 17, 2023, 04:16 PM IST
വിവാഹമോചിതരായ കൂട്ടുകാരികൾ ചേർന്ന് വാങ്ങിയത് ഏഴുകോടിയുടെ സ്വപ്നവീട്, തരാനുള്ള ഉപദേശം ഇങ്ങനെ

Synopsis

വീട് വാങ്ങുന്നതിന് മുമ്പ് തന്നെ തങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ തമ്മിൽ സാമ്യമുണ്ടോ, കുട്ടികളെ നോക്കുന്ന രീതി ഒരു പോലെയാണോ, രണ്ടുപേരുടെയും സാമ്പത്തികാവസ്ഥ എങ്ങനെ ആണ് തുടങ്ങി എല്ലാ കാര്യങ്ങളും മനസിലാക്കിയിരുന്നു.

സ്വന്തമായി ഇഷ്ടപ്പെട്ട ഒരു വീട് വാങ്ങുക എന്നത് വലിയ പ്രയാസം തന്നെയാണ്. പ്രത്യേകിച്ച് സിം​ഗിൾ മദറായിട്ടുള്ള സ്ത്രീകൾക്ക്. അതിന് വേണ്ടി വലിയ കാശ് വേണ്ടിവരും. എന്നിരുന്നാലും മിക്കവരുടേയും സ്വപ്നം തന്നെയാണ് ഇഷ്ടപ്പെട്ട പോലെ ഒരു വീട്. ‌അങ്ങനെ സ്വപ്നവീട് എന്ന സ്വപ്നം സാധ്യമാക്കാനായി രണ്ട് വിവാഹമോചിതരായ കൂട്ടുകാരികൾ ഒരു വഴി കണ്ടെത്തി. എന്താണ് എന്നല്ലേ? ഇരുവരും ഒരുപോലെ ഷെയറിട്ട് കൊണ്ട് ഒരു വീട് വാങ്ങി. അതും തങ്ങളുടെ ആ​ഗ്രഹത്തിനൊത്ത ഒരു വീട്. 

വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ഹോളി ഹാർപ്പർ 17 വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. അവരുടെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ കാശും ചേർത്ത് സുഹൃത്ത് ഹെറിൻ ഹോപ്പറിനൊപ്പം 7 കോടി രൂപ വിലമതിക്കുന്ന ഒരു ബംഗ്ലാവ് ഹോളി വാങ്ങി. താൻ തനിച്ച്, ഇങ്ങനെ ഒരു പ്രദേശത്ത് ഇതുപോലെ ഒരു ബം​ഗ്ലാവ് വാങ്ങാൻ ശ്രമിച്ചാൽ അത് സാധിക്കാൻ പ്രയാസമാണ് എന്നും ഹോളി പറയുന്നു. 

ഹെറിനും വിവാഹമോചിതയാണ്. വീട് വാങ്ങുന്നതിന് മുമ്പ് തന്നെ തങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ തമ്മിൽ സാമ്യമുണ്ടോ, കുട്ടികളെ നോക്കുന്ന രീതി ഒരു പോലെയാണോ, രണ്ടുപേരുടെയും സാമ്പത്തികാവസ്ഥ എങ്ങനെ ആണ് തുടങ്ങി എല്ലാ കാര്യങ്ങളും മനസിലാക്കിയിരുന്നു. അങ്ങനെ ഏഴ് കോടിയുടെ വീട് വാങ്ങി ഇരുവരും തങ്ങളുടെ കുട്ടികളോടും നായകളോടും ഒപ്പം അവിടെ താമസം തുടങ്ങി. ഒപ്പം തന്നെ വിവാഹമോചിതയായ മറ്റൊരു സ്ത്രീ അവിടെ വാടകയ്‍ക്ക് കഴിയുന്നും ഉണ്ട്. മൂന്നുപേരും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് ഇവി‌ടെ കഴിയുന്നത്. വാഹനങ്ങളടക്കം എല്ലാവരും പരസ്പരം ആവശ്യത്തിന് വിട്ട് നൽകുന്നു. അതുപോലെ ഒരാൾ എവിടെയെങ്കിലും പോവുകയാണ് എങ്കിൽ കുട്ടികളെ മറ്റുള്ളവർ നോക്കും. 

ഏതായാലും സ്വന്തമായി ഒരു സ്വപ്നവീട് വാങ്ങാൻ സാധിക്കാത്തവർക്ക് ഇങ്ങനെ ഒരു മാർ​ഗം പരീക്ഷിക്കാം എന്നാണ് ഹോളിയും ഹെറിനും പറയുന്നത്. 

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി